ഫുഡ് ഡെലിവറിക്കായി കൊച്ചിയില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് 'ഗ്രാബ് യുവര്‍ ഫുഡ്'

0


ഫുഡ് ടെക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ പെരുകുന്നു എന്ന് പരാതി പറയുമ്പഴും അവര്‍ നമ്മുടെ ജീവിതം കുറച്ചുകൂടി നിറം പിടിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. മസാലബോക്‌സ്, ഫ്രഷ്‌മെനു, സ്വിഗ്ഗി, ഹോള ഷെഫ് ഇവയെല്ലാം രുചികരമായി ഭക്ഷം വാതില്‍ക്കല്‍ എത്തിക്കുന്നു. ഏറിവരുന്ന ഫുഡ് ഡെലിവറിയുടെ അവശ്യകത മനസ്സിലാക്കി 2014 ഡിസംബറില്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് 'ഗ്രാബ് യുവര്‍ ഫുഡ്' ആരംഭിച്ചു. കൊച്ചിക്കാരായ റാഷന്‍ കെ പി, അശ്വിന്‍രാജ്, റിജിത് റാംദാസ്, ആനന്ദ് രാജ് എന്നിവരാണ് ഈ സംരംഭം തുടങ്ങിയത്.

ഫുഡ് ഡെലിവറി വിപണിയില്‍ തിരക്കേറുകയാണ്. അതുകൊണ്ടുത്‌നനെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് അവര്‍ ആഗ്രഹിച്ചത്. അവരുടെ കൂടെ ഫുഡ് എക്‌സ്‌പേര്‍ട്ട്‌സുണ്ട്. ആവസ്യക്കാര്‍ക്ക് ഏതുരീതിയിലുള്ള ഭക്ഷണമാണ് വേണ്ടത്, അല്ലെങ്കില്‍ ഏത് റഎസ്‌റ്റോറന്റാണ് വേണ്ടത് എന്നതിനിക്കുറിച്ച് തീരുമാനം എടുക്കാന്‍ അവര്‍ സഹായിക്കുന്നു.

'ഞങ്ങള്‍ 45 മിനിറ്റിനുള്ളില്‍ ഓര്‍ഡര്‍ എത്തിക്കുന്നു. റെസ്‌റ്റോറന്റിന്‍ നിന്ന് 5 കിലോ മീറ്റര്‍ ചുള്ളളവില്‍ താമസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ തുക വാങ്ങാരില്ല. ജന്മദിനത്തുനുള്ള കേക്കുകള്‍ അര്‍ദ്ധരാത്രിയിലും ഞങ്ങല്‍ എത്തിക്കും.' 22 കാരനായ റൗഷന്‍ പറയുന്നു. റസ്‌റ്റോറന്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് പുറമേ അവരുടെ ഡെലിവറി സംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഓര്‍ഡഡര്‍ സംവിധാനങ്ങള്‍ നോക്കിനടത്തുന്നത് 'ഗ്രാബ് യുവര്‍ ഫുഡ്' ടീമാണ്.

ആദ്യം ബംഗലൂരുവില്‍ ഇത് തുടങ്ങാനാണ് അവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ അവിടെ ഇത്തരത്തിലുള്ള നിരവധി സംരംഭങ്ങള്‍ ലഭ്യമാണ്. അതുകൊണ്ട് പുതിയ ഒന്ന് തുടങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. പിന്നീടാണ് കൊച്ചിയില്‍ തുടങ്ങാന്‍ പദ്ധതിയിട്ടത്.

തുടക്കം വളരെ മോശമായിരുന്നു. ഒരു ഓര്‍ഡറില്‍ നിന്ന് 1012 ശതമാനം കമ്മീഷനായി നല്‍കാന്‍ ആരും തയ്യാറായില്ല. അങ്ങനെ അവര്‍ക്ക് വളരെ കുറച്ച് ഹോട്ടലുകള്‍ മാത്രമേ ലഭിച്ചുള്ളൂ. തുടക്കത്തില്‍ എല്ലാ ജോലികളും അവര്‍ സ്വന്തമായി ചെയ്തതായി റൗഷന്‍ പറയുന്നു. അവര്‍ക്ക് വേറെ ജീവനക്കാരോ ഡെലിവറി സ്റ്റാഫോ ഒന്നും ഇല്ലായിരുന്നു. തുടക്കത്തില്‍ ഒരു ദിവസം 5 മുതല്‍ 10 വരെ ഓര്‍ഡറുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. 2015 മാര്‍ച്ചില്‍ ഒരു പുതിയ ജീവനക്കാരനെ നിയമിച്ചശേഷമാണ് ഇത് മാറി തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ 20 റെസ്‌റ്റോറന്റുകളുമായി കൈകോര്‍ത്തു. ഇന്ന് ഒരു ദിവസം 100130 ഓര്‍ഡറുകള്‍ ലഭിക്കുന്നു. മാസം തോറും 20 മുതല്‍ 25 ശതമാനം വളര്‍ച്ചയാണ് ഉണ്ടാകുന്നത്.

'ഗ്രാബ് യുവര്‍ ഫുഡിന്റെ' വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായോ ഫോണ്‍കോള്‍ വഴിയോ റെസ്‌റ്റോറന്റുകളുമായി നേരിട്ടോ ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

ഇന്ന് റെസ്‌റ്റോറന്റുകളിലെ ഡെലിവറി ബോയ്‌സിനെ കൂടാതെ 15 ഡെലിവറി ജീവനക്കാരുണ്ട്. കൊച്ചിയില്‍ തന്നെ രണ്ട് സ്ഥലങ്ങളിലായി ഇതിന്റെ ഹബ്ബുണ്ട്. അവര്‍ ഇപ്പോള്‍ നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുകയാണ്. നിലവില്‍ കൊച്ചിയിലെ ഒരു കമ്പനിയുമായി ചേര്‍ന്ന് ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കുകയാണ്. ഈ വര്‍ഷം ഇത് ആന്‍ഡ്രോയിഡിലും ലഭ്യമാണ്. അടുത്ത മൂന്ന് മാസം കൊണ്ട് കോയമ്പത്തൂരിലും മാംഗ്ലൂരിലും തുടങ്ങാനാണ് തീരുമാനം. 2016 അവസാനത്തോടെ മെട്രോ നഗരങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

യുവര്‍ സ്‌റ്റോറിയുടെ പക്ഷം

സ്പൂഞ്ചോയ്, ഡാസാ എന്നിവ നിര്‍ത്തലാക്കിയ ശേഷം ഈ മേഖലയില്‍ അസ്വാരസ്യങ്ങള്‍ തുടരുകയാണ്. ഫുഡ് പാണ്ടയിലും ടൈനി ഔള്‍ എന്നിവിടങ്ങളിലും ചെറിയ പ്രശ്‌നങ്ങല്‍ ഉണ്ടായിട്ടുണ്ട്.

ഒരു ദിവസം 300 ഓര്‍ഡര്‍ ലഭിക്കാന്‍ വലിയ പ്രയാസമില്ല. ഓര്‍ഡറുകള്‍ 300 കടക്കുമ്പോഴാണ് യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നത്. മിക്കവാറുമുള്ള ഫുഡ് ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പുകളും മികച്ച രീതിയിലാണ് പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതെന്ന് പ്രമുഖ നിക്ഷേപകനും സീസ് വെന്‍ച്വര്‍ പാര്‍ട്ട്ണറുമായ ജഞ്ജയ് ആനന്ദരാമന്‍ പറയുന്നു. ഒരു ചെറിയ പ്രദേശത്തില്‍ മാത്രമാണ് മിക്ക സ്റ്റാര്‍ട്ട് അപ്പുകളും തുടങ്ങുന്നത്. 'ഇത് നിലനിര്‍ത്തിക്കൊണ്ട് ഒരു മറ സൃഷ്ടിക്കാന്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടിവരും.' സഞ്ജയ് പറയുന്നു.

'10 വര്‍ഷമെങ്കിലും സുസ്ഥിരമായി കൊണ്ടുപോയല്‍ മാത്രമേ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ. അതിന് നിങ്ങളുടെ താത്പര്യം വലിയൊരു ഘടകമാണ്.' ഇന്ത്യാ കോഷ്യന്റിന്റെ സ്ഥാപകനായ ആനന്ദ് ലൂണിയ പറയുന്നു.

കേരളത്തില്‍ നിന്നുള്ള മറ്റൊരു ഫുഡ് സ്റ്റാര്‍ട്ട് അപ്പ് ആണ് മസാല ബോക്‌സ്. ഇപ്പോള്‍ അത് ബാംഗ്ലൂരിലും പ്രവര്‍ത്തിക്കുന്നു. 'ഗ്രാബ് യുവര്‍ ഫുഡിന്' വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. വളരെ പെട്ടെന്ന് കടന്നുവരാവുന്ന ഒരു മേഖലയാണ് ഫുഡ് ടെക്ക്. അതുകൊണ്ടുതന്നെയാണ് ഇവിടെ ഇത്രയും തിരക്ക് കാണാന്‍ കഴിയുന്നത് എന്നാണ് ചിലരുടെ അഭിപ്രായം.