പോഷകക്കുറവിനെ ചെറുക്കാന്‍ പുത്തന്‍ നെല്ലിനം

0

ഛത്തീസ്ഗഡിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ ഇന്ന് ഏറെ സംതൃപ്തരാണ്. കാരണം പോഷക കുറവിനെ ചെറുക്കാന്‍ സിങ്കിന്റെ അംശം കൂടിയ ഒരു പുതിയ നെല്ലിനം അവര്‍ വികസിപ്പിച്ചെടുത്തു. ഉദ്ദേശം ഏഴ് ലക്ഷം വരുന്ന കുട്ടികള്‍ പോഷകക്കുറവ് അനുഭവിക്കുന്ന ഛത്തിസ്ഗഡില്‍ പുതിയ നെല്ലിനം വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി പുറത്തിറക്കിയ പുതിയ നെല്ലിനത്തിന്റെ പേര് 'ഛത്തീസ്ഘട്ട് സിങ്ക് റൈസ് 1' എന്നാണ്. ഇത്തരത്തിലുള്ള ആദ്യ വിത്തിനമാണിത്. റായ്പൂരിലെ ഇന്ദിരാഗാന്ധി പ്രൊഫ. ഗിരീഷ് ചന്ദേലിന്റെ നേതൃത്വത്തില്‍ ഇത് പരീക്ഷിച്ച് കഴിഞ്ഞു. ഹരിത വിപ്ലവത്തോടുകൂടി വിശപ്പ് അകറ്റാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. വിളവ് ഏതുവിധേനെയും കൂട്ടുക എന്നതായിരുന്നു ലക്ഷ്യം. ഉയര്‍ന്ന വിളവ് ലഭിച്ചെങ്കിലും ഗുണമേന്‍മ ഉയര്‍ത്താായില്ലെന്നത് ഒരു വെല്ലുവിളിയായിരുന്നുവെന്ന് ഗിരീഷ് ചന്ദേല്‍ പറഞ്ഞു.

2000ല്‍ നടന്ന സര്‍വെയില്‍ 60-70 ശതമാനം പേരും പോഷകാഹാരക്കുറവ് നേരിടുന്നവരായിരുന്നു. ഇതിന്കാരണം പോഷക ഘടകങ്ങളായ ഇരുമ്പ്, സിങ്ക്, ജീവകം എ എന്നിവയുടെ കുറവാണ്. ഈ സാഹചര്യത്തിലാണ് ഗവേഷണം ആരംഭിക്കുന്നത്. നെല്ല്, ഗോതമ്പ്, ചോളം എന്നിവയില്‍ ഗുണമേന്മ വര്‍ധിപ്പിക്കുക എന്നതായിരുന്നു ദൗത്യം. തുടര്‍ന്ന് ഛത്തീസ്ഗഡില്‍ ഇതിന് വേണ്ട ഗവേഷണങ്ങള്‍ ആരംഭിച്ചു. ഇതിനായി 'റൈസ് ബയോ ഫോര്‍ട്ടിഫിക്കേഷന്‍ പദ്ധതി' തുടങ്ങി. ഇതിന്റെ ആരംഭത്തില്‍ ഉയര്‍ന്ന പോഷക ഗുണവും വളരെ ചെറിയ വിളവും തരുന്ന 200 നെല്ലിനങ്ങള് കണ്ടെത്തി. 2006-2011ല്‍ അടുത്ത ഘട്ടത്തില്‍ ഈ വിത്തിനങ്ങളെ ഇരട്ടിപ്പിച്ചു. പിന്നീട് ജനിതക മാറ്റത്തിലൂടെ വിവിധയിനത്തില്‍പ്പെട്ട് ഏഴ് നെല്ലിനങ്ങളെ വികസിപ്പിച്ചു. തുടര്‍ന്ന് നടന്ന വിവിധ ഗവേഷണങ്ങള്‍ക്കൊടുവില്‍ നാല് ഇനങ്ങള്‍ ഗുണമേന്‍മയുള്ളതാണെന്ന് കണ്ടെത്തി. അതില്‍ രണ്ടെണ്ണം ഛത്തീസ്ഗഡില്‍ നിന്നുള്ളതാണ്.

നിലവില്‍ 100 കിലോ ഗ്രാം വിത്തുകളാണ് ഞങ്ങളുടെ കയ്യിലുള്ളത്. 10 ഏക്കറില്‍ കൃഷി ചെയ്യുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. നവംബര്‍, ഡിസംബര്‍ മാസത്തോടുകൂടി ഈ വിത്തുകള്‍ 5000 കര്‍ഷകരിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ഖാരിഫ് സീസണില്‍ ഇവ വിതക്കുമെന്നും അദ്ദേഹം പറഞ്ഞു.