240 രൂപയില്‍ നിന്ന് 20 കോടിയിലേക്ക്; റീഫില്‍ കാട്രിഡ്ജ് സംരംഭവുമായി അല്‍ക്കേഷ് അഗര്‍വാള്‍

240 രൂപയില്‍ നിന്ന് 20 കോടിയിലേക്ക്; 
റീഫില്‍ കാട്രിഡ്ജ് സംരംഭവുമായി അല്‍ക്കേഷ് അഗര്‍വാള്‍

Sunday January 31, 2016,

3 min Read

ഒരു പുതിയ സംരംഭത്തിലേക്ക് ഇറങ്ങുന്നതിന് പിന്നില്‍ പലര്‍ക്കും ഒരു കഥയുണ്ടാകും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് അല്‍ക്കേഷ് അഗര്‍വാള്‍. ആഡംബര ജീവിതം മോഹിച്ചോ ആഗ്രഹം കൊണ്ടോ അല്ല അദ്ദേഹം വ്യവസായത്തിലേക്കിറങ്ങിത്തിരിച്ചത്. തന്റെ ജീവിത സാഹചര്യത്തില്‍ അദ്ദേഹത്തിന് അത് അനിവാര്യമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി തന്റെ മാതാപിതാക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഒരു നേരത്തെ ആഹാരം എവിടെ നിന്ന് ലഭിക്കും എന്നുംപോലും അറിയാതെ ആ പതിനൊന്ന് കാരന്‍ പകച്ചുനിന്നിട്ടുണ്ട്.

image


'ജോലി ചെയ്യുമ്പോള്‍ പോലും പഠനം ഉപേക്ഷിക്കരുതെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്റെ ഒരു ദിവസം 11 മണി വരെ നീണ്ടു.' വളറെ കഠിനമായ പ്രതിസന്ധികളായിരുന്നു അവന്റെ ജീവിതത്തില്‍ സംഭവിച്ചത്. എന്നാല്‍ ഈ സാഹചര്യത്തിലും തളരാതെ തന്റെ ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ടി പരിശ്രമിക്കാന്‍ അല്‍ക്കേഷ് തീരുമാനിച്ചു. തനിക്ക് അനുകൂലമല്ലാത്ത ലോകത്തോട് അവന്‍ 5 വര്‍ഷം പോരാടി. 'എന്ത് ചെയ്താലും അത് നന്നാവണം എന്ന് പണ്ട് മുതല്‍ തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു.' അദ്ദേഹം പറയുന്നു. പിന്നീടുള്ള അവന്റെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്ന് തുടങ്ങി. എന്‍ ഐ ഐ ടിയില്‍ കമ്പ്യൂട്ടരിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ അവന്‍ 240 രൂപ സമ്പാദിക്കാന്‍ തുടങ്ങി. കോളേജില്‍ അടയ്ക്കാനുള്ള 1240 രൂപക്ക് വേണ്ടിയായിരുന്നു ഈ അധ്വാനം. പിന്നീട് കമ്പ്യൂട്ടര്‍ റിപ്പയര്‍ സര്‍വ്വീസ് തുടങ്ങി. അതില്‍ നിന്ന് മാസം തോറും 10000 രൂപ ബാങ്ക് ബാലന്‍സ് ലഭിക്കാന്‍ തുടങ്ങി. കൂടാതെ ചില കമ്പനികള്‍ക്കായി ചെറിയ ചെറിയ ജോലികളും ചെയ്തുകൊടുക്കുമായിരുന്നു. Mr. ജുഗാഡ് അല്ലെങ്കില്‍ Mr. ക്വിക് എന്ന് വിളിക്കാവുന്ന അല്‍ക്കേഷ് അവസരങ്ങള്‍ എല്ലായിപ്പോഴും പ്രയേജനപ്പെടുത്തിയിരുന്നു.

'എനിക്ക് സാധിക്കാത്ത കാര്യങ്ങളില്‍ ഞാനൊരിക്കലും പരാതിപ്പെട്ടിട്ടില്ല. എന്നാല്‍ എന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളില്‍ ഞാന്‍ മാറ്റം കൊണ്ടുവന്നു.' കമ്പ്യൂട്ടറുകളുമായുള്ള വര്‍ഷങ്ങളുടെ ആത്മബന്ധത്തിനൊടുവില്‍ വലുതായി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അമിത് ബര്‍മേചയെ റിപ്പയര്‍ ബിസിനസ് ഏല്‍പ്പിച്ച് അല്‍ക്കേഷ് ഇതിനായി ഇറങ്ങിത്തിരിച്ചു. തന്റെ അന്വേഷണത്തിനൊടുവില്‍ പ്രിന്റര്‍ കാട്രിഡ്ജുകള്‍ മാറിമാറി സ്ഥാപിക്കാന്‍ ഉപഭോക്താക്കല്‍ നിരവധി പണം ചെലവഴിക്കുന്നതായി അദ്ദേഹം കണ്ടെത്തി. മാത്രമല്ല ഈ കാട്രിഡ്ജുകള്‍ വെറുതെ വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെ. നാം വലിച്ചെറിയുന്ന 35 മില്ല്യന്‍ ടണ്‍ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 17 ഫുട്‌ബോള്‍ ഫീല്‍ഡുകള്‍ക്ക് തുല്ല്യമാണ്. ഇതില്‍ ജൈവ വിഘടനം സാധ്യമാക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും. ഇത് റീ സൈക്കിള്‍ ചെയ്യുകയാണെങ്കില്‍ വില കുറയുന്നതിനോടൊപ്പം തന്നെ കാര്‍ബണ്‍ പ്രിന്റും കുറയ്ക്കാന്‍ സാധിക്കും.

image


'എന്ത് തീരുമാനം എടുക്കുമ്പോഴും എന്റെ സുഹൃത്തുക്കള്‍ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്.' അല്‍ക്കേഷിന്റെ സുഹൃത്തുക്കളായ രാജേഷ് അഗര്‍വാള്‍, സാമിത് ലാഖോതിയം, അമിത് എന്നിവര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി. ഒപ്പം അദ്ദേഹത്തിന്റെ ആശയം പൂര്‍ണ്ണതിയിലെത്താക്കാന്‍ അവരുടെ സമ്പാദ്യം നല്‍കുകയും ചെയ്തു. അങ്ങനെ അവരുടെ പിന്തുണയും രണ്ട ലക്ഷം രൂപയുടെ മാലധനവുമായി അല്‍ക്കേഷ് ഇതിനായി പരിശ്രമം തുടങ്ങി. 'രണ്ടര മാസം ചണ്ഡിഗഢ്, ലുധിയാന, അമൃത്‌സര്‍, ഡല്‍ഹി എന്നീ സ്ഥലങ്ങളിലൂടെ ഞാന്‍ യാത്ര ചെയ്തു.' വിപണിയെക്കുറിച്ച് അറിയാനായി റോഡുവക്കിലുള്ള എല്ലാ വില്‍പ്പനക്കാരെയും ഞാന്‍ സമീപിച്ചു.' അദ്ദേഹം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണം ചൈന വരെ എത്തിച്ചു. അവിടെ തന്റെ ബാഗ് നഷ്ടപ്പെട്ട് പണില്ലാതെ അലയേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് 3 ഫ്രാന്‍ചൈസികള്‍ അവരെ തേടി വന്നതോടെ അവരുടെ വരുമാനം 10 ലക്ഷം രൂപയായി. 2 വര്‍ഷം കൊണ്ട് അവര്‍ക്ക് വിപണിയില്‍ നല്ല ഷെയര്‍ ലഭിച്ചു. പിന്നീട് ഒരു നിയോഗം പോലെ ഇന്ത്യന്‍ വിപണിയില്‍ അവര്‍ കാട്രിഡ്ജ് വേള്‍ഡിനൊപ്പം എത്തുകയും പിന്നീട് അവരുടെ സ്ഥാനം കയ്യടക്കുകയും ചെയ്തു.

'കാട്രിഡ്ജ് വേള്‍ഡിന് 30 സ്റ്റോറുകള്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ക്ക് വെറും 3 സ്റ്റോറുകളും അവര്‍ 50 എണ്ണം ആക്കിയപ്പോള്‍ ഞങ്ങളും 50ല്‍ എത്തുകയായിരുന്നു. 2009ല്‍ ഓരോ അഞ്ച് ദിവസം കൂടും തോറും ഇന്ത്യയില്‍ ഞങ്ങല്‍ പിതിയ സ്റ്റോറുകള്‍ തുടങ്ങി.' അങ്ങനെ മാദ്യമങ്ങള്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി. 18-20 മാസങ്ങള്‍ കൊണ്ട് നൂറുതവണയെങ്കിലും ഇവരെക്കുറിച്ചുള്ള വാര്‍ത്തകര്‍ വന്നു. എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയതോടെ പല അംഗീകാരങ്ങളും അവരെ തേടി വന്നു. 2009ല്‍ എമര്‍ജിങ്ങ് കമ്പനി ഓഫ് ദി ഇയര്‍, 2009, 2010, 2011 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച് 100 ഫ്രാന്‍ചൈസറില്‍ ഇടം നേടി. 2010ല്‍ ബെസ്റ്റ് കസ്റ്റമര്‍ സപ്പോര്‍ട്ട്. പിന്നീട് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 10 സംരംഭകരില്‍ ഒരാളായി അല്‍ക്കേഷിനെ ടൈംസ് ഓഫ് ഇന്ത്യ തിരഞ്ഞെടുത്തു.

2010ല്‍ ടൈസ് ഓപ് ഇന്ത്യയുമായി 15 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ട് അവരുടെ ശക്തി തെളിയിച്ചു. ബ്രിട്ടീഷ് കമ്പനിയായ ടി എല്‍ ജി ക്യാപ്പിറ്റല്‍ 10 കോടി രൂപ വിലമതിക്കുന്ന റീ ഫില്‍ കാട്രിഡ്ജ് എഞ്ചിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡിന് 53 കോടി രൂപ വിലയിട്ട് അതില്‍ 36 ശതമാനം അവകാശം നേടി. ഇത് ഒരു പുതിയ സംരംഭത്തിന് വഴിതെളിയിച്ചു - ക്ലബ് ലാപ്‌ടോപ്പ്. പ്രിന്റര്‍ ഇന്‍സ്റ്റാളേഷന്‍, റിപ്പയര്‍ എന്നീ സേവനങ്ങള്‍ കോര്‍പ്പറേറ്റ് ക്ലയിന്റുകല്‍ക്ക് അവരുടെ സൈറ്റില്‍ വച്ചുതന്നെ നല്‍കുന്നതാണ് അവരുടെ ജോലി. കൂടാതെ കൂടുതല്‍ മേഖലയിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചു. നിലവില്‍ രാജ്യത്തെ 83 സ്ഥലങ്ങളിലായി 100 സ്റ്റോറുകളാണ് അവര്‍ക്കുള്ളത്.

image


'എന്റെ അഡ്മിന്‍ ഇന്ന് സീനിയര്‍ മാനേജരാണ്. അവന്റെ കീഴില്‍ 10 എം ബി എക്കാരുണ്ട്.' നിരവധി നാവികക്കല്ലുകള്‍ സ്വന്തമായുള്ള തന്റെ ഏറ്റവും വലിയ നേട്ടം ഒരു നല്ല ടീമിനെ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണെന്ന് അല്‍ക്കേഷ് പറയുന്നു. അവരുടെ വ്യക്തിപരമായ വളര്‍ച്ചക്ക് കമ്പനിയുടെ അമ്പനിയുടെ നിരവധി സഹായങ്ങല്‍ ലഭിച്ചിട്ടുണ്ട്. 2011 ഓടെ 16 അംഗങ്ങളുണ്ടായിരുന്ന ടാം 100 പേരടങ്ങുന്ന ഒരു ബെറ്റാലിയനായി മാറി. കൂടാതെ 800 പേര്‍ അവരുടെ കൂടെ ജോലി ചെയ്യുന്നു. 'പുതിയ ആള്‍ക്കാരെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ ഒരു ടീം ഉണ്ടാക്കിയത്. ഈ 8 വര്‍ഷങ്ങളില്‍ നിരവധി പേര്‍ ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. അവരും കമ്പനിയുടെ വളര്‍ച്ചക്കൊപ്പം തന്നെ വളര്‍ന്നു. ഇന്ന് ഇവിടെ എന്റെ അഡ്മിന്‍ സീനിയര്‍ മാനേജരാണ്. അവന് കീഴില്‍ 10 എം ബി എക്കാരുണ്ട്. ഇപ്പോള്‍ പുതിയ ഒരു വീട് വാങ്ങാനുള്ള ശ്രമത്തിലാണ് അവന്‍.' അദ്ദേഹം പറയുന്നു.