സക്കര്‍ ബ്ലൂ; ഡയബറ്റീസിനെതിരെ ഒരു ചെറുത്തുനില്‍പ്പ്

സക്കര്‍ ബ്ലൂ;
ഡയബറ്റീസിനെതിരെ ഒരു ചെറുത്തുനില്‍പ്പ്

Tuesday November 03, 2015,

2 min Read

ഇന്ന് ഏവരെയും അലട്ടുന്ന ഒരു രോഗമാണ് ഡയബറ്റീസ്. ഒരു പള്ളിയുടെ മിഷിണറി ക്യാമ്പിനിടെയാണ് 10 വയസുകാരിയായ എറിന്‍ ലിറ്റിലിന് ടൈപ്പ് 1 ഡയബറ്റീസ് ഉണ്ടെന്ന് കണ്ടുപിടിച്ചത്. അവള്‍ക്ക് 21 വയസ് തികയുന്നതുവരെ ഒരു ആശുപത്രിയിലോ ഡോക്ടര്‍മാരെയോ കാണാന്‍ പോയില്ല. ഇതിപോലെയാണ് ഇന്ത്യയിലെ 60 മില്ല്യണ്‍ വരുന്ന രോഗികളും. എട്ട് ശതമാനം വരുന്ന ലോക ജനസംഖ്യയെ ഇന്നിത് ബാധിച്ചു. ഇന്ത്യയുടെ കണക്ക് പ്രകാരം ഡയബറ്റീസ് ജനസംഖ്യ 80 ബില്ല്യുണ്‍ ആകുകയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയബറ്റീസ് ജനസംഖ്യ ഇന്ത്യയിലായിരിക്കും.

image


ഈ സാഹചര്യത്തിലാണ് ലോകത്തുളള എല്ലാ പാവപ്പെട്ടവര്‍ക്കും പരിശോധന നടത്താനുള്ള അവസരം ഒരുക്കുകയാണ് എറിന്‍ ലിറ്റില്‍. ഇതിനായി Sucre Blue എന്ന സംഘടനയും രൂപീകരിച്ചു. ചിലവ് കുറഞ്ഞ രീതിയിലുള്ള പരിശോധനാ സൗകര്യങ്ങളാണ് ഇവര്‍ ഒരുക്കുന്നത്. ഈ സംഘടന വഴി മരുന്നുകളും ചിലവ് കുറഞ്ഞ ചികിത്സയും ലഭ്യമാക്കുന്നു. ബാംഗ്ലൂരിന് പുറത്ത് ഒരു ഗ്രാമത്തിലായിരുന്നു ഇതിന്റെ തുടക്കം. ഇവിടെയുള്ള സ്ത്രീകള്‍ക് ലിറ്റില്‍ പരിശീലനം നല്‍കുന്നു. ഡയബറ്റീസ്, ഹൃദ്രോഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കാണ് ഈ പരിശാലനം.

ടൗരൃല ആഹൗല ന്റെ ഭാഗമായി ഒരു പ്രദേശത്ത് വേണ്ട നേതൃത്വം നല്‍കാനായി ഒരാളെ നിയോഗിക്കുന്നു. നഗരപ്രദേശത്തെ ചിലവ് കൂടിയ ക്ലിനിക്കുകളെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമാണിത്. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ ചികിത്സ നല്‍കുന്ന ജ്ഞാന സഞ്ജീവനിയുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം. പരിശീലനം നേടുന്ന സ്തീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള അവസരവും നല്‍കുന്നു.

'സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു നിലനില്‍പ്പ് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പ്രത്യാകിച്ച് ലാഭം ഒന്നും കിട്ടിയില്ലെങ്കിലും ഇന്ത്യയിലെ പാവപ്പെട്ട സ്ത്രീകള്‍ പണമുണ്ടാക്കി കുടുംബത്തെ സഹായിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്.'

image


ലിറ്റിലിനെ ഇതിലേക്ക് നയിച്ചത് അവരിടെ ടൈപ്പ് 1 ഡയബറ്റീസാണ്. 'ശരിയായ ചിക്ത്‌സ ഇല്ലാതെ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്റെ അനുഭമാണ് എന്നെ ഇതിലേക്ക് നയിച്ചത്. ഞാന്‍ വളരെ ഒതുങ്ങിക്കൂഴി കഴിയുന്ന ഒരു സ്വഭാവക്കാരിയായിരുന്നു. എന്റെ രോഗം ഞാന്‍ കൂട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു. ഇങ്ങനെയുള്ള രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തിന്‍ നിന്ന് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉയരും. പ്രത്യേകിച്ച് പെണ്‍കുട്ടിയാണെങ്കില്‍. ഇതേ അവസ്ഥയാണ് ഇന്ത്യയിലും ഉള്ളത്. ഞാന്‍ എന്റേതായ രീതിയില്‍ ഗവേഷണങ്ങള്‍ തുടങ്ങി. ഇന്ത്യയിലെയും ചൈനയിലെയും അവസ്ഥകണ്ട് ശരിക്കും ഞാന്‍ അമ്പരന്നു. അവര്‍ പറഞ്ഞു

ഈ സാഹര്യത്തില്‍ ലിറ്റിലിന്റെ കൂട്ടുകാരാണ് ഇങ്ങനെയൊരു പ്രവര്‍ത്തനത്തിന് ഉപദേശം നല്‍കിയത്. ലിറ്റിലിന്‍ തന്റെ ഗവേഷണത്തിലൂടെ ഒരു നിഗമനത്തിലെത്തി. സമൂഹത്തില്‍ കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്ന ആള്‍ക്കാരില്‍ ശ്രദ്ധ കൊടുത്താല്‍ ഡയബറ്റീസ് ജനസംഖ്യ കുറക്കാന്‍ സാധിക്കും. ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പലപ്പോഴും ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നുള്ള ബോധവല്‍ക്കരണം കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഡയബറ്റീസിനെ ചെറുക്കുന്നതിനുള്ള വഴിയും അവര്‍ക്കറിയില്ല.

ഇന്ത്യയിലെ ഭക്ഷണ രീതിയും ഡയബറ്റീസ് സാധ്യതകള്‍ കൂട്ടുന്നു. മധുരവും അന്നജവും കൂടുതലുള്ള ഭക്ഷണരീതി ഒട്ടും അനുവദനീയമല്ല. ഇതിന് വേണ്ടി ഒരു സംഘടന അത്യാവശ്യമായിരുന്നു. പക്ഷേ ടൗരൃല ആഹൗല തുടങ്ങാന്‍ ഒരുപാട് കഷ്ടപ്പെട്ടു. 'ഒരു ആഗോള ആരോഗ്യ സംഘടന ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്' അവര്‍ പറഞ്ഞു. വഴി കഠിനമായിരുന്നെങ്കിലും ലിറ്റിലിന്‍ അവരുടെ 100 ശതമാനം കഴിവും ഇതില്‍ അര്‍പ്പിച്ചത് തന്നെയാണ് ഏറ്റവും വലിയ ശക്തി.