നല്ല സംസ്‌കാരം നിലനിര്‍ത്തുന്നതിനെക്കുറിച്ച് സോഷ്യല്‍ കോപ്‌സിന് പറയാനുള്ളത്

നല്ല സംസ്‌കാരം നിലനിര്‍ത്തുന്നതിനെക്കുറിച്ച് സോഷ്യല്‍ കോപ്‌സിന് പറയാനുള്ളത്

Sunday March 27, 2016,

3 min Read


കമ്പനികള്‍ ഒരിക്കലും ഓടുകയല്ല, അവ ഒരു മാരത്തോണ്‍ മത്സരം തന്നെ നടത്തുകയാണ്. നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായേക്കും, നിങ്ങളുടെ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനാകും. എന്നാല്‍ മാറ്റമില്ലാതെ തുടരുന്നത് നിങ്ങളുടെ ആളുകള്‍ മാത്രമായിരിക്കും. നമ്മള്‍ ആരാണെന്നുള്ളതും നമ്മള്‍ പൊതുവായി എന്ത് നേടിയെടുക്കാനാണ് ആദ്യ വര്‍ഷങ്ങളില്‍ ശ്രമം നടത്തുന്നതെന്നുള്ളതും ആണ് യതാര്‍ഥത്തില്‍ സംസ്‌കാരം.

ഞങ്ങള്‍ ആദ്യമായി സോഷ്യല്‍ കോപ്‌സില്‍ ഒരു ടീം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഇതില്‍ നവവിദ്യാര്‍ഥികളായിരുന്നു. ഞങ്ങള്‍ കാര്യങ്ങള്‍ പഠിക്കാന്‍ പുറത്ത് നിന്ന് ആരെയും ചേര്‍ത്ത് മാതൃകയാക്കാന്‍ നോക്കിയില്ല. മറിച്ച് ഞങ്ങളെ സ്വാധീനിച്ച കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി മനസിലാക്കുകയായിരുന്നു.

ഗൂഗിളിന്റെ പാതയില്‍നിന്ന് ഞങ്ങള്‍ പഠിച്ചു. ബഫര്‍ ആന്‍ഡ് സ്‌ട്രൈപ്പിന്റെ സുതാര്യത ഞങ്ങള്‍ പാഠമാക്കി. എയര്‍നബും സപ്പോസും ഉണ്ടാക്കിയ സംസ്‌കാരം ഞങ്ങള്‍ അനുഗമിച്ചു. ലാഭേതര സ്ഥാപനങ്ങളായ ഗൂഞ്ജിനെയും ഞങ്ങള്‍ മാതൃകയാക്കി.

അതിന് ശേഷം ഞങ്ങള്‍ വായിച്ചിട്ടുള്ളതില്‍നിന്ന് നടപ്പാക്കാന്‍ ശ്രമം നടത്തി, മാത്രമല്ല എന്തൊക്കെ സാധ്യമാകും എന്തൊക്കെ സാധ്യമാകില്ല എന്നും പരിശോധിച്ചു. ഞങ്ങള്‍ പഠിച്ചതും മനസിലാക്കിയതുമായ കുറച്ച് കാര്യങ്ങള്‍ ഇവിടെ പറയുന്നു.

സ്റ്റെപ്പ് 1. ധര്‍മം നിറവേറ്റുന്നവരെ തിരഞ്ഞെടുക്കുക, കൂലിക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നവരെയല്ല വേണ്ടത്- ബ്രിയാന്‍ ചെസ്‌കി

നിങ്ങളുടെ ദൗത്യം ആത്മാര്‍ഥതയോടെ നിറവേറ്റുന്നവരെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. നന്നായി സമയമെടുത്ത് ആലോചിച്ച് ജീവനക്കാരെ തിരഞ്ഞെടുക്കുക. നിങ്ങള്‍ രണ്ട് പേര്‍ മാത്രമേ സ്ഥാപനത്തില്‍ ഉള്ളെങ്കില്‍ പോലും ലോകത്തെ മാറ്റാന്‍ നിങ്ങള്‍ക്കാകണം. ആദ്യ ടീം അംഗത്തെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ഉറപ്പായും ഗൂഗിള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വായിക്കണം. അതിന്റെ വീഡിയോയും നിങ്ങള്‍ കാണണം- ബ്രിയാന്‍ ചെസ്‌കിയുടെ വാക്കുകളിങ്ങനെ

ഇത് കടുതലായും കണ്ടിരിക്കേണ്ടത് തങ്ങളുടെ സ്ഥാപനത്തില്‍ കുറച്ച് ജീവനക്കാര്‍ മാത്രമുള്ളവരാണ്. ഫണ്ടിംഗ് എല്ലാം പൂര്‍ത്തിയായി ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ തുടങ്ങുന്നവര്‍ ഇത് കണ്ടിരിക്കണം. ആളുകളെ നിയമിച്ച ശേഷം പോരായ്മകള്‍ കണ്ടെത്തിയിട്ട് കാര്യമില്ല. ഒരു സംരംഭം തുടങ്ങുമ്പോള്‍ തീര്‍ച്ചയായും ചില യുദ്ധങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ ഒരിക്കലും അത് ശരിയല്ലാത്ത ആളുകളെ സ്ഥാപനത്തില്‍ നിയമിച്ചശേഷം അവരോടൊപ്പം ആകരുത്.

image


ഞങ്ങള്‍ നിരവധി തവണ ആലോചിച്ച ശേഷമാണ് സ്ഥാപനത്തില്‍ നിയമനങ്ങള്‍ നടത്തിയത്. മത്സരാര്‍ഥികളെ നന്നായി പരീക്ഷിച്ച ശേഷമായിരിക്കണം നിയമിക്കുന്നത്. ഞങ്ങള്‍ മത്സരാര്‍ഥികളില്‍ പരിശോധിക്കാറുള്ള കാര്യങ്ങള്‍ ഇവയാണ്,

1. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും

2. കഴിവുകളും ബുദ്ധി വൈഭവവും

3. കഠിനാധ്വാനം, സത്യസന്ധത

അതിനാല്‍ തന്നെ താഴെ പറയുന്ന നടപടി ക്രമങ്ങളാണ് ഞങ്ങള്‍ പിന്തുടരുന്നത്

* ചിന്തിച്ച് ഉത്തരം പറയേണ്ട കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കും( ഉദാഹരണമായി അവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളുടെ വളര്‍ച്ചയെക്കുറിച്ച്)

* അഞ്ച് മിനിട്ട് ഫോണ്‍ സംഭാഷണം(എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് അപേക്ഷ അയച്ചത് എന്ന് മനസിലാക്കാന്‍)

* കഴിവുകളും ബുദ്ധിയും ജോലിക്ക് പറ്റിയ ആളാണോ എന്ന് മനസിലാക്കാനുമുള്ള പരീക്ഷണം

*ഒരു മണിക്കൂര്‍ നീളുന്ന ഫോണ്‍ അല്ലെങ്കില്‍ സ്‌കൈപ്പ് ഇന്റര്‍വ്യൂ (ആഗ്രഹങ്ങളും സത്യസന്ധതയും പരിശോധിക്കാന്‍ വേണ്ടിയാണിത്)

* അവസാനമായി മത്സരാര്‍ഥികളോട് ഒന്നോ രണ്ടോ ദിവസം ഞങ്ങളുടെ ഓഫീസിലെത്തി അവിടത്തെ ജീവനക്കാരോടൊപ്പം ചിലവഴിക്കാന്‍ നിര്‍ദേശിക്കും.

ഓരോ കമ്പനികളും വ്യത്യസ്ഥ തരത്തിലാണ് നിയമനങ്ങള്‍ നടത്തുന്നത്. എത് രീതിയിലായാലും വളരെ ശ്രദ്ധയോടെ വേണം എന്നതാണ് പ്രധാനം.

സ്റ്റെപ്പ് 2. അതിമോഹമുള്ള ലക്ഷ്യങ്ങളെല്ലാം ചേര്‍ത്തു വയ്ക്കുക

നിങ്ങള്‍ ഒരു സംരംഭത്തില്‍ ചിലവഴിക്കുന്ന സമയമത്രയും നിങ്ങള്‍ അതിവേഗത്തില്‍ ഓടുകയാണ്. കാര്യങ്ങളെല്ലാം നിറവേറ്റാന്‍ ചിലപ്പോള്‍ രാത്രിയും പകലുമെല്ലാം തന്നെയിരുന്ന് ശ്രമിച്ചാല്‍ പോലും ഒരു വലിയ ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥയാകും. ഞങ്ങള്‍ എല്ലാവരും മാസത്തിലൊരിക്കല്‍ ഒരു ഹാളില്‍ ഒത്തുചേരാറുണ്ട്. ആ മാസത്തില്‍ നമ്മള്‍ പഠിച്ച കാര്യങ്ങളും അടുത്ത മാസത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളുമെല്ലാം പരസ്പരം പങ്കുവെക്കും. ആദ്യമായി ടീമുകള്‍ അടുത്ത മാസത്തേക്ക് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് സംസാരിക്കും. അതിന് ശേഷം ഓരോരുത്തരും വ്യക്തിപരമായി ഓരോ മാസത്തേയും ഓരോ ആഴ്ചകളിലേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കും. ടൗണ്‍ഹാളിലാണ് ഞങ്ങളെല്ലാം ഒത്തുചേരുന്നത്.

സ്റ്റെപ് 3: സുതാര്യമായിരിക്കുക, ഉല്‍പാദനം കൂട്ടുക

എല്ലാ ആഴ്ചകളും ഞങ്ങളുടെ ലക്ഷ്യം നേടിയെടുക്കാന്‍ അറിയാവുന്ന എല്ലാ ഉല്‍പാദന തന്ത്രങ്ങളും ഞങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഒരു സ്ഥാപകന്‍ എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പരിതസ്ഥിതി ഉണ്ടാക്കികൊടുക്കുകയാണ്. സുതാര്യതയും ഉല്‍പാദനവും കൂട്ടാന്‍ ഞങ്ങള്‍ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. എനിക്ക് തരാനുള്ള ചില നിര്‍ദേശങ്ങള്‍ ഇവയാണ്

* സ്ലാക്ക്: സോഷ്യല്‍ കോപ്‌സിലെ എല്ലാ വാര്‍ത്താവിനിമയങ്ങളുടെയും കേന്ദ്രമാണ് സ്ലാക്ക്. എല്ലാ കാര്യങ്ങള്‍ ചെയ്യുന്നതിനും ഞങ്ങള്‍ക്ക് ചാനലുകളുണ്ട്. മാത്രമല്ല സുതാര്യത നിലനിര്‍ത്താനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. അതുപോലെ ഇ-മെയിലിനും സുതാര്യത വരുത്തിയിട്ടുണ്ട്.

* ക്വിപ്പ്: ഡോക്യുമെന്റുകള്‍ ഷെയര്‍ ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമാണ് ഞങ്ങള്‍ ക്വിപ്പ് ഉപയോഗിക്കുന്നത്.

* ട്രെല്ലോ: ടാസ്‌ക് ലിസ്റ്റുകള്‍ക്കും, പ്രോഡക്ട് ഫീച്ചര്‍ മാനേജ്‌മെന്റിനുമെല്ലാമാണ് ട്രെല്ലോ ഉപയോഗിക്കുന്നത്.

സ്‌റ്റെപ്പ് 4: തുടര്‍ച്ചയായി ഫീഡ് ബാക്ക് ഉണ്ടാക്കുക

ഗൂഗിള്‍ പോലുള്ള നിരവധി കമ്പനികള്‍ ഫ്രൈഡേ ഈവനിംഗ്‌സ് എന്ന പേരിലും മറ്റും ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വെള്ളിയാഴ്ചകളില്‍ ആറ് മണിക്ക് ഫ്രൈഡേ ഡെമോസ് എന്ന പേരില്‍ ഞങ്ങള്‍ പരിപാടി സംഘടിപ്പിക്കുന്നത്.

image


ഇതിന്റെ ആശയം വളരെ ലളിതമാണ്- ഓരോ ടീമുകളും ആ ആഴ്ചയില്‍ എന്താണ് ചെയ്തത് എന്നതിന്റെ ഡെമോ കാണിക്കും.

സ്‌റ്റെപ്പ് 5: പരാജയം ആഘോഷിക്കുക

എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചാല്‍ ഒരിക്കലും പരാജയമുണ്ടാകില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പരാജയം ആഘോഷിക്കുക എന്നതിന് വേണ്ടി ഞങ്ങള്‍ ഫെയില്‍ വാള്‍(പരാജയ ഭിത്തി) എന്നൊരു ആശയം രൂപപ്പെടുത്തിയിട്ടുണ്ട്. എല്ലാ സമയവും എന്തെങ്കിലുമൊക്കെ ഫെയില്‍ വാളില്‍ എഴുതിയിട്ടുണ്ടാകും.

image


സ്റ്റെപ്പ് 6: അധികാര ക്രമം കുറയ്ക്കുക

അധികാര ക്രമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യത്യസ്ഥ ചിന്തകളാണുള്ളത്. എന്നാല്‍ വ്യക്തിപരമായി എന്റെ വിശ്വാസം എന്നത് നിങ്ങള്‍ 50 പേര്‍ ഉള്‍പ്പെടുന്ന ഒരു ടീം ഉണ്ടെങ്കില്‍ നിങ്ങളുടെ ഘടന സമരേഖയിലുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. ആറോ ഏഴോ പേര്‍ മാത്രമാണെങ്കില്‍ സമരേഖയില്‍ ഒരു ഘടനയുണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ 12 പേരില്‍ കൂടുതലുണ്ടെങ്കില്‍ സമരേഖയില്‍ പോകാന്‍ ബുദ്ധിമുട്ടാണ്.

ഹോളോക്പസി എന്ന പേരില്‍ ഒരു പുതിയ മാനേജ്‌മെന്റ് സ്റ്റൈല്‍ ആണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഹോളാക്രസിയുടെ പ്രത്യേകതകള്‍ ഇങ്ങനെയാണ്

* ആര്‍ക്കും ടൈറ്റില്‍ ഉണ്ടായിരിക്കില്ല (ഉദാഹരണത്തിന് സി ഇ ഒ/ സി ടി ഒ എന്നിങ്ങനെ സ്ഥാനങ്ങളില്ല. ലിങ്കഡ്ഇന്നിനു വേണ്ടി ആളുകള്‍ സ്വന്തമായി ടൈറ്റില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

* അധികാര ശ്രണിയില്ല. ഇത് ആളുകളെ ഒന്നിലധികം സര്‍ക്കിളിന്റെ ഭാഗമാക്കാന്‍ സഹായിക്കുന്നു.

* സര്‍ക്കിളുകള്‍ക്ക് നേതൃത്വം ഇല്ല. 

    Share on
    close