ഓണ്‍ലൈന്‍ ബ്രാന്‍ഡുമായി ബാല്യകാല സുഹൃത്തുക്കള്‍

ഓണ്‍ലൈന്‍ ബ്രാന്‍ഡുമായി ബാല്യകാല സുഹൃത്തുക്കള്‍

Saturday March 26, 2016,

2 min Read


ഗുപ്തയും ക്രിതി ബവേജയും തങ്ങളുടെ സുഹൃത്തിനെ കണ്ടുമുട്ടി. വിശേഷ അവസരങ്ങളില്‍ പുറത്തുപോകുമ്പോള്‍ ധരിക്കാന്‍ അനുയോജ്യമായ വസ്ത്രം ലഭിക്കാത്തതിലുള്ള സങ്കടവും നിരാശയും ഗര്‍ഭിണിയായിരുന്ന സുഹൃത്ത് ഇരുവരോടും പങ്കുവച്ചു. ഈ സമയത്താണ് ദിവ്യയുടെയും ക്രിതിയുടെയും ഉള്ളില്‍ മോംസ്‌ജോയ് സ്റ്റാര്‍ട്ടപ് രൂപംകൊണ്ടത്.

image


ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും ധരിക്കാന്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപാണ് മോംസ്‌ജോയ്. ഓണ്‍ലൈനിലൂടെയാണ് മോംസ്‌ജോയ്!യുടെ പ്രവര്‍ത്തനം. ദിവ്യയും ക്രിതിയുമാണ് മോംസ്‌ജോയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ധരിക്കാന്‍ അനുയോജ്യമായ വ്യത്യസ്ത ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ മോംസ്‌ജോയ് വെബ്‌സൈറ്റിലുണ്ട്. കഴിഞ്ഞ നവംബറിലാണ് മോംസ്‌ജോയ് വെബ്‌സൈറ്റ് പുറത്തിറക്കിയത്.

സ്റ്റാര്‍ട്ടപ് തുടക്കം

ഒരേ പ്രായക്കാരായ ദിവ്യയും ക്രിതിയും കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയേഴ്‌സാണ്. ബാല്യകാല സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. മോംസ്‌ജോയ് തുടങ്ങുന്നതിനു മുന്‍പ് ഇരുവരും ഇത്തരം വസ്ത്രങ്ങളുടെ സാധ്യതകളെക്കുറിച്ച് വിശദമായ പഠനം നടത്തി. നൂറിലധികം അമ്മമാരുടെയും ഡോക്ടര്‍മാരുടെയും അഭിപ്രായങ്ങള്‍ തേടി. 2015ല്‍ പഠന സമയത്ത് ലഭിച്ച ഗര്‍ഭിണികളായ സ്ത്രീകളുടെ കണക്ക് ഇരുവരെയും അതിശയിപ്പിച്ചു.

ഫാഷനൊപ്പം ധരിക്കാന്‍ സുഖപ്രദവുമായ വസ്ത്രങ്ങളാണ് സ്ത്രീകള്‍ കൂടുതലും തിരഞ്ഞെടുക്കുന്നതെന്നു അവര്‍ മനസ്സിലാക്കി. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മോംസ്‌ജോയ്ക്ക് തുടക്കമിട്ടു. ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ തയാറാക്കുവാന്‍ തുടങ്ങി.

ഗര്‍ഭധാരണ സമയത്ത് സ്ത്രീകള്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അനുയോജ്യമായ വസ്ത്രങ്ങള്‍ ലഭിക്കാത്തതാണ് പ്രധാനം. ഓരോരുത്തര്‍ക്കും ആത്മവിശ്വാസത്തോടെ ധരിക്കാന്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ നല്‍കുക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും ക്രിതി പറഞ്ഞു.

നേരിട്ട വെല്ലുവിളികള്‍

ജോലി ഉപേക്ഷിച്ച് സ്വന്തം സ്റ്റാര്‍ട്ടപ് തുടങ്ങുന്നതിനെ ആദ്യമൊന്നും ക്രിതിയുടെ കുടുംബം ഉള്‍ക്കൊണ്ടില്ല. എന്നാല്‍ പതുക്കെ പതുക്കെ അവര്‍ സ്റ്റാര്‍ട്ടപിനെക്കുറിച്ച് മനസ്സിലാക്കുകയും ക്രിതിയെ പിന്തുണയ്ക്കുകയും ചെയ്തു.

ദിവ്യയെ സംബന്ധിച്ചിടത്തോളം കുടുംബജീവിതവും സ്റ്റാര്‍ട്ടപും ഒരുപോലെ കൊണ്ടുപോവുക തികച്ചും ബുദ്ധിമുട്ടായിരുന്നു. രണ്ടിനും മുഴുനീള സമയം വേണമായിരുന്നു. പക്ഷേ കുടുംബത്തില്‍ നിന്നും ലഭിച്ച പിന്തുണ ഇവ രണ്ടും ഒന്നുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ ദിവ്യയ്ക്ക് കരുത്തേകി.

ഒരു പുതിയ ചുവടുവയ്പ് നടത്തിയേ മതിയാകൂവെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. വെല്ലുവിളികളെ ഒന്നുംതന്നെ പ്രശ്‌നങ്ങളായി ഞങ്ങള്‍രണ്ടുപേരും കണ്ടില്ല. പുതിയ ബിസിനസ് തുടങ്ങുന്ന എല്ലാവരും നേരിടുന്ന അതേ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ക്കുമുള്ളത്. അതില്‍ നിന്നും വ്യത്യസ്തരല്ല ഞങ്ങളുമെന്നു മനസ്സിലാക്കി. കോടിക്കണക്കിന് അമ്മമാരുടെയും അമ്മയാകാന്‍ പോകുന്നവരുടെയും ആഗ്രഹം നിറവേറ്റുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഏറ്റവും വലിയ കരുത്തും ഇതായിരുന്നുക്രിതി പറഞ്ഞു.

മെയ്ഡ് ഇന്‍ ഇന്ത്യ

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളാണ് മോംസ്‌ജോയ് നല്‍കുന്നത്. നെയ്ത്ത് മുതല്‍ ഉല്‍പ്പന്നം നിര്‍മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വരെ ഇന്ത്യയില്‍ നിന്നുള്ളവയാണ്.

image


ഗര്‍ഭധാരണ സമയത്ത് ശരീരഘടനയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ് ഓരോ വസ്ത്രവും. ഗര്‍ഭധാരണത്തിനുശേഷവും വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് വസ്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്താല്‍ വീടിന്റെ വാതിലിനു മുന്നില്‍ സാധനം എത്തും. മറ്റുള്ള ഓണ്‍ലൈന്‍ ഇടപാടുകാരെപ്പോലെ സാധനം വന്നു കഴിയുമ്പോള്‍ പണം നല്‍കിയാല്‍ മതി. ഷിപ്പിങ് ചാര്‍ജ് നല്‍കേണ്ടതില്ല. മോംസ്‌ജോയ് ഡോട്‌കോമില്‍ കൂടിയല്ലാതെ ഫ്രിസ്റ്റ്‌ക്രൈ, മൈബേബി കാര്‍ട്ട്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ കൂടിയും വിപണനം നടത്തുന്നുണ്ട്.

വിപണിയുടെ വലുപ്പം

ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയൊരു വിപണിയാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍എന്‍സിഒഎസിന്റെ കണക്കുകള്‍ പ്രകാരം 2017 ആകുമ്പോഴേക്കും 17 ശതമാനം വളര്‍ച്ച ഈ രംഗത്തുണ്ടാകും. ഇപ്പോള്‍ത്തന്നെ മോംസ്‌ജോയ്ക്ക് നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ആദ്യമാസത്തില്‍ 200 ലധികം ഓര്‍ഡറുകളാണ് ലഭിച്ചത്.

മറ്റു സ്വകാര്യ വെബ്‌സൈറ്റുകളായ മോം എന്‍ മോം പോലുള്ളവയില്‍ നിന്ന് മോംസ്‌ജോയ് കടുത്ത മല്‍സരം നേരിടുന്നുണ്ട്. അവയെല്ലാം തരണം ചെയ്ത് അടുത്ത ഏതാനും മാസത്തിനുള്ളില്‍ വന്‍ നിക്ഷേപം നേടിയെടുക്കാനുള്ള ശ്രമത്തില്‍ കൂടിയാണ് മോംസ്‌ജോയ്.

    Share on
    close