സ്വന്തം മണ്ണിന്റെ മണം തേടിയെത്തി ആപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായിമാറി ഖുറാം മിര്‍

സ്വന്തം മണ്ണിന്റെ മണം തേടിയെത്തി ആപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായിമാറി ഖുറാം മിര്‍

Wednesday April 27, 2016,

3 min Read

ആപ്പിളിന്റെ പറുദീസയാണ് കാശ്മീര്‍. കാശ്മീരി ആപ്പിളിന്റെ മധുവും സ്വാദുമാണ് ഇവയെ മറ്റുള്ളവയില്‍ നിന്നു വേറിട്ടു നിറുത്തുന്ന പ്രത്യേകതകള്‍. 2015-2016 കാലയളവില്‍ 19.43 ലക്ഷം മെട്രിക്ക് ടണ്‍ ആണ് കാശ്മീരിലെ ആപ്പിളിന്റെ ഉല്‍പാദനം. ഉല്‍പാദിപ്പിക്കുന്ന ആപ്പിളിന്റെ 10-25 ശതമാനവും ഉപയോഗശൂന്യമായി പോകുന്നു. ആപ്പിള്‍ സംസ്‌കരിച്ചു ശേഖരിക്കാനുള്ള സ്ഥലത്തിന്റെ അപര്യാപ്തതയാണ് പാഴാകാനുള്ള കാരണം. അതിനുള്ള പരിഹാരവുമായാണ് ഖുറാം മിര്‍, ഹര്‍ഷാ നാച്യുറലുമായെത്തിയത്. ഇന്ന് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നം നഷ്ടത്തിന് വില്‍ക്കേണ്ടി വരുന്നില്ല.

image


ഖുറാം മിര്‍ ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയിട്ട് തുടര്‍ വിദ്യാഭ്യാസത്തിനായി യു എസിലേക്ക് പോയി ബിരുദം നോടി അഞ്ചു വര്‍ഷം അവിടെത്തന്നെ ജോലിചെയ്തു. യു എസിലെ തന്റെ ജോലിയില്‍ ഖുറാം സന്തുഷ്ടനല്ലായിരുന്നു സ്വന്തം നാട്ടില്‍ സ്വതന്ത്രമായി എന്തെങ്കിലുംചെയ്യാന്‍ ഖുറാം ആഗ്രഹിച്ചു. ഒരു മുന്‍ കരുതലുമില്ലാതെ ഖുറാം കാശ്മീരിലേക്ക് തിരിച്ചു. തനിക്ക് അറിയാവുന്നവരോടെല്ലാം അഭിപ്രായങ്ങള്‍ തേടി. അങ്ങനെ ഖുറാം തന്റെ സമൂഹത്തിന് ഉതകുന്നതരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു.

image


ശ്രീനഗറില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ ലാസ്സിപൂര എന്ന സംസ്ഥാനത്തില്‍ എത്താം. ഇവിടെയാണ് ഖുറാം മിര്‍ ജനിച്ചു വളര്‍ന്നത്. നാട്ടില്‍ തിരിച്ചെത്തിയ ഖുറാം നാട്ടിലെ ആപ്പിള്‍ വ്യവസായത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു കര്‍ഷകനായ തന്റെ അച്ഛനില്‍ നിന്നും മറ്റു കര്‍ഷകരില്‍ നിന്നും മനസ്സിലാക്കി. അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തങ്ങള്‍ക്കു ലഭിക്കുന്ന വിളവ് നല്ലരീതിയില്‍ വിറ്റു കാശാക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. ഒരു തവണ പറിക്കുന്ന ആപ്പിളുകള്‍ ഉപഭോക്താക്കളില്‍ എത്താന്‍ കുറഞ്ഞത് 45 ദിവസമെടുക്കും.

image


 ഈ സമയം കൊണ്ട് 15-20 ശതമാനം ജലാംശം അതില്‍ നിന്ന് നഷ്ടമാകും. നല്ല രീതിയില്‍ സംസ്‌കരിച്ച് സൂക്ഷിക്കാനുള്ള സ്ഥലത്തിന്റെ അപര്യാപ്തതയാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതുകാരണം തുച്ഛമായ വിലക്ക് വിറ്റഴിക്കേണ്ടി വരുന്നതിനാല്‍ മതിയായ ലാഭം കിട്ടാതെ വരും. ഈ അവസ്തക്കുള്ള ശാശ്വത പരിഹാരമായാണ് 2008 ല്‍ ഹര്‍ഷ നാച്യുറല്‍സ് പ്രവര്‍ത്തനമാരംഭിച്ചത്.

image


ആദ്യ കാലത്ത് 2000മില്യന്‍ ടണ്‍ സംഭരണ ശേഷിയുണ്ടായിരുന്നു ഹര്‍ഷാ നാച്യുറല്‍സിന്റെ ഖുറാംസ് കണ്‍ട്രോള്‍ഡ് അറ്റ്‌മോസ്പിയര്‍ സ്റ്റോറേജിന് (സി എ എസ്സ്). ഇന്നത് 11000 മില്യണ്‍ ടണ്‍ ആയി. ഒരു പ്രാവശ്യം സി എ എസ്സില്‍ സംഭരിക്കുന്ന ആപ്പിളുകള്‍ 7-10 മാസം വരെ ഒരു കേടും കൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നു. 7 മാസം കഴിഞ്ഞാലും ഉപഭോക്താക്കളില്‍ എത്തുമ്പോള്‍ അതിന്റെ രുചിക്കോ ഗുണത്തിനോ ഒരു മാറ്റവും സംഭവിക്കില്ല, അപ്പോള്‍ മരത്തില്‍ നിന്നു പറിച്ചതു പോലെയുാകും. 

ഇങ്ങനെ ഒരു സൗകര്യമുള്ളതുകൊണ്ട് കര്‍ഷകര്‍ക്കു തങ്ങളുടെ അധ്വാനത്തിന്റെ ഫലം ന്യായമായ വിലക്കു അവര്‍ക്കിഷടമുള്ളവര്‍ക്കു വില്‍ക്കുവാന്‍ സാധിക്കുന്നു. ഇന്നു സി എ എസ്സില്‍ മനുഷ്യരുടെ സഹായമില്ലാതെ നല്ല ആപ്പിളുകള്‍ തിരഞ്ഞെടുക്കുന്നതും പാക്കിങ്ങും സോര്‍ട്ടിങ്ങും തുടങ്ങിയ എല്ലാ ജോലികളും യന്ത്രങ്ങള്‍ തന്നെ ചെയ്യുന്നു. കൂടാതെ ഹര്‍ഷാ നാച്യുറല്‍സ് ഇന്ന് റിലയന്‍സ് ഫ്രഷുമായി ബിസിനസ്സ് കരാറില്‍ ഏര്‍പ്പെട്ടിട്ടിണ്ട്. അതിനാല്‍ കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉത്പന്നം വിപണിയില്‍ എത്തിക്കുവാന്‍ സാധിക്കുന്നു.

image


സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെമ്പറേറ്റ് ഹോര്‍ട്ടി കള്‍ച്ചറിലെ ഡോ അബ്ദുള്‍ അഹാദ് സോഫി കാശ്മീരിന്റെ ആദ്യത്തെ പോമോളജി ഡോക്ടറുമായി ചേര്‍ന്നു ഖുറാം റൂട്ട് റ്റു ഫ്രൂട്ടിനു രൂപം നല്കി. 2012ല്‍ കാശ്മീരിന്റെ കാര്‍ഷിക കാലാവസ്ഥക്കനുസരിച്ച് പുതിയ ആപ്പിള്‍ ഓര്‍ച്ചാട് വികസിപ്പിച്ചെടുത്തു. 2014ല്‍ ഒരു ഹെക്ടറില്‍ ഈ പുതുതായി വികസിപ്പിച്ചെടുത്ത ആപ്പിള്‍ തൈകള്‍ നട്ടു പിടിപ്പിച്ചു. ഒന്നര വഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ വിളവെടുക്കാനും സാധിച്ചു. സാധാരണ പത്തുവര്‍ഷം കാത്തിരിക്കേണ്ടി വരും വിളവ് ലഭിക്കാനായി. ഇന്നു റൂട്ട് റ്റു ഫ്രൂട്ട് വഴി ഖുറാം നല്ല ഗുണനിലവാരമുള്ള കൂടുതല്‍ വിളവു ലഭിക്കുന്ന ഓര്‍ച്ചാടുകള്‍ ഉണ്ടാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു.. ഈ വര്‍ഷാവസാനം 10 പുതിയ ഓര്‍ച്ചാടുകള്‍ ഉണ്ടാക്കാനാണ് കര്‍ഷകരുടെ ശ്രമം.

ഫാം ടു യു വഴി ഖുറാം കര്‍ഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിച്ചു. അക്കങ്ങളെ സ്‌നേഹിച്ചിരുന്ന ഖുറാം ഫാം റ്റു യു ബ്രാന്‍ഡിനു വേണ്ടി ഒരു ഇ ആര്‍ പി സൊല്യൂഷന്‍ ഉണ്ടാക്കി. ഫാം ടു യു പാക്കിന് പുറകില്‍ ഒരു കോഡു നമ്പര്‍ അച്ചടിച്ചിരിക്കുന്നു. ഈ നമ്പര്‍ ഉപയോഗിച്ച് അവരുടെ ഓണ്‍ലൈന്‍ സിസ്റ്റം വഴി കര്‍ഷകന്റെ വിശദ വിവരങ്ങള്‍ ലഭിക്കുന്നു. കൂടാതെ എത്രരൂപ ലാഭമായി കര്‍ഷകര്‍ക്ക് ലഭിച്ചു എന്നു വരെ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുന്നു.

image


ഹര്‍ഷാ നാച്യുറല്‍സ് കര്‍ഷകര്‍ക്ക് ഇന്നോ ഫൈനാന്‍സും ചെയ്യുന്നുണ്ട് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമായ സമയം ഹര്‍ഷാ നാച്യുറല്‍സില്‍ നിന്നു ലഭിക്കുന്നു. യു എസില്‍ തൊണ്ണൂറു ശതമാനം പച്ചക്കറികളും പഴ വര്‍ഗങ്ങളും സംസ്‌കരിച്ച് സൂക്ഷിക്കാനുള്ള സൗകര്യമുണ്ട് പക്ഷേ ഇന്ത്യയില്‍ ഇതു വെറും ഒരു ശതമാനമാണ് ഇതില്‍ മാറ്റം സംഭവിച്ചാല്‍ നമ്മുടെ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ പല മാറ്റങ്ങളും സംഭവിക്കും. നമ്മുടെ ജീവിത പാതയില്‍ പല തടസ്സങ്ങളും ഉണ്ടാകും. അതെല്ലാം ധൈര്യമായി തരണം ചെയ്താല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളു. ഇതു ഖുറാം മീര്‍ തന്റെ ജീവിതത്തില്‍ നിന്നു പഠിച്ച പാഠമാണ്.

    Share on
    close