കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Saturday December 31, 2016,

1 min Read

സര്‍ക്കാര്‍ അധികാരമേറ്റശേഷം കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വ് ദൃശ്യമാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൃഷിക്ക് പരമപ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഹരിതകേരളം പോലുള്ള പദ്ധതികളിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

image


കര്‍ഷകര്‍ യാഥാസ്ഥിതിക മനോഭാവം വെടിഞ്ഞ് ആധുനിക കാര്‍ഷിക സമ്പ്രദായങ്ങളിലേക്ക് മാറേണ്ടതുണ്ട്. അവര്‍ പുതിയ കൃഷി സമ്പ്രദായങ്ങള്‍ പരിചയപ്പെടുകയും പരിശീലനം നേടുകയും വേണം. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ശ്രീകാര്യം കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനവും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സാങ്കേതികവിദ്യാ സംഗമം-2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികവൃത്തിയില്‍നിന്നും അകന്ന് ഉപഭോഗ സംസ്‌കാരത്തിലേക്ക് സമൂഹം നീങ്ങിയതിന്റെ ദുരന്തമാണ് ജീവിതശൈലീരോഗങ്ങളുടെ വ്യാപനത്തിലൂടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.ജയിംസ് ജോര്‍ജ് അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ അലത്തറ അനില്‍കുമാര്‍, സിടിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ഷീല ഇമ്മാനുവല്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി കെ.രാജന്‍ എന്നിവരും സംസാരിച്ചു.

കാര്‍ഷിക മേഖലയിലെ ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പരിപാടി നാളെ(ഡിസംബര്‍ 21) സമാപിക്കും. ഉച്ചയ്ക്ക് 12.30 ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കാര്‍ഷിക പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായുണ്ട്.