അറുമുഖം അഥവാ ഹോക്കി എന്‍സൈക്ലോപീഡിയ

അറുമുഖം അഥവാ ഹോക്കി എന്‍സൈക്ലോപീഡിയ

Friday November 27, 2015,

2 min Read

ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച കെ അറുമുഖത്തെ സഞ്ചരിക്കുന്ന ഹോക്കി എന്‍സൈക്ലോപീഡിയ എന്നു തന്നെ വിളിക്കാം. ഐ ഐ ടിയില്‍ പഠിച്ച അറുമുഖം നിരവധി പുസ്തകങ്ങള്‍ ഹോക്കി സംബന്ധിച്ച് രചിച്ചിട്ടുണ്ട്. പരിശീലനത്തിലൂടെ ഒരു ഭൂതത്വശാസ്ത്രജ്ഞനുമായി മാറി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മികച്ച ജോലി ഉപേക്ഷിച്ചാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. അത് തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനമായിരുന്നു അറുമുഖം ലക്ഷ്യം വെച്ചത്. ഇത്തരത്തിലുള്ള 11 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കായി 2008ല്‍ അറുമുഖം ഒരു എന്‍ ജി ഒ ആരംഭിച്ചു. തൗസന്റ് ഹോക്കി ലെഗ്‌സ് എന്ന സ്ഥാപനം ഇന്ന് ഉയരങ്ങള്‍ കീഴടക്കി.

image


സ്‌ക്ൂളുകളില്‍ തന്നെ കുട്ടികള്‍ക്ക് ഹോക്കി പരിശീലനം നല്‍കുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. മാത്രമല്ല അക്കാദമിക കാര്യങ്ങളും കായിക താത്പര്യങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനും സ്ഥാപനം സഹായിച്ചു.

സൗജന്യമായി ഹോക്കി പരിശീലനം നല്‍കുന്നതിനു പുറമെ ക്ലാസ്സില്‍ ഒന്നാമതെത്തുന്ന കുട്ടികള്‍ക്ക് 500 രൂപ സ്‌കോളര്‍ഷിപ്പും നല്‍കിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരെക്കാള്‍ കഷ്ടമായിരുന്നു നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ കാര്യം. അവര്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥയും പരിതാപകരമായിരുന്നു. പല സ്‌കൂളുകള്‍ക്കും ഒരു കളിസ്ഥലം പോലും ഉണ്ടായിരുന്നില്ല. പ്രവൃത്തി ദിവസങ്ങള്‍ കുട്ടികള്‍ നാല് ചുവരുകള്‍ക്കുള്ളില്‍ അല്ലാത്ത ദിവസങ്ങളില്‍ പാര്‍ക്കുകളിലുമായിരുന്നു സമയം ചെലവഴിച്ചിരുന്നത്.

image


2008 ഒളിമ്പിക്‌സില്‍ ഇന്ത്യ പരാജയപ്പെട്ടതിനുശേഷം ഒണ്‍ തൗസന്റ് ഹോക്കി ലെഗ്ഗ്‌സ് ഒരു തീരുമാനമെടുത്തു. ഒരു സ്വര്‍ണമെങ്കിലും ഇന്ത്യക്ക് നേടണം. അതും ദേശീയ കായിക ഇനമായി ഹോക്കിയില്‍. ഇതിനായുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ആറ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 80 സ്‌കൂളുകളില്‍ വിജയകരമായി പദ്ധതി നടപ്പാക്കാന്‍ അറുമുഖത്തിന് കഴിഞ്ഞു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, കാണ്‍പൂര്‍, പൊണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് നിലവില്‍ പദ്ധതി നടത്തി വരുന്നത്.

image


കുട്ടികളിലെ കായിക താത്പര്യം മാത്രമല്ല അവരുടെ വ്യക്തിത്വവും വികസിപ്പിക്കാന്‍ സ്ഥാപനത്തിനായത് അറുമുഖത്തിന് ആത്മസംതൃപ്തി നല്‍കി. തന്റെ സ്ഥാപനത്തില്‍ പരിശീലനം ലഭിച്ച ഒരു റിക്ഷാക്കാരന്റെ മകന് ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന സംസ്ഥാന ടീമിന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞത് വലിയ വിജയമായി അറുമുഖം കാണുന്നു. ഡല്‍ഹി ബംഗാളി സെറ്റില്‍മെന്റില്‍ പഠിച്ചുകൊണ്ടിരുന്ന രാഹുലിനെ ഒരു മത്സരത്തിനിടയില്‍ ഡല്‍ഹിയിലെ ഒരു വലിയ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കാണിനിടയായി. അവന്റെ കഴിവില്‍ മതിപ്പ് തോന്നിയ അദ്ദേഹം തന്റെ സ്‌കൂളില്‍ അവന് അഡ്മിഷന്‍ നല്‍കുകയും അവന് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുകയും ചെയ്തു. 14 കാരനായ അവന്‍ ഇന്ന് മികച്ച ഒരു ഹോക്കി കളിക്കാരനാണ്. ഡല്‍ഹിയില്‍ തന്നെ 24 സ്‌കൂളുകളിലാണ് ഹോക്കി ടീമുകളെ സജ്ജീകരിച്ചിട്ടുള്ളത.് ഒരു സ്‌കൂളിലും ഹോക്കി ടീമുകളോ പ്ലേഗ്രൗണ്ടുകളോ ആദ്യം ഉണ്ടായിരുന്നില്ല.

image


2014ലെ പ്രസിഡന്റിന്റെ ഔട്ടസ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് അറുമുഖത്തെ തേടിയെത്തി. നിലവില്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ ഹോക്കിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഈ കളിയില്‍ ദേശിയ കായിക ഇനത്തില്‍ താത്പര്യം ഉണ്ടാകുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ടെന്ന് അറുമുഖം പറയുന്നു.

    Share on
    close