ക്ലാസ്‌റൂം വേണ്ടത് ആര്‍ക്ക്?

ക്ലാസ്‌റൂം വേണ്ടത് ആര്‍ക്ക്?

Saturday March 26, 2016,

5 min Read


'എല്ലാ കുട്ടികളും സ്‌കൂളില്‍, എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം' എന്ന ലക്ഷ്യത്തോടെ മാധവ് ചവാന്‍ രൂപീകരിച്ച സംഘടനയാണ് 'പ്രഥം'. ഈ സംരംഭത്തെക്കുറിച്ച് റീ ഇമേജിനിങ്ങ് ഇന്ത്യയില്‍ വന്ന അദ്ദേഹത്തിന്റെ ലേഖനം യുവര്‍ സ്റ്റോറിയുടെ വാനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു.

ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം തികച്ചും പരിതാപകരമാണ്. ഈ പോരായ്മകള്‍ പരിഹരിക്കാനാണ് 1994ല്‍ 'പ്രഥം' എന്ന സഘടനക്ക് ഞാന്‍ രൂപം നല്‍കിയത്. ഇന്ത്യയില്‍ നിരവധി തവണ വിദ്യാഭ്യാസ പരിഷ്‌കാരങ്ങല്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും ഒന്നുംതന്നെ കാര്യമായി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള വിദ്യാഭ്യാസ രീതികളെ കുറച്ചുകൂടി വിപുലീകരിക്കുക മാത്രമാണ് ഇതുവഴി ചെയ്തത്. എന്നാല്‍ ഇന്ത്യയുടെ വിദ്യാഭ്യാസ രീതികളില്‍ നിന്ന് ഒരു മാറ്റം അനിവാര്യമാണ്.

image


പരമ്പരാഗതമായ ഇന്ത്യന്‍ വിദ്യാഭ്യാസ രീതി അനുസരിച്ച് സമൂഹത്തില്‍ അധകൃതരായി ജീവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. 2005 മുതല്‍ ഞങ്ങള്‍ ആനുവല്‍ സ്റ്റാറ്റസ് ഓപ് എജ്യൂക്കേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നു. രാജ്യത്തൊട്ടാകെ 15000 ഗ്രാമങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പുറത്തിറക്കുന്നത്. വര്‍ഷാവര്‍ഷമുള്ള ഈ റിപ്പോര്‍ട്ട് പ്രകാരം സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ അവരുടെ പഠന നിലവാരം തീര്‍ത്തും നിരാശാ ജനകവും.

പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം

2012ല്‍ സ്‌കൂളില്‍ ചേര്‍ന്ന 10 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 96 ശതമാനം ആയിരുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ പകുതി പേര്‍ക്കും രണ്ടാം ക്ലാസിലെ പുസ്തകം വായിക്കാന്‍ കഴിയുന്നില്ല. കാടാതെ നാല് കുട്ടികളില്‍ മൂന്ന് പേര്‍ക്കും ലളിതമായ ഒരു കണക്ക് പോലും ചെയ്യാന്‍ കഴിയുന്നില്ല. ഇതില്‍ 30 ശതമാനം കുട്ടികല്‍ മാത്രമാണ് സെക്കന്ററി തലത്തില്‍ എത്തുന്നത്. ലിംഗം, ദൂരം, പണം, അടിസ്ഥാന സൗകര്യക്കുറവ്, വിദഗ്ധരായ അധ്യാപകരുടെ കുറവ് എന്നിവയാണ് ഇതിനുള്ള മുഖ്യ കാരണങ്ങല്‍.

എട്ടാം ക്ലാസ് കഴിയുന്ന കുട്ടികളുടെ നലവാരവും വളരെ മോശമാണ്. പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് അസസ്‌മെന്റ് (പി ഐ എസ് എ) സര്‍വ്വേയില്‍ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍ പങ്കെടുത്തിരുന്നു. നിലവില്‍ സ്‌കൂളുകളിലുള്ള 15 വയസ്സുകാരില്‍ നടത്തിയ സര്‍വ്വേയാണിത്. ആഗോള തലത്തില്‍ 74 പേരാണ് ഇതില്‍ പങ്കെടുത്തത്. അന്ന് ഈ സംസ്ഥാനങ്ങള്‍ 72, 73 സ്ഥാനങ്ങളിലാണുള്ളത്. വായിക്കാനും കണക്കിലെ പ്രശ്‌നങ്ങല്‍ക്ക് ഉത്തരം നല്‍കുവാനുമുള്ള അവരുടെ കഴിവ് തീരെ കുറവായിരുന്നു.

പാട്യപദ്ധതി എത്രയും പെട്ടെന്ന് പഠിപ്പിച്ച് തീര്‍ത്ത് അറിവ് കുത്തിനിറയ്ക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. പഠനരീതി പറഞ്ഞുകൊടുക്കേണ്ടതിന് പകരം ഇങ്ങനെ ഒരു സമ്പ്രദായം പിന്തുടരുന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്രൈമറി തലത്തില്‍ തന്നെ അധ്യാപകര്‍ പുസ്തകം മുഴുവന്‍ പഠിപ്പിച്ച് തീര്‍ക്കാനുള്ള തിരക്കിലാണ്. ക്ലാസിലെ കുട്ടികള്‍ പല തരത്തിലുള്ളഴരാണ്. ചിലര്‍ക്ക് പെട്ടെന്നുതന്നെ കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള കഴിവുണ്ട്. മറ്റ് ചിലര്‍ക്ക് അത് ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കുട്ടികള്‍ പിന്നിലാകുന്നു. സ്വാഭാവികമായും ഇവര്‍ക്ക് പഠനത്തോടുള്ള താത്പര്യം കുറയുന്നു. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്നില്ല. അതിന് പകരം അഴര്‍ ജോലി സാധ്യതകള്‍ അന്വേഷിച്ചിറങ്ങുന്നു. കാലത്തിനനുസരിച്ച് എല്ലാ കാര്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകണം. വലിയ പരീക്ഷകള്‍ ജയിക്കാനുള്ള ഒരു ഉപാധിയായി മാത്രം പലരും ക്ലാസുകളെ കാണുന്നു. ആശയ വിനിമയത്തിന് പകരം വ്യാകരണവും ഭാഷയുമാണ് നാം ശ്രദ്ധിക്കേണ്ടത്. ശാസ്ത്ര നിയമങ്ങള്‍ മാത്രം പഠിക്കുന്നവര്‍ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല.

സമൂഹത്തിന്‍ നിന്ന് ഒറ്റപ്പെട്ട് കോളേജുകള്‍

2009ല്‍ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്ലാ കുട്ടികളേയും സ്‌കൂളില്‍ എത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. 6 മുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികളേയും സ്‌കൂളില്‍ എത്തിക്കുക എന്നതാണ് സര്‍വ്വ ശിക്ഷാ അഭിയാന്റെ(എസ് എസ് എ) ലക്ഷ്യം. കൂടാതെ എല്ലാ വീടുകളുടേയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നു. കുട്ടികള്‍ സ്ഥിരമായി സ്‌കൂലില്‍ എത്താന്‍ ഉച്ച ഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

നിരവധി കുട്ടികള്‍ സ്‌കൂളില്‍ ചേരുന്നുണ്ട്. മാത്രമല്ല 87 ശതമാനം സ്‌കൂളുകളും ഭക്ഷണം നല്‍കിവരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും കുട്ടികളുടെ ഹജര്‍ നില 50 ശതമാനം മുതല്‍ 80 ശതമാനം വരെ മാത്രമാണ്. ഭക്ഷണം നല്‍കിയതുകൊണ്ടുമാത്രം കുട്ടികള്‍ സ്‌കൂളില്‍ വരണമെന്നില്ല. നിലവാരമുള്ള വിദ്യാഭ്യാസവും അവര്‍ക്ക് നല്‍കേണ്ടി വരും. ഇതിന് മുമ്പ് വന്ന 1986ലെ 'പുത്തന്‍ വിദ്യാഭ്യാസനയം' വഴി പ്രാധമിക വിദ്യാഭ്യാസത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നതായി പ്രഖ്യാപിച്ചു. 1950ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് 10 വര്‍ഷത്തിനുള്ളില്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്ന് അനുശാസിക്കുന്നു. സ്‌കൂളിനായിരുന്നു എല്ലാ നയങ്ങളും പ്രാധാന്യം നല്‍കിയത്. ഇനി പ്രാധാന്യം നല്‍കേണ്ടത് വിദ്യാഭ്യാസത്തിനാണ്.

'ഒരു കുട്ടിയെ വളര്‍ത്തണമെങ്കില്‍ ഒരു ഗ്രാമം വേണ്ടിവരും' എന്ന ആഫ്രിക്കന്‍ പഴഞ്ചൊല്ല് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ സ്‌കൂളുകളും കോളേജുകളും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നു. ചില പ്രഗത്ഭരായ അധ്യാപകരെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്‌ലവര്‍ക്ക് എങ്ങനെയാണ് പഠപ്പിക്കേണ്ടതെന്ന് അറിയില്ല. മറ്റ് തൊഴില്‍ മേഖലയില്‍ ഏര്‍പ്പെട്ടിരുക്കുന്നവര്‍ക്ക് അവരുടെ അറിവുകള്‍ ഭാവി തലമുറക്ക് സമ്മാനിക്കേണ്ട കാര്യം വരുന്നില്ല.

ഓപ്പണ്‍ സ്‌കൂള്‍

ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളും ഓപ്പണ്‍ സ്‌കൂളുകളും ഇന്ന് നിലവിലുണ്ടെങ്കിലും അവരുടെ പഠന രീതികള്‍ മറ്റുള്ളവരെപ്പോലെ തന്നെയാണ്. വിദൂര വിദ്യാഭ്യാസത്തിന് ആവശ്യമായ പഠന സാമഗ്രികള്‍ അവര്‍ നലകുന്നു എന്നതാണ് ഒരേയൊരു പ്രത്യാകത.

ഇതെല്ലാം നയിക്കുന്നത് ഒരു ചോദ്യത്തിലേക്കാണ്. സ്‌കൂളുകളുടേയും കോളേജുകളുടേയും ആവസ്യകത എന്താണ്?

അറിവ് പകര്‍ന്ന് നല്‍കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഇത് കൂടാതെ രണ്ട് കാര്യങ്ങള്‍ കൂടി അവര്‍ ചെയ്യുന്നുണ്ട്. ഒന്നാമത്തേത് രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ സംരക്ഷിക്കുന്നു. രണ്ടാമതായി സാമൂഹ്യപരമായ കഴിവുകള്‍ വളര്‍ത്താന്‍ ഒരു അന്തരീക്ഷം അവര്‍ സൃഷ്ടിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വികമ്പനത്തോടെ പഠനരീതിയില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് തിരച്ചറിവ് ഉയര്‍ന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗത്തോടെ ഒരു മാറ്റം കൊണ്ടുവരാന്‍ തീര്‍ച്ചയായും സാധിക്കും. നിലവിലുള്ള സമ്പ്രദായത്തില്‍ നിന്ന് ലഭിക്കാത്ത പലകാര്യങ്ങളും ഇതിലൂടെ ലഭിക്കുന്നു.

പഴക്കംചെന്ന ഗ്രെയിഡിങ്ങ് സമ്പ്രദായത്തില്‍ നിന്നാണ് ആദ്യം മാറേണ്ടത്. സമൂഹത്തില്‍ നിന്നും വിദ്യാഭ്യാസപരമായി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങല്‍ അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. അവരുടേതായ രീതിയില്‍ ഓരോ ഘട്ടങ്ങളിലായി പുരോഗതി ഉണ്ടാക്കിയെടുക്കണം. ഘട്ടം ഘട്ടമായി ഓരെ കുട്ടികളേയും പ്രത്യാകം നിരീക്ഷിക്കുക. പ്രധാനമായും മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. 8 എല്ലെങ്കില്‍ 10 വയസ്സുവരെയാണ് ആദ്യ ഘട്ടം. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് സാമൂഹ്യപരമായുള്ള വികസനവും പഠന രീതികളും നേടണം. അടിസ്ഥാനപരമായുള്ള വായന, എഴുത്ത്, കണക്ക് എന്നിവ പഠിച്ചിരിക്കണം. കൂടാതെ സംസാരം, അഭിപ്രായ പ്രകടനം, ചിന്ത എന്നിവ വളര്‍ത്തിയെടുക്കണം. ഈ സ്‌കൂളുകളില്‍ രക്ഷിതാക്കളോ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോ ക്ലാസുകളില്‍ പങ്കെടുക്കണം. ഇതുവഴി അവര്‍ക്ക് കുട്ടികളുമായി നന്നായി ഇടപെടാനും എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ ഏറിയ പങ്കും രക്ഷിതാക്കള്‍ക്കാണ്. ഇന്ന് ആര്‍ക്കും ഒവിവാക്കാന്‍ കഴിയാത്ത ഒന്നാണ് പ്രസവാവധി. ഇതുപോലെ തന്നെ കുട്ടികളുടെ പഠനത്തിന് ഒന്നോ രണ്ടോ അതിലധികമോ ദിവസം രക്ഷിതാക്കള്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നല്ലതാണ്.

രണ്ടാമത്തെ ഘട്ടത്തില്‍ 9 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളാണ് വേണ്ടത്. സ്‌കൂള്‍ എന്നത് ഒരു കുട്ടിക്ക് ക്ലബ്ബ് പോലെ ആയിരിക്കണം. വിവധ പ്രദേശങ്ങളില്‍ നിന്നായി 500 കുട്ടികല്‍ അടങ്ങുന്ന ഒരിടം. ഡിജിറ്റല്‍ രീതിയിലുള്ള പാഠ്യ പദ്ധതിക്കായിരിക്കണം ഈന്നല്‍ നല്‍കേണ്ടത്. ഈ കുട്ടികളെ നിരീക്ഷിക്കാനായി കുറച്ചുപേരെ നിയമിക്കണം. കുറച്ച് കുട്ടികള്‍ കളിക്കാനും മറ്റ് ചിലര്‍ ചിത്രം വരക്കാനും കുറച്ച്‌പേര്‍ മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനാഗ്രഹിക്കുന്നവരാകും. കുറച്ച് പേര്‍ ലേണിങ്ങ് സെന്ററിലും ഉണ്ടാകും.

കലാകാരന്മാര്‍, കരകൗശള വിദഗ്ധര്‍, കായിക പരിശീലകര്‍ എന്നിവര്‍ ഉവരെ പിന്തുണക്കാനായി ഉണ്ടാകണം. കൂടാതെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവരെ ബോധ്യപ്പെടുത്താനായി കൗണ്‍സിലിങ്ങ് നല്‍കണം. വിദഗ്ധരായ അധ്യാപകര്‍ തയ്യാറാക്കിയ വവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍, ഓണ്‍ലൈന്‍ പഠനോപകരണങ്ങല്‍ എന്നിവ അവരുടെ പഠനത്തെ ശരിയായ ദിശയിലേക്ക് നയിക്കും. ഒരു പ്രത്യാക പ്രായത്തില്‍ പാഠ്യപദ്ധതി മുഴുവനായും പഠിക്കണമെന്നില്ല. ഒരു സമയം ഏതെങ്കിലും ഒരു വിഷയത്തില്‍ ശ്രദ്ധിക്കുക. ഇങ്ങനെ പല ഘട്ടങ്ങളായി പല വിഷയങ്ങല്‍ പഠിച്ചെടുക്കുക. അവര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകുന്ന സമയത്ത് പരീക്ഷകള്‍ നടത്തുക.

അദ്ധ്യാപകര്‍

പതിനാറും അതിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്ല ട്യൂട്ടര്‍മാരെ നല്‍കി ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ചേരാന്‍ അവസരം ഒരുക്കുക. ഓണ്‍ലൈന്‍ ട്യൂട്ടര്‍മാരെ സര്‍ക്കാര്‍ സൗജന്യമായോ കുട്ടികളുടെ കുടുംബം തന്നെ നേരിട്ടോ കണ്ടെത്തുക. ഉദാഹരണത്തിന് അക്കൗണ്ടിങ്ങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിക്ക് ഓണ്‍ലൈനായോ നേരിട്ടോ ഒരു ട്യൂട്ടറെ ലഭിക്കും. എന്നാല്‍ ശാസ്ത്ര വിഷയങ്ങല്‍ പഠിക്കുന്ന ഒരു കുട്ടി ലബോറട്ടരി സംവിധാനമുള്ള ഒരു ട്യൂട്ടറെയാണ് തിരഞ്ഞെടുക്കേണ്ടത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഡല്‍ഹിയിലെ ഏറ്റവും മുകച്ച അധ്യാപകരുടെ ക്ലാസ്സുകള്‍ മറ്റ് മേഖലയിലുള്ള കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ഈ അധ്യാപകര്‍ക്ക് സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്. പിന്ന് എന്തുകൊണ്ടാണ് മറ്റ് മേഖലകളിലെ കുട്ടികള്‍ക്ക് ഇതിന്റ പ്രയോജനം ലഭിക്കാതെ പോകുന്നത്. വലിയ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം ലഭിക്കുന്നില്ല. എന്നാല്‍ ഇവിടത്തെ അധ്യാപകര്‍ക്ക് പൊതുഫണ്ടില്‍ നിന്നാണ് ശമ്പളം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അദ്ധാപകരുടെ നോട്ടുകളും ക്ലാസ്സുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കണം. യോഗ്യരല്ലാത്ത അദ്ധ്യാപകരെ വിദഗ്ധര്‍ നല്‍കുന്ന കോഴ്‌സുകളുടെ അടിസ്ഥാനത്തില്‍ ട്യൂട്ടറോ അസിസ്റ്റന്റോ ആക്കണം.

ഇത് ഏകലവ്യന്റെ നാടാണ്. മഹാഭാരതത്തില്‍ താഴ്ന്നജാതിക്കാരനായതുമൂലം ദ്രോണാചര്യയില്‍ നിന്ന് അറിവ് സമ്പാദിക്കാന്‍ ഏകലവ്യന് കഴിഞ്ഞില്ല. പാണ്ഡവരുടേയും കൗരവരുടേയും ഗുരുവായിരുന്നു ദ്രോണാചാര്യര്‍. പിന്നീട് സ്വന്തം പ്രയത്‌നങ്ങളിലൂടെ ഏകലവ്യന്‍ ഒരു നല്ല യോദ്ധാവായി മാറി. അദ്ദേഹത്തെ ആരും അംഗീകരിച്ചിട്ടില്ല എന്നുമാത്രമല്ല സ്വയം നേടിയെടുത്ത കഴിവുകള്‍ ഉപയോഗിക്കാന്‍പോലും കഴിഞ്ഞില്ല.

ഇങ്ങനെയുള്ള ഏകലവ്യന്മാരെ കണ്ടെത്തി അവര്‍ക്ക് നല്ല ഗുരുക്കന്മാരെ കണ്ടെത്തി നല്‍കുകയാണ് വേണ്ടത്. എന്റെ വീക്ഷണങ്ങല്‍ ചിലപ്പോള്‍ പ്രായോഗികമല്ലെന്ന് തോന്നാം. എന്നാല്‍ ഇത് നാളെ നടക്കില്ലെന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ വിദ്യഭ്യാസ നയങ്ങള്‍ പുനപരിശോധിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.