പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡീവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്  

0

ഫെബ്രുവരിയില്‍ ചെന്നൈ പ്രസ്സ് ക്ലബില്‍ വെച്ച് നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സില്‍ ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവലിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായ സോഹന്‍ റോയ് സമാരംഭം കുറിച്ചു. 2 D എന്റര്‍ടെയ്ന്‍മന്റ് സിഇഒ രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യനായിരുന്നു മുഖ്യാതിഥി.2017 ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവല്‍ ഡിസംബര്‍ ഒന്നിനും നാലിനും ഇടയ്ക്ക് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വിപുലമായ് കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

പരമ്പരാഗത രീതികളില്‍ നിന്നു മാറി സംസ്‌കാരമെന്നും ഭാഷയെന്നുമുള്ള അതിര്‍വരമ്പുകളെ ഇല്ലാതാക്കി വ്യവസ്ഥകള്‍ക്കപ്പുറം പുത്തന്‍ വഴികാട്ടിയായ് പുരോഗമിക്കുകയാണ് ഇന്‍ഡീവുഡ്. മുമ്പത്തെക്കാള്‍ മൂന്നിരട്ടി വിപുലീകൃതമാക്കി ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവലിന്റെ മുന്നാം പതിപ്പ്, അത് വിസ്തൃതിയിലാകട്ടെ ദേശീയ അന്തര്‍ദേശീയ മഹാരഥന്മാരുടെ സാന്നിദ്ധ്യമാകട്ടെ എന്തുകൊണ്ടും അതൊരുത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍ഡീവുഡ്. ഈ ഇന്‍ഡീവുഡ് മാമാങ്കത്തില്‍ സിനിമാ സംബന്ധിത ശോഭയോടൊപ്പം വ്യത്യസ്തമായ പല യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്, മികവുറ്റ സിനിമാ ശില്പികളുമായി രസകരമായൊരു ഒത്തുകൂടലും, ആവേശമുണര്‍ത്തുന്ന സിനിമ വ്യവസായത്തെയും ബിസ്‌നസ് അവസരങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതിനോടൊപ്പം വിനോദ പരിപാടികളും നെറ്റ് വര്‍ക്കിങ് സെഷനും . സ്ഥാപിത അതിര്‍ത്തികള്‍ ഭേദിച്ച് സിനിമ മേഘലയെ പ്രദക്ഷിണം വെച്ച് നടത്തുന്ന ഈ ഇവന്റ് തീര്‍ത്തും വ്യത്യസ്തമാണ്. 

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ പ്രാദേശിക സിനിമകളുടെ ആവശ്യകത ഉയര്‍ത്തുക എന്ന ലക്ഷ്യവും എല്ലാതരത്തിലുള്ള സിനിമാ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനു പിന്നിലുണ്ട്.പുത്തന്‍ തലമുറയെ താരപദവിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി ഇന്‍ഡീ വുഡ് റ്റാലന്റ് ഹന്‍ടും വേദിയെ തിളക്കമാര്‍ന്നതാക്കുന്നു.21 വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട കഴിവുള്ള കലാകാരന്മാരുടെ വിധിയാണ് ഇതിലൂടെ നിര്‍ണയിക്കപ്പെടുന്നത്. സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞുള്ള പുതിയൊരു തുടക്കത്തിനോടൊപ്പം ഈ വിനോദ മത്സരം ഓരോ മത്സരാര്‍ത്ഥികള്‍ക്കും ചിറക് വിടര്‍ത്തി പറക്കാനുള്ള പ്രോത്സാഹനമാണ്.

സിനിമാ മേഖലയ്ക്ക് വേണ്ടി സംഭാവനയര്‍പ്പിച്ച പത്രത്തിലേയും ഓണ്‍ലൈനിലേയും മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു കൊണ്ടുള്ളതായിരുന്നു ഇന്‍ഡീവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്.സിനിമ മേഖലയ്ക്ക് വേണ്ടി തന്റേതായൊരു സംഭാവനയര്‍പ്പിച്ച വരേയും ഏറെ സാഹസത്തിലൂടെ ഫലം കണ്ടെവരെയും നീണ്ട നാളത്തെ പ്രയത്‌നത്തിനൊടുവില്‍ ലക്ഷ്യം കണ്ടവര്‍ക്കം സ്‌പെഷ്യല്‍ ലൈഫ് റ്റൈമ് അച്ചീവ്മന്റ് അവാര്‍ഡ് നല്‍കി ആദരിക്കപ്പെട്ടു ഇന്‍ഡീ വുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡിലുടെ.സമൂഹത്തിന് വിളക്കേന്തി വഴികാട്ടിയവര്‍ക്കും യുവതലമുറയ്ക്ക് മാതൃകയായവര്‍ക്കും അവരുടെ ലക്ഷ്യം പൂര്‍ത്തിയായതിന്റെ സന്തോഷത്തോടെയുള്ള ആഘോഷമായിരുന്നു ഈ അവാര്‍ഡിന്റെ ലക്ഷ്യം. ഹിന്ദു അസോസിയേറ്റ് എഡിറ്ററും സിനിമാ നിരൂപകനുമായ ഭരദ്വാജ് രംഗനും ജേണലിസ്റ്റായ ശ്രീധര്‍ പിള്ളയുമാണ് ഈ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

സമകാലിക സമൂഹത്തിനും പുത്തന്‍ തലമുറയ്ക്കും പ്രചോദനമേകുകയും വഴികാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ച് സ്‌പെഷ്യല്‍ റികൊഗ്‌നിഷന്‍ പുരസ്‌കാരo സമ്മാനിച്ചു.പബ്ലിക്ക് റിലേഷന്‍ ഓഫീസറായ നിഖില്‍ മുരുകനും ഫ്രീലാന്‍സ് പി ആര്‍ ഒ ആയ ഡയമണ്ട് ബാബുവുമാണ് അര്‍ഹരായത്.ഡെക്കാന്‍ ക്രോണി ക്കള്‍ ഫിലിം ജേണലിസ്റ്റ് ജനനി അയ്യര്‍, ആനന്ദവികടനിലെ പി.ജോണ്‍സണ്‍, ഹിന്ദുവിലെ സിനിമ റിപ്പോര്‍ട്ടറായ എസക്കി മുത്തു, ഫ്രീലാന്‍സ് എന്റര്‍ടെയിന്‍മെന്റ് ആന്റ് ലൈഫ് സ്‌റ്റൈല്‍ ജേണലിസ്റ്റായ ലത ശ്രീനിവാസന്‍ , ദിനമലരിലെ റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറുമായ ചന്ദ്രശേഖര്‍.എസ്, ഹിന്ദുവിലെ ഫിലിം ജേണലിസ്റ്റ് ആന്റ് ക്രിട്ടിക്കായ വിഷാല്‍ മേനോന്‍, ന്യൂസ് ടുഡെയിലെ ഭരത് കുമാര്‍, ദിനകരനിലെ സിനിമ റിപ്പോര്‍ട്ടറായ ദേവരാജ് യോഗി, ടൈംസ് ഓഫ് ഇന്ത്യയിലെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായ എം.സുഗന്ദ്, കുംകും മാഗസീനിലെ ഫിലിം റിപ്പോര്‍ട്ടറായ കതിര്‍ വേലന്‍, ദി ന്യു ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സിലെ എന്റര്‍ടെയിന്‍മെന്റ് എഡിറ്ററായ സുധീര്‍ ശ്രീനിവാസന്‍ തുടങ്ങിയവരാണ് മറ്റ് വിഭാഗങ്ങളില്‍ ചെന്നൈയിലെ മീഡിയ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായവര്‍. ഉയര്‍ന്നു വരുന്ന ജേണലിസ്റ്റുകളുടെ വിഭാഗത്തില്‍ സൂര്യ ടിവിയിലെ ഫിലിം ജേണലിസ്റ്റായ ആര്‍.രാജയ്ക്കും ഇന്ത്യ ടുഡെ സബ് എഡിറ്ററായ കിരുഭകാര്‍.പി യ്ക്കും ലഭിച്ചു.

ഈ അവാര്‍ഡിന്റെ ആദ്യ പതിപ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലും രണ്ടാമത്തേത് ഗോവയിലെ ഹോട്ടലായ ഫിഡല്‍ ഗോവയിലും മൂന്നാമത്തേത് കര്‍ണാടക ചലനചിത്ര അക്കാദമിയിലുമായിരുന്നു സംഘടിപ്പിച്ചത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തോടെ അരങ്ങേറിയ പരിപാടികളെല്ലാം ഏറെ അഭിനന്ദനത്തിന് പാത്രമായിട്ടുണ്ട്.ഇന്ത്യയിലെ എല്ലാ പ്രമുഖ സ്ഥലങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനമേകി ഈ അവാര്‍ഡ് മാമാങ്കം ഉണ്ടാകും.

പ്രൊജക്ട് ഇന്‍ഡീവുഡിനെറ ഭാഗമായുള്ള മീഡിയ എക്‌സലന്‍സ് അവാര്‍ഡ് വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്. പ്രൊജക്ട് ഇന്‍ഡീവുഡെന്ന 10 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുള്ള സംരംഭത്തിന്റെ ആശയവും സോഹന്‍ റോയ് തന്നെയാണ്. 2000 ത്തോളം ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടേയും മള്‍ട്ടിമില്യനറുകളെയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സിനിമയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ് പ്രൊജക്ട് ഇന്‍ഡീവുഡിന്റെ കപ്പിത്താനായ സോഹന്‍ റോയ്.നിര്‍മ്മാണത്തിലും സ്‌ക്രീനിങ്ങിലും മാര്‍ക്കറ്റിങ് തന്ത്രങ്ങളിലും നൂതനമായതും വിപ്ലവാത്മകമായതുമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഇന്ത്യന്‍ സിനിമയെ ബിസ്സ്‌നസ് മോഡലാക്കാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം.ഡിസംബര്‍ ഒന്നിനും നാലിനുമിടയില്‍ രാമോജി സിറ്റിയില്‍ അരങ്ങേറുന്ന ഇന്‍ഡീ വുഡ് ഫിലിം കാര്‍ണിവല്‍ ദേശീയ ഇന്‍ഡീവുഡ് മീഡിയ എക്‌സലന്‍സുമായ് ചേര്‍ന്നൊരുക്കുന്നതാണ്.