പ്രിയങ്കരനായ ധനകാര്യ മന്ത്രീ, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ബജറ്റില്‍ എന്താണുള്ളത്?

പ്രിയങ്കരനായ ധനകാര്യ മന്ത്രീ, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ബജറ്റില്‍ എന്താണുള്ളത്?

Saturday March 12, 2016,

3 min Read


2016ലെ കേന്ദ്ര ബജറ്റ് പാസാക്കികഴിഞ്ഞു. പലഭാഗങ്ങളില്‍തിന്നും ബജറ്റിനെക്കുറിച്ച് പല പ്രതികരണങ്ങളും ഉണ്ടാകുന്നു. എന്നാല്‍ ബജറ്റില്‍ വനിതകള്‍ക്കോ വനിതാ സംരംഭകര്‍ക്കോ വേണ്ട പ്രാധാന്യം നല്‍കുന്നില്ല. എസ് സി എസ് ടി വനിതാ സംരംഭകര്‍ക്കായി 500 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ റെയില്‍വേ ബജറ്റില്‍ സ്ത്രീകള്‍ക്കായി റിസര്‍വ്ഡ് കാറ്റഗറിയില്‍ 33 ശതമാനം അലോക്കേഷന്‍ നടത്തിയിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് എല്‍ പി ജി ലഭ്യമാക്കുന്നതിന് 2000 കോടിയും അനുവദിച്ചിരുന്നു.

image


എന്താണ് ആ 500 കോടി

77 രാജ്യങ്ങളിലെ എണ്ണം കണക്കിലെടുത്താല്‍ വനിതാ സംരംഭകരുടെ കാര്യത്തില്‍ ഇന്ത്യ 70ാം സ്ഥാനത്താണ്. 25.3 ശതമാനമാണ് സ്‌കോര്‍. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കുന്നതാണ് ഈ ഇന്‍ഡെക്‌സ്. സ്ഥാപനങ്ങളുടെ തലത്തില്‍ നോക്കിയാല്‍ തൊഴിലാളി ശക്തി സമത്വത്തിലും ഇന്ത്യ വളരെ പിന്നിലാണ്.

എസ് സി, എസ് ടി വനിതാ സംരംഭകര്‍ക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുള്ളത് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ഇത് യതാര്‍ഥത്തില്‍ എന്തിനാണ്? ഇത് വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിന് ലോണുകള്‍ നല്‍കാനാണോ, അതോ നിലവിലുള്ള സംരംഭങ്ങള്‍ക്ക് വേണ്ടിയാണോ, അതോ തുടക്കമിട്ടവര്‍ക്ക് വേണ്ടിയാണോ, ഇതൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

എങ്ങനെയാണ് ഈ ഫണ്ട് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? എന്തിനൊക്കെ വേണ്ടി വിനിയോഗിക്കും? ഒന്നും വ്യക്തമല്ല. ലക്ഷ്യം നല്ലതാണ്, എന്നാല്‍ അത് എന്തിനുവേണ്ടിയാണെന്നത് വ്യക്തമാകേണ്ടതുണ്ട്- മാപ്‌മൈജെനോം സ്ഥാപകയും സി ഇ ഒയുമായ അനു ആചാര്യ പറയുന്നു.

കൃഷിക്ക് ഊന്നല്‍ നല്‍കിയപ്പോള്‍ ആന്തരിക ഘടനയെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയുണ്ടായി. അവിടെയും സ്ത്രീകളെക്കുറിച്ചൊന്നും പറഞ്ഞില്ല. സ്ത്രീകള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും അല്ലെങ്കില്‍ അവരെക്കൊണ്ട് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചൊന്നും ഒന്നും പറഞ്ഞില്ല.

സംരംഭം തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കും. എന്നാല്‍ സംരംഭം തുടങ്ങുന്നത് സ്ത്രീകളാണോ പുരുഷന്മാരാണോ എന്നത് പരിശോധിച്ച് അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. വനിതകള്‍ക്കായി അത്തരത്തില്‍ ഒരു പ്രഖ്യാപനം സര്‍ക്കാരില്‍നിന്ന് താന്‍ കണ്ടില്ലെന്ന് സഹാ ഫൗണ്ടിന്റെ സ്ഥാപകയായ അങ്കിതാ വസിഷ്ഠ പറയുന്നു.

സ്ത്രീകള്‍ക്ക് യാതൊരു പ്രോത്സാഹനവും നല്‍കിയില്ല.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും മെച്ചപ്പെടുത്തലിനെക്കുറിച്ചുമെല്ലാം വാ തോരാതെ സംസാരിക്കുന്നുണ്ടെങ്കിലും അതിനുള്ള യാതൊരു പ്രഖ്യാപനവും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും അങ്കിത പറയുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ കിട്ടേണ്ടതുണ്ട്. എന്നാല്‍ ഈ ഒരു വലിയ മേഖലയെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി ഇനിയും ഏറെ ചെയ്യേണ്ടതുണ്ടെന്നും അങ്കിത കൂട്ടിച്ചേര്‍ക്കുന്നു.

നിര്‍ഭയ ഫണ്ടിന് എന്ത് സംഭവിച്ചു

രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം കൂടിവരുന്നതായാണ് നിര്‍ഭയ ഫണ്ട് ഉപയോഗം വ്യക്തമാക്കുന്നത്. 2012ല്‍ അതിക്രമത്തില്‍ 27 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഒരൊ വര്‍ഷവും ഇത് കൂടി വരുന്നു. എന്നാല്‍ ഇപ്പോഴും നിര്‍ഭയ ഫണ്ടിന് അനുവദിക്കുന്ന തുകയില്‍ ഒരു വര്‍ധനവും ഉണ്ടായിട്ടില്ല. മൂന്ന് വര്‍ഷം മുമ്പുള്ള തുക തന്നെയാണ് ഇപ്പോഴും അനുവദിക്കുന്നത്.

2013ല്‍ യു പി എ സര്‍ക്കാരാണ് നിര്‍ഭയ ഫണ്ട് കൊണ്ടുവന്നത്. ഓരോ സാമ്പത്തിക വര്‍ഷവും 1000 കോടി രൂപ വീതം അനുവദിക്കും.

2013-14 സാമ്പത്തിക വര്‍ഷത്തില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ വിഭാഗം മന്ത്രാലയം, റയില്‍വേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം പൊതു ഗതാഗത സൗകര്യങ്ങളില്‍ സ്ത്രീകള്‍ക്ക് എന്ത് അപകടമുണ്ടായാലും അപ്പോള്‍ തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് ജി പി എസ് സംവിധാനവും എമര്‍ജന്‍സി ബട്ടനുകളും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനവും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. 2014 ഫെബ്രുവരി മാസത്തില്‍ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കി.

എന്നാല്‍ 2014 ജൂലെ മാസം വരെയും അനുവദിച്ച 321.69 കോടിയില്‍നിന്ന് ഒരു തുകയും പറഞ്ഞിരുന്ന കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസ്പാച്ച് പ്ലാറ്റ്‌ഫോം എന്ന പദ്ധതിക്കായി വിനിയോഗിച്ചില്ല. അന്ന് ആഭ്യന്തര കാര്യ മന്ത്രിയായിരുന്ന കിരണ്‍ റിജിജു ഫണ്ടുകളെല്ലാം അനുവദിക്കേണ്ടതുപോലെ നല്‍കിയിട്ടുണ്ട് എന്ന് രാജ്യസഭയില്‍ മറുപടി പറഞ്ഞെങ്കിലും പദ്ധതിക്കുള്ള ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.

മാര്‍ക്ക് 2015 വരെയും ഈ സ്ഥിതിക്ക് മാറ്റമൊന്നുമുണ്ടായില്ല. ഏപ്രില്‍ മാസത്തില്‍ ഈ ഫണ്ട് ഉപയോഗിക്കുന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വനിതാ ശിശുവികസന മന്ത്രാലയത്തിനാണ് ഈ ഫണ്ട് എന്തിനൊക്കെ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കാന്‍ ഇപ്പോള്‍ ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഏജന്‍സി.

മാര്‍ഗനിര്‍ദേശങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള റിലീസില്‍ പറഞ്ഞിട്ടുള്ളത് നിര്‍ഭയ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത് 200 കോടി രൂപ മാത്രമാണെന്നാണ്. വലിയ നഗരങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിനായി 150 കോടി രൂപ ആഭ്യന്തര മന്ത്രാലയവും അനുവദിച്ചിട്ടുണ്ട്. പൊതു ഗതാഗത സൗകര്യങ്ങളിലെ സ്ത്രീ സുരക്ഷക്ക് വേണ്ടി 50 കോടിയും അനുവദിച്ചെന്ന് പറയുന്നു.

2015-16ല്‍ രണ്ട് പ്രധാന പദ്ധതികളാണ് വനിതാ ശിശുവികസന മന്ത്രാലയം പ്രഖ്യാപിച്ചത്. അക്രമങ്ങള്‍ ഏല്‍ക്കുന്ന സ്ത്രീകള്‍ക്കായി 18.58 കോടി രൂപ ചെലവില്‍ ദ വണ്‍ സ്റ്റോപ് സെന്റര്‍, ആഗോളതലത്തില്‍ സ്ത്രീകള്‍ക്കായി 69.49 കോടി രൂപ ചെലവ് വരുന്ന ഹെല്‍പ് ലൈന്‍ പദ്ധതി എന്നിവക്കാണ് അംഗീകാരം നല്‍കിയത്. ഡിസംബര്‍ 2015 വരെയും വിവിധ സംസ്ഥാനങ്ങളില്‍ ദ വണ്‍ സ്റ്റോപ് സെന്റര്‍ തുടങ്ങുന്നതിനായി 10.71 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

ഭുവനേശ്വര്‍, കര്‍ണാല്‍, ജയ്പൂര്‍, ചണ്ഡിഗഡ്, റായ്പൂര്‍, വിജയവാഡ എന്നിവിടങ്ങളിലായി ആറ് സെന്ററുകള്‍ മാത്രമാണ് ഇതുവരെ തുടങ്ങിയത്. 2015ല്‍ 69.49 കോടി രൂപ സ്ത്രീകളുടെ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചെങ്കിലും ആകെ 13.92 കോടി രൂപ മാത്രമാണ് അനുവദിച്ചത്.