ഏകദിന വാഹന പരിശോധന: നാല് ലക്ഷത്തോളം രൂപ പിഴ ഈടാക്കി

0

തിരുവനന്തപുരം, കൊല്ലം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ 562 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആര്‍ ടി ഒ ആര്‍ തുളസീധരന്‍പിള്ള അറിയിച്ചു. നിയമ ലംഘനം നടത്തിയവരില്‍ നിന്നും 384500 രൂപ പിഴയായി ഈടാക്കി.

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 162 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സീറ്റ് ബല്‍റ്റ് ധരിക്കാത്ത 35 പേര്‍, ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 20 പേര്‍, ലൈസന്‍സ് ഇല്ലാത്ത 64 പേര്‍, അധിക ശബ്ദം ഉണ്ടാക്കുന്ന ഹോണ്‍ ഉപയോഗിച്ച 32 പേര്‍ എന്നിവരെയും നടപടിക്ക് വിധേയരാക്കി. പരിശോധനയില്‍ 56 ടിപ്പര്‍ വാഹനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതിനും അധിക ഭാരം കയറ്റി വാഹനം ഓടിച്ചതിനും എട്ടു പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തു. ദക്ഷിണ മേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി കെ അശോകന്റെ നിര്‍ദേശപ്രകാരമാണ് വാഹന പരിശോധന