വൈബര്‍ മലയാളം സ്റ്റിക്കറുകള്‍ക്ക് പ്രിയമേറുന്നു

0

പ്രമുഖ ഇന്റര്‍നെറ്റ് മെസേജിംഗ് ആപ്പായ വൈബറിന്റെ ആദ്യ മലയാള സ്റ്റിക്കര്‍ പാക്ക് 'ലൗ ഇന്‍ കേരള'ക്ക് പ്രയമേറുന്നു. കേരളത്തിലെ വൈബര്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഈ സ്റ്റിക്കറുകള്‍ മാതൃഭാഷയില്‍ ആശയവിനിമയം നടത്താന്‍ ഇത് സഹായിക്കുന്നു. യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 'എവിടെയാ', 'വാ പോകാം', 'പോവല്ലേ' തുടങ്ങി സന്ദര്‍ഭോചിതമായി ആശയങ്ങള്‍ വ്യക്തമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന പേഴ്‌സണലൈസ്ഡ് സ്റ്റിക്കറുകളാണ് വൈബര്‍ കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ ഡിസൈനുകളില്‍ വ്യത്യസ്തമായ സ്റ്റിക്കറുകളാണ് വൈബര്‍ സ്റ്റിക്കര്‍ പാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈബറിന്റെ 'ലൗ ഇന്‍ കേരള' സ്റ്റിക്കര്‍ പാക്ക് എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും സൗജന്യമായി ലഭ്യമാണ്.

ഇന്ത്യയില്‍ വൈബറിന് നിലവില്‍ 40 ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. ടാബ്‌ലറ്റിലും ഉപയോഗ്ക്കാം എന്നത് വൈബറിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് പിസിയിലും , വിന്റോസ്, ബ്ലാക്ക്ബറി ഫോണുകളിലും വൈബര്‍ ലഭ്യമാണ്.സ്റ്റിക്കര്‍ ഫീച്ചറാണ് വൈബറിനെ മറ്റു മെസേജിങ്ങ് ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 7000 വ്യത്യസ്ത സ്റ്റിക്കറുകളാണ് ഈ ആപ്ലിക്കേഷന് ഇത്രയുമധികം പ്രചാരത്തിലെത്തിച്ചത്. വോയ്‌സ് കോളിങ്ങും വൈബറിന്റെ മറ്റോരുപ്രത്യേകതയായി കണക്കാക്കാം.

2010 ല്‍ ഐഫോണിലാണ് ആദ്യമായി വൈബെര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ തന്നെ സ്‌കൈപിനു ഒരു നല്ല എതിരാളി ആയിരുന്നു വൈബര്‍. വിന്‍ഡോസിനും മാകിനും വേണ്ടി ഡസ്‌ക് ടോപ് ആപ്ലിക്കേഷന്‍ കൂടി പുറത്തിറക്കി തങ്ങളുടെ സാന്നിധ്യം ഒന്ന് കൂടി ശക്തമാക്കിയിരിക്കുകയാണ് വൈബര്‍.

വൈബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 8.5 ലക്ഷം ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ ജനുവരി 26ന് ആണ് മോഡി വൈബറില്‍ ജോയിന്‍ ചെയ്തത്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വി ഒ ഐ പി) കമ്പനിയായ വൈബറിന് ഇന്ത്യയില്‍ 3.7 കോടി ഉപഭോക്താക്കാള്‍ ഇന്ത്യയിലുണ്ട് സൗജന്യ കാളുകളും ചാറ്റുകളും ഓഫര്‍ ചെയ്യുന്ന വൈബര്‍ അടുത്തിടെയാണ് സെലിബ്രിറ്റികളുമായി പബ്ലിക് ചാറ്റിന് അവസരമൊരുക്കിയത്. മോഡിയെ കൂടാതെ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍, പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, രണ്‍വീര്‍ സിംഗ് തുടങ്ങിയവരും ഇതിലുണ്ട്.