സ്‌കോള്‍ കേരള : ഓറിയന്റേഷന്‍ പരിപാടി നടത്തി

0

സ്‌കോള്‍ കേരള കോഡിനേറ്റിംഗ് അധ്യാപകര്‍ക്കായി ഏകദിന ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. 

സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ റഗുലര്‍ കോഴ്‌സിന്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, സമയബന്ധിതമായി സമ്പര്‍ക്ക ക്ലാസുകള്‍ സംഘടിപ്പിക്കുക, സ്വയംപഠനസഹായികളുടെ വിതരണം കാര്യക്ഷമമാക്കുക എന്നിവയിലൂടെ സമ്പര്‍ക്ക ക്ലാസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ്‌ കോഡിനേറ്റിംഗ് അധ്യാപകര്‍ക്കായി ഏകദിന ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചത്. എസ്.സി.ഇ.ആര്‍.ടി സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പ്രകാശന്‍ പി.പി. ഉദ്ഘാടനം ചെയ്തു. സ്‌കോള്‍-കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം. ഖലീല്‍ അധ്യക്ഷനായിരുന്നു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, കരിക്കുലം മുന്‍ മേധാവി ഡോ. ഗോകുല്‍ദാസന്‍പിള്ള, അക്കാദമിക് അസോസിയേറ്റ് ലത.പി, ജിഷ.എസ് എന്നിവര്‍ സംബന്ധിച്ചു.