ബെനോ സെഫൈന്‍; ഇരുളില്‍ തിളങ്ങുന്ന ആത്മവിശ്വാസം

ബെനോ സെഫൈന്‍; ഇരുളില്‍ തിളങ്ങുന്ന ആത്മവിശ്വാസം

Tuesday December 08, 2015,

1 min Read

കഴിവുകള്‍ക്ക് വൈകല്യങ്ങള്‍ ഒരിക്കലും തടസമാകില്ല. ബനോ സെഫിന്റെ ജീവിതവും അതാണ് തെളിയിക്കുന്നത്. ബെനോ സെഫീന് 25 വയസ് മാത്രമാണ് പ്രായം. ഇന്ത്യയിലെ തന്നെ നൂറ് ശതമാനവും കാഴ്ചശക്തിയില്ലാത്ത ആദ്യത്തെ ഐ എഫ് എസ് ഓഫീസറാണ് ബെന്‍സോ. അന്ധ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ലിറ്റില്‍ ഫല്‍വര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചശേഷം സ്‌റ്റെല്ല മാറിസ് കോളജില്‍നിന്ന് ഇംഗ്ലീഷില്‍ മേജര്‍ പൂര്‍ത്തിയാക്കി. പിന്നീട് മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പി ജിയും നേടി. തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവുംകൊണ്ടാണ് ഇന്ന് ഇന്ത്യയുടെ ഫോറിന്‍ സര്‍വീസില്‍(ഐ എഫ് എസ്) ബെനോ ഇടം നേടിയത്.

image


എസ് ബി ഐയുടെ പ്രൊബേഷണറി ഓഫീസറായാണ് ബെനോ ജോലി ചെയ്യുന്നത്. താന്‍ തീര്‍ത്തും സ്വതന്ത്രയും ശാക്തീകരിക്കപ്പെട്ടവളുമാണെന്ന് ബനോ പറയുന്നു. തന്റെ ശമ്പളംകൊണ്ട് അച്ഛന് ഒരു മാലയും അമ്മക്ക് കമ്മലും വാങ്ങിക്കൊടുത്തു. താന്‍ വളര്‍ന്നതായി ഇതില്‍നിന്ന് തനിക്ക് തോന്നി. തനിക്ക് ഏറെ സന്തോഷം നല്‍കിയ നിമിഷമായിരുന്നു അത്. ഒരിക്കലും തന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് പിന്നോട്ടുപോകില്ല.

തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് യു പി എസ് സിയില്‍ ഇടംനേടിയത്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ആഡിയോ ബുക്കുകളിലൂടെ സാക്ഷരത നേടിയെടുക്കാന്‍ സുഗമമായി കഴിയുമെന്ന് ബെനോ പറയുന്നു. എന്നാല്‍ സിവില്‍ സര്‍വീസിന് പഠിക്കുന്നവര്‍ക്ക് ഇത്തരം ബുക്കുകള്‍ കിട്ടാറില്ല.

ബെനോയുടെ പിതാവ് ല്യൂക് അന്തോണി ചാള്‍സ് റയില്‍വേ ജീവനക്കാരനാണ്. അമ്മ മേരി പദ്മജ വീട്ടമ്മയും. ഇരുവര്‍ക്കും ബെനോയുടെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. തന്നെ എല്ലായ്‌പ്പോഴും സഹായിച്ചിട്ടുള്ള സുഹൃത്തുക്കളോടും അധ്യാപകരോടുമെല്ലാം ബെനോ കടപ്പെട്ടിരിക്കുന്നു.