ഓള്‍ ഇന്ത്യ പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മലയാളിയായ കിരണ്‍ കോശിക്ക് ഒന്നാം റാങ്ക്

0


ഓള്‍ ഇന്ത്യ പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ തിരുവനന്തപുരം സ്വദേശി ഡോ. കിരണ്‍ കോശിക്ക് ഒന്നാം റാങ്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്‍പതിനായിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുത്ത പരീക്ഷയിലാണ് ഒന്നാം റാങ്കോടെ ഡോ. കിരണ്‍ കോശി അഭിമാനമായി മാറിയത്. ഡല്‍ഹി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ (ഡിഎഎംഎസ്) വിദ്യാര്‍ത്ഥിയാണ് കിരണ്‍ കോശി.

ഡല്‍ഹി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ (ഡിഎഎംഎസ്) അധ്യാപകരുടേയും തന്റെ കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് ഡോ.കിരണ്‍ കോശി അഭിപ്രായപ്പെട്ടു.

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് ഡിഎഎംഎസ് വളരെ സഹായകമായിരുന്നെന്നും തിരുവനന്തപുരത്തെ ഡിഎഎംഎസിലെ റെഗുലര്‍ ക്ലാസുകളും ഡിഎഎംഎസിന്റെ ഓണ്‍ലെന്‍വഴിയുള്ള സംശയനിവാരണ മാര്‍ഗ്ഗങ്ങളും വഴി രാജ്യത്തെ പ്രഗത്ഭരായ അധ്യാപകരുമായി ബന്ധം നിലനിര്‍ത്തുന്നതിന് സാധിച്ചുവെന്നും ഇതാണ് ഒന്നാം റാങ്കെന്ന മഹത്തായ നേട്ടം കരസ്ഥമാക്കാന്‍ സഹായകമായതെന്നും കിരണ്‍ ചൂണ്ടിക്കാട്ടി.

മെയിന്‍ പരീക്ഷയ്ക്ക് സഹായകമാകുന്ന തരത്തിലുള്ള ഡിഎഎംസിന്റെ പരീക്ഷാ പരിശീലന രീതിയെ കിരണ്‍ പ്രശംസിച്ചു. വിജയത്തില്‍ തന്റെ മാതാപിതാക്കളോടും മാര്‍ഗ്ഗദര്‍ശിയായ ഡോ. സുമേര്‍ സേത്തിയോടും കടപ്പെട്ടിരിക്കുന്നതായി കിരണ്‍ പറഞ്ഞു.

'എല്ലാ പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളിലും നിലവിലെ പരീക്ഷാ രീതി മനസില്‍ വെച്ചുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളെ ഉന്നത റാങ്ക് കരസ്ഥമാക്കുവാന്‍ സഹായിക്കുന്ന പഠനരീതിയാണ് ഡിഎഎംഎസില്‍ നിന്ന് പ്രദാനം ചെയ്യുന്നത്. പിജി മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള തയ്യാറെടുപ്പ് അത്ര എളുപ്പമല്ല. വളരെയധികം പരിശ്രമവും കഠിനാധ്വാനവും അതിന് ആവശ്യമാണ്. നിങ്ങള്‍ തോല്‍ക്കുന്ന അല്ലെങ്കില്‍ നിരാശപ്പെടുന്ന ധാരാളം അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ ഒരിക്കലും വിട്ടുകൊടുക്കരുത്. അതിന്റെ ഫലം അവസാനം ഉണ്ടാകും,' പ്രശസ്ത റേഡിയോളജിസ്റ്റും ഡിഎഎംഎസ് ഡയറക്ടറുമായ സുമേര്‍ സേത്തി അഭിപ്രായപ്പെട്ടു.