രാജ്യത്തിനു തന്നെ മാതൃകയായി കര്‍ണാടകം

0


ലോകോത്തര നിക്ഷേപകരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്. നിരവധി വ്യവസായികള്‍, അംബാസിഡര്‍മാര്‍, പ്രതിനിധി സംഘങ്ങള്‍ എന്നിവരെയെല്ലാം ഇതിനായി ഒരുമിപ്പിച്ചു. പുതുമയുടെ ഉത്ഭവ സ്ഥാനമായി ബാംഗ്ലൂറിനെ മാറ്റാന്‍ ഇന്‍വെസ്റ്റ് കര്‍ണാടക 2016 എന്ന പേരില്‍ സംഘടിപ്പിച്ച മീറ്റിന് സാധിച്ചു. ഇതിന്റെ ഗുണങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ കര്‍ണാടകം എന്ന സംസ്ഥാനം രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറുമെന്ന് സര്‍ക്കാര്‍ ഉറപ്പു പറയുന്നു.

സംരംഭങ്ങളും നൂതന ആശയങ്ങളും തഴച്ച് വളരുന്നത് വളക്കൂറുള്ള മണ്ണാണ് ബാംഗ്ലൂര്‍ നഗരത്തിലുള്ളത്. നിരവധി സംരംഭങ്ങള്‍ ഇവിടെ വിജയകരമയി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംരംഭകത്തിന് നൂറു ശതമാനം ഗ്യാരന്റി നല്‍കാന്‍ ബാംഗ്ലൂര്‍ നഗരത്തിന് കഴിഞ്ഞിട്ടുണ്ട്. മറ്റുള്ള പല നഗരങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും മാതൃകയായാണ് ബാംഗ്ലൂരും കര്‍ണാടകയും വളര്‍ന്നു വരുന്നത്.

സര്‍ക്കാറില്‍ നിന്നും പൂര്‍ണ പിന്തുണയും സഹകരണവുമാണ് സംസ്ഥാനത്ത് സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഉറപ്പ് നല്‍കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. സംരംഭം വളര്‍ത്തു ്ന്നതിനും വികസനം കൊണ്ടു വരുന്നതിനും സംസ്ഥാനത്ത് ഒരു തുറന്ന സമീപനമാണ് എല്ലാ ഭാഗത്തു നിന്നും ലഭിക്കുക.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ട്രാഫിക് ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കും. 13 ലക്ഷം മെട്രിക് ടണ്‍ ഫെര്‍ട്ടിലൈസര്‍പ്ലാന്റ് സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അഭൂതമായ വളര്‍ച്ചയാണ് വരും വര്‍ഷങ്ങളില്‍ കര്‍ണാടകത്തെ കാത്തിരിക്കുന്നത്. എങ്കിലും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഐ ടി മേഖലക്കാണ്. മാംഗ്ലൂര്‍, ഹുബ്ലി, ഉടുപ്പി, ബെല്‍ഗം, മൈസൂര്‍, മറ്റ് ചെറിയ നഗരങ്ങളും ഇക്കാര്യത്തില്‍ ദൃഢനിശ്ചമെടുത്തിട്ടുണ്ട്. കാര്‍ഷിക മേഖലയും നിര്‍മാണ മേഖലയിലുമാണ് ഇപ്പോള്‍ കൂടുതലായി ശ്രദ്ധചെലുത്തിയിട്ടുള്ളത്.

ഉടന്‍ തന്നെ നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വന്‍ വിജയമാണ് കര്‍ണാടക സംസ്ഥാനത്തേയും ബാംഗ്ലൂര്‍ നഗരത്തേയും തേടിയെത്താനിരിക്കുന്നത്.