കശുവണ്ടി വികസന കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് സെക്രട്ടേറിയറ്റിനുമുന്നിലും

0

കശുവണ്ടി വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങളുടെ അംഗീകൃത ഔട്ട്‌ലെറ്റ് സെക്രട്ടേറിയറ്റിന് മുന്നില്‍ കശുവണ്ടി വികസന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പന വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിച്ചു.

 സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിനുസമീപം സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയോടനുബന്ധിച്ചാണ് പുതിയ വിപണനകേന്ദ്രം. നിലവാരമുള്ള കശുവണ്ടിയാണ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാക്കുന്നതെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കശുമാവ് കൃഷി വ്യാപിക്കാന്‍ വനംവകുപ്പിനാവുന്ന ശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മികച്ച നിലവാരമുള്ള പ്ലെയിന്‍ കാഷ്യു, റോസ്റ്റഡ് കാഷ്യു, കശുവണ്ടി പരിപ്പ്, മൂല്യവര്‍ധിത ഉത്പന്നങ്ങളായ കാഷ്യുവിറ്റ, കാഷ്യു പൗഡര്‍, കാഷ്യു സൂപ്പ്, കാഷ്യൂ ബീറ്റ്‌സ്, ചോക്കലേറ്റ് ഉത്പന്നങ്ങളായ ചോക്കോ കാജു, മില്‍ക്കി കാജു എന്നിവ ഇവിടെ ലഭിക്കും. ചടങ്ങില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. ബിജുക്കുട്ടന്‍, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി എസ്. സുധികുമാര്‍, സി. അജയകുമാര്‍, ഹരിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.