സംരംഭകര്‍ക്ക് വഴികാട്ടിയായി രത്തന്‍ റ്റാറ്റയുടെ അനുഭവങ്ങള്‍

സംരംഭകര്‍ക്ക് വഴികാട്ടിയായി രത്തന്‍ റ്റാറ്റയുടെ അനുഭവങ്ങള്‍

Monday February 22, 2016,

3 min Read


താന്‍ പിന്നിട്ട വഴികളും അനുഭവങ്ങളും യു തലമുറക്കായി പങ്കുവെക്കുകയാണ് രത്തന്‍ റ്റാറ്റ. കാലറി ക്യാപിറ്റലിന്റെ കെ സ്റ്റാര്‍ട്ട് സീഡ് എന്ന പരിപാടിയാണ് ഇതിനായി അവസരമൊരുക്കിയത്. ഇന്ത്യയുടെ തന്നെ ബിസിനസ്സ് പ്രതീകമായ രത്തന്‍ റ്റാറ്റയുമായി കാലറി ക്യാപിറ്റല്‍സിന്റെ എം ഡി വാണി കോള നടത്തിയ അഭിമുഖം കാണികള്‍ നിരവധി അനുഭവവും അറിവും നല്‍കി. അദ്ദേഹം ജീവിത വഴിയില്‍ പിന്നിട്ട പരാജയങ്ങളും വിജയങ്ങളും ഒക്കെ അതില്‍ ഉള്‍പ്പെട്ടു. സംരംഭത്തില്‍ ആശയ വിനിമയത്തിന്റെ പ്രാധാന്യവും ബിസിനസ്സിന്റെ ഓരോ ഘട്ടങ്ങളിലും ശ്രദ്ധിക്കേണ്ട വിഷയങ്ങളും ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു. കാണികള്‍ അദ്ദേഹത്തിന്റെ ഓരോ അനുഭവങ്ങളും ഉപദേശവും അതീവ ശ്രദ്ധയോടെ വീക്ഷിച്ചു.

image


തനിക്കെപ്പോഴും സാധാരണ രീതിയിലുള്ള ചിന്താഗതികള്‍ മാത്രമാണ് ബിസിനസ്സ് സംബന്ധിച്ച് ഉണ്ടായിരുന്നത്. ഏതെങ്കിലും ഒരു സംരംഭം ആരംഭിക്കാനുള്ള ആശയം നിങ്ങള്‍ക്കുണ്ടായാല്‍ അതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. ഇത് വളരെ മികച്ചയും വേഗത്തിലും കുറഞ്ഞ ചെലവിലും എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നാണ് ആദ്യം ചിന്തിക്കേണ്ടത്.

സംരംഭത്തില്‍ ആശയങ്ങളാണ് ഏറ്റവും പ്രധാനം. 20, 30 വര്‍ഷം താന്‍ ചിമ്മിനി (സ്‌മോക് സറ്റാക്) വ്യവസയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഡോളറുകളാണ് ഈ മേഖലയില്‍ വേണ്ടിവരുന്നത്. ഇന്നത്തെ സംരംഭകരുടെ ഏറ്റവും വലിയ ഭാഗ്യമാണ് അവരുടെ ആശയങ്ങള്‍ സോഫ്റ്റ് വേറുകളിലൂടെ അതിവേഗം പ്രാവര്‍ത്തികമാക്കാമെന്നത്. മാര്‍ക്കറ്റുകള്‍ കണ്ടെത്താനും എളുപ്പവഴികളുണ്ട്. ഇന്നത്തെ സാങ്കേതിക വിദ്യ സംരംഭകര്‍ക്ക് വളരെ അനകൂല സാഹചര്യങ്ങള്‍ നല്‍കുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം സാഹചര്യങ്ങള്‍ തന്നെപ്പോലെയുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന ലോകം വളരെ പ്രത്യേകതയുള്ളതാണ്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവന് നിരവധി ആശയങ്ങള്‍ നഷ്ടമാകുന്നു.

തന്റെ ഏത് സംരഭത്തിന്റേയും അടിസ്ഥാനം മനുഷ്യ സ്‌നേഹം തന്നെയാണ്. അത് താന്‍ എല്ലാ ബിസിനസ്സിലും പുലര്‍ത്തി പോരുന്നു. ജനങ്ങളുടെ ജീവിത ശൈലിയും ചിന്താഗതിയും അവരുടെ നിലനില്‍പ്പും കൂടുതല്‍ മികച്ചതാക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഏറെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

ഒരു മ്യൂസിക് കമ്പനിയിലെ ടാലന്റ് സ്‌കൗട്ട് ആയിരിക്കണം നിക്ഷേപകര്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ടാലന്റ് സകൗട്ട് പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങളാല്‍ കഴിയുന്നതിന്റെ പരമാവധി പ്രവര്‍ത്തികുകയാണ് ഇവരുടെ കടമ. കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങളിലേ അതേ ഉത്സാഹത്തോടെതന്നെ ഒരു നിക്ഷേപകനെ കണ്ടത്താനും ശ്രമിക്കണം. ചെയ്യാനുദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ചുള്ള ആശയങ്ങള്‍ നിക്ഷേപകനുമായി പങ്ക് വെക്കുന്നതും ഗുണം ചെയ്യും. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന കമ്പനികള്‍ ലാഭം മാത്രം തരുമെന്ന വിശ്വാസം തനിക്കില്ല. വിജയം എപ്പോഴും നമുക്കൊപ്പം നിലനില്‍ക്കില്ല. സംരംഭത്തില്‍ ലാഭവും നഷ്ടവും മാറി മാറി വന്നുകൊണ്ടിരിക്കും.

താന്‍ ഒരു നാണംകുണുങ്ങിയായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തമായ ബ്രാന്‍ഡ് ആരംഭിക്കുന്നതില്‍ മടി കാണിച്ചു. എന്നാല്‍ സംരഭത്തിന്റെ വളര്‍ച്ചക്ക് ബ്രാന്‍ഡ് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന് കാണികള്‍ക്കായി പറയാനുണ്ടായിരുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ചുമതല താന്‍ ഏറ്റെടുക്കുമ്പോള്‍ എല്ലാ മാധ്യമങ്ങളും ഉറ്റുനോക്കുകയായിരുന്നു. 80 കമ്പനികള്‍ ചേര്‍ന്ന ബിസിനസ്സ് ശൃഖല എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന്. എന്നാല്‍ താന്‍ യുക്തി പ്രയോഗിച്ച് ചെറിയ ബിസ്‌നസ്സ് യൂനിറ്റുകളായി വേര്‍തിരിച്ചു.

ടോംകോ (അണിഞ്ഞൊരുങ്ങാനുള്ള വസ്തുക്കളുടെ സംരംഭം) 25 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉണ്ടായിരുന്നു. റിവല്‍ യൂണിലിവര്‍ ആയിരുന്നു മാര്‍ക്കറ്റ് ലീഡര്‍. ഇവര്‍ ഷെയര്‍ ഹോള്‍ഡെഴ്‌സിന് നല്ല സ്‌റ്റോക്ക് നല്‍കുമായിരുന്നു. മൂന്ന് വര്‍ഷത്തിന് മുകളില്‍ ഒരു തൊഴിലാല്‍യേയും നിലനിര്‍ത്തില്ല എന്നതായിരുന്നു അവരുടെ ഡീല്‍. തനിക്കിത് മികച്ചതായി തോന്നി. എന്നാല്‍ തൊഴിലാളികളും മീഡിയയും ഇതിനെതിരായിരുന്നു. ഇതേ തുടര്‍ന്ന് തന്റെ ആത്മവിശ്വാസം നഷ്ടമായി. വളരെ എളുപ്പത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ശരിയായ ആശയ വിനമയം വേണമെന്ന് ഇതോടെ മനസിലാക്കാന്‍ സാധിച്ചു. വിജയകരമായ എല്ലാ കമ്പനികളും എവരുടെ സ്റ്റോക്ക് ഹോള്‍ഡറുമായി ആശയവിനിമയം നടത്തുന്നതിന് സമയം കണ്ടെത്തിയിരുന്നു.

തന്റെ വിജയം ഉദിച്ചുയര്‍ന്നത് നാനോയുടെ വരവോടെയാണ്. ബാംഗ്ലൂരിലെ ലോംഗ്‌ബോര്‍ഡ് മീറ്റിങ്ങിലാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്. നാലുപേരടങ്ങുന്ന ഒരു കുടുംബം സ്‌കൂട്ടറില്‍ ബുദ്ധിമുട്ടി സഞ്ചരിച്ച് അപകടത്തില്‍പ്പെട്ടത് താന്‍ കണ്ടിരുന്നു. അതില്‍ നിന്നാണ് സാധാരണക്കാരന്റെ കയ്യിലൊതുങ്ങുന്ന കാര്‍ എന്ന ആശയം ജനിച്ചത്. നാലുപേരടങ്ങുന്ന കുടുംബത്തിന് സഞ്ചരിക്കാവുന്ന കാര്‍ നിര്‍മ്മിക്കുക ലക്ഷ്യമായി. അങ്ങനെ രൂപീകരിച്ച ടീമാണ് നാനോ ഡിസൈന്‍ ചെയ്തത്.

നാനോ പരിചയപ്പെടുത്തുന്നതിനായി ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ഓട്ടോ എക്‌സ്‌പോയില്‍ താന്‍ കാറോടിച്ചെത്തിയത് വലിയൊരു അപകടത്തിലേക്കായിരുന്നു. കാര്‍ ഓടിക്കാന്‍ ആരംഭിച്ചതിനുശേഷമാണ് ലൈറ്റുകള്‍ ഒന്നും ഇല്ലെന്നും സ്‌റ്റേജ് എവിടെ അവസാനിക്കുന്നു കാണികള്‍ എവിടെ ആരംഭിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിയില്ലെന്നും മനസിലാക്കിയത്.

തന്റെ 26ാമത്തെ വയസ്സില്‍ ജംഷഡ്പൂരില്‍ ഒരു ജീവനക്കാരനായി ജോലി നോക്കിയിരുന്ന സമയത്താണ് രത്തന്‍ ടാറ്റക്ക് പുതിയ ആശയങ്ങള്‍ തൊന്നിതുടങ്ങിയത്. അത് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പങ്കെവെച്ചെങ്കിലും അക്ഷമയോടെ ഇരുന്ന് പക്വത വന്നതിനുശേഷം പ്രാവര്‍ത്തികമാക്കാനാണ് അവര്‍ ഉപദേശിച്ചത്. സ്ത്രീകളും നേതൃനിരയിലേക്ക് എത്തേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വളരെക്കുറച്ച പേര്‍ മാത്രമാണ് സംരംഭങ്ങളുടെ നേതൃനിരയിലുള്ളത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി ഇവരെ മുന്‍നിരയിലെത്തിക്കാന്‍ ശ്രമിക്കണം. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ഇതിന് ആവശ്യമാണ്.

    Share on
    close