ഇനി രാജ്യത്ത് ഒറ്റ നികുതി

0

ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജി.എസ്.ടി രാജ്യത്ത് നിലവില്‍ വന്നു. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും സംയുക്തമായാണ് ജി.എസ്.ടിയുടെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ വിവിധ നികുതികള്‍ എകീകരിച്ച് ഇനി ഒറ്റ നികുതി മാത്രമാണ് നിലവിലുണ്ടാകുക. 

70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്‌കരണമെന്ന അവകാശവാദത്തോടെ പാര്‍ലെമന്റ് മന്ദിരത്തെ ദീപപ്രഭയില്‍ മുക്കിയ ആഘോഷമായി മാറ്റിക്കൊണ്ടാണ്, പുതിയ നികുതി ഘടന നടപ്പാക്കുന്നതിെന്റ ചടങ്ങ് സര്‍ക്കാര്‍ ഒരുക്കിയത്. പ്രധാനമന്ത്രിയാണ് ചടങ്ങിനെ നയിച്ചത്. രത്തന്‍ ടാറ്റ അടക്കം രാജ്യത്തെ വ്യവസായ പ്രമുഖരെയും വിവിധ തുറകളിലെ പ്രതിഭകളേയും സെന്‍ട്ര്ല്‍ ഹാളിലേക്ക് ക്ഷണിച്ചിരുന്നു.

ജി.എസ്.ടിയുടെ ചരിത്രം പരാമര്‍ശിച്ചായിരുന്നു പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗം. 2002ലാണ് ജി.എസ്ടിക്കായുള്ള യാത്ര തുടങ്ങുന്നത്. 14 വര്‍ഷം നീണ്ടു നിന്ന ഈ യാത്രക്കാണ്? ഇവിടെ പരിസമാപ്തി കുറിക്കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജി.എസ്.ടിയുടെ പ്രഖ്യാപനം നടത്താന്‍ സെന്റര്‍ ഹാളിനേക്കാള്‍ മികച്ച ഒരു സ്ഥലമില്ലെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ജി.എസ്.ടി നടപ്പില്‍ വരുത്തുന്നതിനായി പ്രയത്‌നിച്ച എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ന്? അര്‍ധരാത്രി മുതല്‍ ഇന്ത്യ സുപ്രധാന ചുവടുവെപ്പ് നടത്തുകയാണ്?. രാജ്യത്തിന്റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണ് ജി.എസ്.ടിയെന്നും അദ്ദേഹം പറഞ്ഞു.