ഒരു മിസ്ഡ് കോളോ, വാട്‌സ് ആപ് മെസേജോ മതി: ഓര്‍ബൈയുടെ സാധനങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്തും

ഒരു മിസ്ഡ് കോളോ, വാട്‌സ് ആപ് മെസേജോ മതി: ഓര്‍ബൈയുടെ സാധനങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്തും

Sunday February 07, 2016,

2 min Read


ആരംഭിച്ചയുടനെ 24 മണിക്കൂറും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയെന്നത് ഗ്രാമപ്രദേശത്തെ ഒരു പലവ്യജ്ഞന കടയെ സംബന്ധിച്ച് സാധാരണ കാര്യമല്ല. ഒന്നാമതായി വന്‍ നഗരങ്ങളിലെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രായോഗികമാകണമെന്നില്ല. ആധുനിക വില്‍പ്പന തന്ത്രങ്ങളെ പ്രാദേശിക ചേരുവകളുമായി കൂട്ടിയോജിപ്പിച്ചാലേ വിജയം സാധ്യമാകൂ. ഈ രീതിയില്‍ വിജയം കൈവരിച്ചയാളാണ് ഓര്‍ബൈ എന്നപേരില്‍ പലവ്യജ്ഞനങ്ങളുടെ വിതരണത്തിനുള്ള സ്റ്റാര്‍ട്ടപ് ആരംഭിച്ച അനിരുദ്ധ് ശര്‍മ്മ.

image


തിരക്കുപിടിച്ച മുംബൈ നഗരത്തില്‍നിന്ന് എനിക്ക് അടുത്തകാലത്ത് സ്വന്തം നാടായ ജയ്പൂരിലേക്ക് പോകേണ്ടിവന്നു. നാട്ടിലെ പലവ്യജ്ഞന കടകളെയാണ് പലവ്യജ്ഞനങ്ങള്‍ വീട്ടിലെത്തിക്കാനായി ആശ്രയിച്ചിരുന്നത്. 20 രൂപ അവര്‍ അധികം ഈടാക്കിയിരുന്നത്. മറ്റ് പലവ്യജ്ഞന വിതരണ ശൃംഖലകളെക്കുറിച്ച് ആരാഞ്ഞെങ്കിലും അവ കുറവായിരുന്നു. അതോടെയാണ് പ്രശ്‌നപരിഹാരത്തിനായി തുനിഞ്ഞിറങ്ങാന്‍ തീരുമാനിച്ചത് 30 വയസുള്ള അനിരുദ്ധ് പറയുന്നു.

വിതരണ ശൃംഖല, വില, ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ച് ഉപയോക്താക്കളുമായി സംസാരിച്ച് പഴുതുകള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട് അനിരുദ്ധ് കൂട്ടിച്ചേര്‍ക്കുന്നു.

ഉപഭോക്താക്കളുമായി സംസാരിച്ച് സര്‍വീസ് ഡെലിവറിയും വിലനിലവാരവും സ്‌റ്റോറുകളിലെ ഉല്‍പന്നങ്ങളെക്കുറിച്ചും എല്ലാം അഭിപ്രായം ആരായാറുണ്ട്. മാന്യമായ വിലയും മറ്റ് ഓഫറുകളും നല്‍കുന്നതിലൂടെ ഓര്‍ബൈ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഇംഗ്ലീഷിന് പുറമേ തദ്ദേശീയ ഭാഷയിലും കിട്ടും എന്നതും കൂടുതല്‍ ആളുകള്‍ക്ക് ഇത് തിരഞ്ഞെടുക്കാന്‍ സഹായകമാകുന്നു.

വാട്‌സ് ആപ്പ് പോലുള്ള സംവിധാനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഫോണ്‍ കോള്‍ വഴിയോ മിസ്ഡ് കോള്‍ വഴിയോ വാട്‌സ് ആപ്പ് മെസേജ് വഴിയോ, വെബ്‌സൈറ്റ് വഴിയോ എല്ലാം ഓര്‍ബൈയുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

ടെക്‌നോപാര്‍ക്കിലെ അഡൈ്വസറി ഫേം നടത്തിയ പഠന പ്രകാരം ഇന്ത്യയില്‍ ഫുഡ് ആന്‍ഡ് ഗ്രോസറി ഇന്‍ഡസ്ട്രിക്ക് 383 ബില്യന്‍ ഡോളര്‍ മൂല്യമുണ്ട്. 2020ഓടെ അത് ഒരു ട്രില്യന്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫറുകളിലൂടെയും വിലക്കുറവിലൂടെയും ഗുണനിലവാരത്തിലൂടെയുമെല്ലാം മാത്രമേ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാനാകൂ. ഇത് മനസിലാക്കിയാണ് ഓര്‍ബൈ ന്യായമായ നിരക്കില്‍ മറ്റ് സേവനദാതാക്കളില്‍നിന്ന് വ്യത്യസ്ഥമാകുന്നത്. സൗജന്യ ഡെലിവറിക്ക് വേണ്ട ഏറ്റവും കുറഞ്ഞ തുക 200 രൂപ മാത്രമാണ്. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക്‌സിറ്റി കിരാന, പെപ്പര്‍ ടാപ്, ഗ്രോഫേഴ്‌സ് എന്നിവയെക്കാളും കുറഞ്ഞ നിരക്കാണിത്.

image


സല്‍പേര് ഉണ്ടാക്കിയെടുക്കുന്നതിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനായി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡെലിവറി സൗജന്യമായി മരുന്നുകള്‍ എത്തിച്ചുകൊടുക്കാറുണ്ട്.

സ്ഥാപനങ്ങള്‍ പോലുള്ള ക്ലയിന്റുകളെയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. ഉദാഹരണത്തിന് റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, പി ജീസ്, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍നിന്നും വലിയ ഓര്‍ഡറുകള്‍ ലഭിച്ചേക്കാം. തങ്ങളുമായുള്ള ഡീല്‍ അവരുടെ മാസ ബജറ്റ് കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അനിരുദ്ധ് പറയുന്നു.

മറ്റ് സംരംഭങ്ങളില്‍നിന്നും ഉള്ള മറ്റൊരു വ്യത്യാസം എന്നത് ഗ്രോഫേഴ്‌സ്, പെപ്പര്‍ടാപ് എന്നിവയെല്ലാം ചെയ്യുന്നതുപോലെ അടുത്തുള്ള വില്‍പനക്കാരില്‍നിന്നല്ല പഴങ്ങളും പച്ചക്കറികളും വാങ്ങുന്നത് എന്നതാണ്. മറിച്ച് നഗരത്തിലുള്ള കര്‍ഷകരില്‍നിന്നാണ് പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ സംഭരിക്കുന്നത്.

2015 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ശരാശരി പ്രതിമാസ വരുമാനം 1.5 ലക്ഷമായിരുന്നു. 300-400 ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുമ്പോഴായിരുന്നു ഈ വരുമാനം. ഇപ്പോഴുള്ള തങ്ങളുടെ ഉപഭോക്താക്കളില്‍ 70 ശതമാനവും സ്ഥിരം ഉപഭോക്താക്കളാണ്- അനിരുദ്ധ് പറയുന്നു.

തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ മൂലധനം കൂടതല്‍ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ടു ടയര്‍ സിറ്റികളും 3 ടയര്‍ സിറ്റികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. 2016 അവസാനത്തോടെ 12 ടു ടയര്‍ സിറ്റികളില്‍ സാനിധ്യമുറപ്പിക്കണം- അനിരുദ്ധ് പറയുന്നു.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളതിങ്ങനെ

വാട്‌സ് ആപ്പ് വഴിയും മിസ്ഡ് കോള്‍ വഴിയും മെസേജ് വഴിയുമെല്ലാം സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നത് ഓര്‍ബൈയുടെ പ്രധാന സവിശേഷതയാണ്. മാത്രമല്ല ഇടനിലക്കാരെ ഒവിവാക്കി മാന്യമായ വിലയില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലും ഓര്‍ബൈ പ്രധാന പങ്ക് വഹിക്കുന്നു.