കല്‍കേരി എന്ന മതിലുകളില്ലാത്ത സ്‌കൂളുകള്‍

0

കര്‍ണാടകയിലെ ധര്‍വാദിന്റെ പ്രാന്തപ്രദേശങ്ങളില്‍ ചെന്നാല്‍ കനേഡിയന്‍ ചുവയുള്ള ഫ്രഞ്ച് സംസാരിക്കുന്ന ജനങ്ങളെ കാണാം. സ്വീഡന്‍ ഭാഷ സംസാരിക്കുന്നവരേയും അവിടെ കാണാം.ഒപ്പം പരമ്പരാഗതമായ കര്‍ണാടക സംഗീത പാഠങ്ങളും കേള്‍ക്കാം. ഇതാണ് കല്‍കേരി എന്ന സംഗീത വിദ്യാലയം. സമൂഹത്തില്‍ മാറ്റം വരുത്തുന്നതിനും സംഗീതത്തോടുള്ള താല്‍പര്യം കൊണ്ടും ക്യൂബക്കര്‍ എന്ന വ്യക്തി ബാംഗ്ലൂരിന് വടക്കായി സ്ഥാപിച്ച സ്വര്‍ഗമാണിത്. ഈ സംഗീത വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അന്താരാഷ്ട്ര തലത്തില്‍ വോളന്റിയര്‍മാര്‍ എത്തിച്ചേരാറുണ്ട്.

ഒരു ബുധനാഴ്ച രാത്രിയാണ് ജാഗ്രിതി യാത്ര ട്രെയിനില്‍ ഒരു കൂട്ടം യുവാക്കള്‍ ഈ സ്‌കൂളിലേക്ക് എത്തിച്ചേര്‍ന്നത്. പ്രമുഖ ഐസ്‌ക്രീം കമ്പനിയായ ബാസ്‌കിന്‍ റോബിന്‍സിലെ തൊഴിലാളിയായിരുന്ന ദേശായി എന്ന വ്യക്തി തന്റെ മതിലുകളില്ലാത്ത സ്‌കൂളിനെപ്പറ്റി സംസാരിച്ചു തുടങ്ങി. ഇന്ത്യക്കാര്‍ക്ക് സാംസ്‌കാരികപരമായ സാക്ഷരതയില്‍ താല്‍പര്യം നശിച്ചെന്നും അവര്‍ക്ക് സമ്പാദ്യം മെച്ചപ്പെടുത്തുന്നതില്‍ മാത്രമാണ് താല്‍പര്യമെന്നും ദേശായി വ്യക്തമാക്കി. തന്റെ സ്‌കൂളില്‍ സാംസ്‌കാരിക സാക്ഷരതയ്ക്കും അറിവിനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മതിലുകളില്ലാത്ത സ്‌കൂളില്‍ പ്രത്യേകിച്ച് പാഠ്യപദ്ധതി ഒന്നുമില്ല. പ്രകൃതിദൃശ്യങ്ങളാണ് ഇവിടുത്തെ പാഠ്യപദ്ധതികള്‍. പ്രദേശത്തുള്ള പ്രശ്‌നങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. കളികളിലൂടെയും പുതിയ കണ്ടെത്തലിലൂടെയും തങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി പഠിക്കുന്നു. അതിനായി ഇവിടുത്തെ അടുക്കള പരീക്ഷണ ലബോറട്ടറിയാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ഒരു വിദ്യാര്‍ത്ഥി ചെമ്പരത്തിപ്പൂവ് കൊണ്ട് ഒരു പുതിയ സിറപ്പ് കണ്ടുപിടിക്കുകയും അതിന് ഫുഡ് ഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള സേവനങ്ങളില്‍ നിന്നാണ് സ്‌കൂളിനാവശ്യമായ 60 ശതമാനത്തോളം പണം ലഭിക്കുന്നത്.

നമ്മളെല്ലാം സന്തോഷം തേടി നടക്കുകയാണ്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നമുക്ക് വേണ്ടത് എന്ന് നമുക്കറിയില്ല. എന്നാല്‍ അതെന്താണെന്ന് കണ്ടെത്തുകയാണ് ആവശ്യം. അത് ഹിമാലയത്തിലല്ല ഉള്ളത്, നിങ്ങളുടെ മനസിലാണ്. നിങ്ങളോട് തന്നെ അതേപ്പറ്റി ചോദിച്ചാല്‍ അക്കാര്യം നിങ്ങള്‍ക്ക് മനസിലാകുമെന്ന് ദേശായി പറഞ്ഞു. വിവിധ പ്രായത്തിലും പരിതസ്ഥിതിയിലും നിന്നുള്ള കുട്ടികള്‍ സ്വയം പഠനത്തിനായി ഇവിടെ എത്തുന്നുണ്ട്.

കല്‍കേരി ടീമിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായ ആദമാണ് പിന്നീട് യുവാക്കളുമായി സംസാരിച്ചത്. സ്‌കൂളിന്റെ ചരിത്രത്തെപ്പറ്റിയും സംഗീതവും അവസരങ്ങളും പടര്‍ത്തുക എന്ന തങ്ങളുടെ ലക്ഷ്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സംഗീതം അതില്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണെന്നും അതിനുള്ള അവസരം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

സംഗീതത്തോടൊപ്പം ആര്‍ട്ട് വിഷയങ്ങളും പരമ്പരാഗതമായ അക്കാദമിക കാര്യങ്ങളും ഇവിടെ നിന്നും കുട്ടികള്‍ പഠിക്കാറുണ്ട്. ഒന്നാം ക്ലാസില്‍ ചേരുന്ന വിദ്യാര്‍ത്ഥി ഒരു ദിവസം മൂന്ന് മണിക്കൂര്‍ ആര്‍ട്ട് വിഷയങ്ങള്‍ പഠിക്കുന്നു. ഇതോടൊപ്പം വോക്കല്‍, നൃത്തം, നാടകം, വാദ്യോപകരണങ്ങള്‍ എന്നിവയും അഭ്യസിക്കും. അവര്‍ വളരുന്നതിനനുസരിച്ച് ഇവയില്‍ താല്‍പര്യമുള്ള രണ്ട് വിഷയങ്ങള്‍ മാത്രം എടുത്ത് പഠിക്കും. എട്ടാം ക്ലാസിനും പത്താം ക്ലാസിനുമിടയ്ക്ക് ഇവയില്‍ ഒരെണ്ണം മാത്രമായിരിക്കും അവര്‍ തെരഞ്ഞെടുത്ത് പഠിക്കുക.

ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ അക്കാദമിക പഠനങ്ങളിലായിരിക്കും. ഇതുവരെ ഇവിടെ നിന്നും 100 ശതമാനത്തോളം വിദ്യാര്‍ത്ഥികളും ദേശീയ തല പരീക്ഷകള്‍ പാസായിട്ടുണ്ട്. ഇതിലെ 85 ശതമാനത്തോളം വിദ്യാര്‍ത്ഥികളും വീണ്ടും ഇവിടെ തന്നെ പഠിക്കുന്നു. നിലവില്‍ 200 വിദ്യാര്‍ത്ഥികളാണ് കാല്‍കേരിയില്‍ പഠിക്കുന്നത്.