കണ്ടുപിടുത്തങ്ങളില്‍ ഇന്ത്യാക്കാരും മുന്‍പന്തിയില്‍

കണ്ടുപിടുത്തങ്ങളില്‍ ഇന്ത്യാക്കാരും മുന്‍പന്തിയില്‍

Wednesday February 10, 2016,

2 min Read

ഒരു ട്രാന്‍സിസ്റ്ററില്‍ ആരംഭിച്ച നമ്മുടെവികസനം ഇന്ന് സി ഡിയിലും മെമ്മറി കാര്‍ഡുകളിലും എത്തി നില്‍ക്കുകയാണ്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വികസന സങ്കല്‍പ്പങ്ങളില്‍ നിന്നും നമ്മള്‍ എത്രയോ ദൂരം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു. സെല്‍ഫോണുകളിലും വാച്ചുകളിലും വന്ന മാറ്റങ്ങളും കമ്പ്യൂട്ടറുകളുടെ കഴിവും അതിശയിപ്പിക്കുന്നതാണ്. സാങ്കേതിക വിദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത സംഭാവനകളാണ് ഇന്ത്യാക്കാര്‍ നല്‍കിയിട്ടുള്ളത്. ചില സാങ്കേതിക വിദ്യകള്‍ ദിനംപ്രതി നമുക്ക് ഉപയോഗമുള്ളതും ചിലത് അല്ലാത്തവയുമാണ്. നമ്മുടെ ജീവിതം വളരെ ലളിതമാക്കി മാറ്റുന്നതിനായി മികച്ച സാങ്കേതിക വിദ്യകള്‍ സമ്മാനിച്ച അഞ്ചുപേരെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

image


യു എസ് ബി( യൂനിവേഴ്‌സല്‍ സീരിയല്‍ ബസ്) സ്റ്റാന്‍ഡേര്‍ഡ് കണ്ടെത്തിയ ആളാണ് അജയ് ഭട്ട്. യു എസ് ബിക്ക് പുറമെ പി സി ഐയും എ ജി പി(ആക്‌സിലറേറ്റഡ് ഗ്രീഫിക്‌സ് പോര്‍ട്ട്) ഇന്റര്‍ഫെസ് എന്നിവയും കണ്ടെത്തി. എ ജി പി ഇന്റര്‍ഫേസിന്റെ സഹായത്തോടെയാണ് കമ്പ്യൂട്ടറിന് എക്‌സറ്റേണല്‍ ഗ്രാഫിക്‌സുമായി ഇടപെടാന്‍ സാധിക്കുന്നത്. മാത്രമല്ല ഇതുപയോഗിച്ച് കമ്പ്യൂട്ടറിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാനും സാധിക്കും.

തന്റെ 14 വയസ്സിലാണ് ശിവ അയ്യാദുരൈ ഇ മെയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇദ്ദേഹം കണ്ടെത്തിയത് ഇ-മെയില്‍ അല്ല ഇലക്ട്രോണിക് മെസ്സേജ് ആണെന്നുള്ള തെറ്റിദ്ധാരണകള്‍ പരന്നു. വാഷിംഗ് ടണ്‍ പോസ്റ്റില്‍ ഇദ്ദേഹത്തെക്കുറിച്ചുവന്ന ലേഖനത്തിലാണ് ഈ തെറ്റായ വിവരണം രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് തെറ്റിദ്ധാരണക്ക് കാരണമായി. പിന്നീട് വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ തിരുത്തലില്‍ ഇദ്ദേഹം കണ്ടെത്തിയത് ഈ മെയില്‍ ആണെന്നും ഇലക്ട്രോണിക് മെസ്സേജിംഗ് അല്ലെന്നും പറയുന്നു.

എച്ച് ഡി ടി വി സ്റ്റാന്‍ഡേര്‍ഡ് സംബന്ധിച്ച് നമ്മുടെ ജീവിതത്തില്‍ വ്യക്തത വരുത്തിയ വ്യക്തിയാണ് അരുണ്‍ നേത്രാവലി. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ മുഴുവന്‍ എച്ച് ഡി ടി വി ടെക്‌നോളജിയിലാണ് എത്തി നിന്നത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ വീഡിയോ എന്‍കോഡറിലൂടെ നൂറുകണക്കിന് ടി വി ചാനലുകള്‍ എ ച്ച് ടി ടി വി ബ്രോഡ്കാസ്റ്റ് ആയി മാറി. ഭാരത സര്‍ക്കാറിന്റെ പദ്മഭൂഷണ്‍ ബഹുമതിക്ക് ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുള്ള വെബ് തിരയുകയായിരുന്നു കൃഷ്ണ ഭരത്. ഇത്തരം സോഴ്‌സുകളുടെ കുറവ് ഗൂഗിള്‍ ന്യൂസ് തയ്യാറാക്കുന്നതിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്. ഗൂഗിള്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററും അദ്ദേഹം ബാംഗ്ലൂരില്‍ ആരംഭിച്ചു. ഹില്‍ടോപ്പ് അല്‍ഗോരിതം കണ്ടെത്തിയതും അദ്ദേഹമാണ്. കൃഷ്ണ ഭരതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അമിത് സിംഗാള്‍ ഗൂഗിള്‍ ബിസിനസ്സില്‍ എത്തിയത്. ലോകത്തിലുള്ള കോടിക്കണക്കിനാളുകള്‍ക്ക് ഗൂഗിളിലൂടെ സഹായം നല്‍കാന്‍ അമിത്തിന് സാധിച്ചു. 2001ല്‍ ഗൂഗിള്‍ സെര്‍ച്ചിനെ പുനരാഖ്യാനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗൂഗിള്‍ ഫെലോ അവാര്‍ഡും ലഭിച്ചു.

ലോകത്തോട് ഏറ്റവും വേഗതയാര്‍ന്ന രീതീയില്‍ ആശയവിനിമയം നടത്താനാണ് ഡോ. നരീന്ദര്‍ സിംഗ് കാപ്പാനി നമ്മളെ പഠിപ്പിച്ചത്. ഫിബര്‍ ഓപിറ്റിക് കേബിള്‍ കണ്ടെത്തിയത് ഇദ്ദേഹമാണ്. ഫിബര്‍ ഒപ്റ്റിക്‌സിന്റെ പിതാവ് എന്നാണ് ഇദ്ദേഹത്തേ അറിയപ്പെടുന്നത്. ബ്രിട്ടീഷ് റോയല്‍ അക്കാദമി ഓഫ് എന്‍ജിനിയറിംഗിലെ ഒരു ഫെലോയാണ അദ്ദേഹം.

കണ്ടുപിടുത്തങ്ങളില്‍ ഇന്ത്യാക്കാര്‍ ഒട്ടും പിന്നിലല്ല എന്നാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍ ഇന്ത്യാക്കാര്‍ പലരും കണ്ടുപിടുത്തങ്ങള്‍ നടത്തിയത് ഇന്ത്യയിലല്ല എന്നതും ശ്രദ്ധേയമാണ്.