ക്യാന്‍സറിന് ആശ്വാസവുമായി ഐരാണിമുട്ടം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ്

 ക്യാന്‍സറിന് ആശ്വാസവുമായി ഐരാണിമുട്ടം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ്

Monday February 29, 2016,

2 min Read


വര്‍ത്തമാന കാലഘട്ടത്തില്‍ ആരേയും ഏതു നിമിഷവും പിടികൂടാവുന്ന ഒരു രോഗമായി ക്യാന്‍സര്‍ മാറിക്കഴിഞ്ഞു. ചികിത്സക്ക് ഏറെ ചിലവ് നേരിടേണ്ടി വരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഇത് ഭാരമായി മാറുന്നു. മാത്രമല്ല വന്‍തുക ചെലവഴിച്ചാലും രോഗം ഭേദപ്പെടുമെന്നതില്‍ ഉറപ്പുമില്ല. എന്നാല്‍ കുറഞ്ഞ ചെലവിലൂടെ സാധാരണക്കാരന് കൈത്താങ്ങായി മാറുന്നതിനൊപ്പം എല്ലാവരും ഭയപ്പെടുന്ന ക്യാന്‍സര്‍ എന്ന മാരകരോഗത്തെ ഭേദപ്പെടുത്തുമെന്ന് ഉറപ്പും നല്‍കുകയാണ് ഐരാണിമുട്ടം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്. രോഗത്തിന്റെ അവസാനഘട്ടത്തിലെത്തിയവര്‍ക്ക് സൗജന്യമായി രോഗനിയന്ത്രണവും സാന്ത്വന ചികിത്സയും നല്‍കി മൂന്ന് വര്‍ഷമായി രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് ഈ ആശുപത്രി. ആഴ്ചയില്‍ നാല് ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ ഒ പിയുണ്ട്. കൂടാതെ 25 കിടക്കകളുള്ള സ്‌പെഷ്യാലിറ്റി വാര്‍ഡും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഹോമിയോ ചികിത്സ ക്യാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയ്ക്കുന്നതിനും രോഗനിയന്ത്രണത്തിനും പുറമെ ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും സഹായകരമാണ്. സംസ്ഥാനത്തെ വിവിധ ഡോക്ടര്‍മാരകുടെ ചികിത്സയിലുള്ള ക്യാന്‍സര്‍ രോഗികളെ വിദഗ്ധമായ കിടത്തി ചികിത്സക്കായി ക്യാന്‍സര്‍ കെയര്‍ യൂണിറ്റിലേക്ക് റഫര്‍ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകമാണ് സ്‌പെഷ്യാലിറ്റി വാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ 24 മണിക്കൂറും രോഗികളോടൊപ്പം രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ്ടാകും. തിങ്കള്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഒ പി യില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുക. രോഗത്തിന്റെ മൂന്ന്, നാല് സ്‌റ്റേജിലുള്ള രോഗികള്‍ളാണ് കൂടുതലായും ക്യാന്‍സര്‍ കെയര്‍ യൂണിറ്റിലെത്തുന്നത്. രോഗികളോടൊപ്പം തന്നെ ബന്ധുക്കള്‍ക്കും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കാര്യങ്ങളും ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് നല്‍കുന്നുണ്ട്. പൂര്‍ണമായും രോഗനിര്‍ണയും നടത്താത്തതും പ്രാരംഭഘട്ടത്തിലുള്ളതുമായ രോഗികളെ വിദഗ്ദ്ധ പരിശോധനക്കായി ആര്‍ സി സി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് അയക്കും.

image


ചികിത്സയുടെ ഓരോ ഘട്ടത്തിലും നിലവിലുള്ള നൂതന ഉപകരണങ്ങളിലൂടെ ശാസ്ത്രീയമായി ചികിത്സാ ഫലങ്ങളെ വിലയിരുത്തും. രോഗനിര്‍ണയം നടത്തിയവരും അല്ലാത്തവരുമായി ഒരു വര്‍ഷം ആയിരത്തോളം രോഗികളാണ് ക്യാന്‍സര്‍ കെയര്‍ യൂണിറ്റില്‍ എത്തുന്നത്. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സാ രീതികള്‍ നല്‍കാന്‍ സാധിക്കാത്ത അവസരങ്ങളില്‍ രോഗികള്‍ക്ക് ഹോമിയോയിലൂടെ സ്വാന്തന ചികിത്സ നല്‍കാന്‍ കഴിയുമെന്ന് സൂപ്രണ്ട് ഡോ. ജമിനി പറഞ്ഞു. മൂന്ന് വര്‍ഷമായി നടത്തുന്ന പദ്ധതിക്കായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് നല്‍കുന്നു. ഈ വര്‍ഷവും യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. രോഗ ലക്ഷണങ്ങളും രോഗങ്ങളും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഹോമിയോപതിക് ചികിത്സ സഹായകരമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

രോഗത്തെ അതിജീവിച്ച് ജീവിത ദൈര്‍ഘ്യം കൂട്ടാനും ഹോമിയോപതി ചികിത്സ സഹായകരമാണ്. അര്‍ബുദത്തിലേക്ക് എത്താന്‍ സാധ്യതയുള്ള ലക്ഷണങ്ങളെ ഭേദപ്പെടുത്താന്‍ ഹോമിയോ ചികിത്സയിലൂടെ കഴിയുന്നു. വായിലെ വെളുത്ത പാടുകള്‍, പോളിപ്പുകള്‍, ശരീരത്തിലെ മുഴകള്‍, ഗര്‍ഭാശയ ഗര്‍ഭാശയ ഗള രോഗങ്ങള്‍ എന്നിവ പൂര്‍ണമായും ചികിത്സിച്ച് മാറ്റിയാല്‍ അര്‍ബുദത്തെ ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നും യൂണിറ്റിലെ ഡോക്ടര്‍മാര്‍ പറയുന്നു.

image


വായിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം, പാന്‍ക്രിയാസ്, ശ്വാസകോശം, തൈറോയ്ഡ്, മൂത്രസഞ്ചി, അന്നനാള, ആമാശയ, മലായശയ, ക്യാന്‍സര്‍, മറ്റ് അവയവങ്ങളില്‍ നിന്നും കരള്‍, അസ്ഥി തുടങ്ങിയവയിലേക്ക് വ്യാപിക്കുന്ന ക്യാന്‍സര്‍ എന്നിവക്കാണ് കൂടുതല്‍ രോഗികള്‍ ക്യാന്‍സര്‍ കെയര്‍ യൂണിറ്റില്‍ ചികിത്സക്കെത്തിയത്.

    Share on
    close