ഫാഷന്‍ ബ്രാന്റുകളുടെ സ്വന്തം ശിവിക

ഫാഷന്‍ ബ്രാന്റുകളുടെ സ്വന്തം ശിവിക

Friday November 06, 2015,

3 min Read

ഇരുപതിന്റെ ചുറുചുറുക്കില്‍ മികച്ച വിവിധ ഫാഷന്‍ ബ്രാന്‍ഡുകളുടെ മാര്‍ക്കറ്ററായി മാറാന്‍ കഴിഞ്ഞ ശിവിക സിന്‍ഹക്ക് താന്‍ കയറി വന്ന വിജയത്തിന്റെ പടവുകളെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. പ്രൊഫഷണല്‍ ഡാന്‍സര്‍ ആയിരുന്ന ശിവിക അപ്രതീക്ഷിതമായാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. കുട്ടികാലത്തു തന്നെ കലയോടുള്ള ആരാധനയാണ് തനിക്ക് പ്രചോദനമായതെന്ന് ശിവിക പറയുന്നു. രണ്ട് വസ്സുള്ളപ്പോഴാണ് ശിവിക ഇന്ത്യ വിട്ടത്. കുട്ടിക്കാലം സിംബാവെ, നിഗേരിയ, വിയറ്റ്‌നാം ബംഗ്ലാദേശ് എന്നിവിടങ്ങളിലായിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയപ്പോള്‍ ഹിമാലയാസിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണ്‍വില്ലെ കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. മാന്‍ഹട്ടനില്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറായി ശിവിക പ്രവര്‍ത്തിച്ചു. ഒരു കൊല്ലത്തിനുശേഷം ചിക്കാഗോ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയിലെ ഗ്രാഡ് സ്‌കൂളില്‍ ചേര്‍ന്നു.

image


വളരുംതോറും പല പല മേഖലകള്‍ എന്റെ മനസിലേക്ക് വന്നുപോയിക്കൊണ്ടിരുന്നു. എങ്കിലും ഇതിനിടയിലെല്ലാം എനിക്കു പ്രധാനം നൃത്തം തന്നെ ആയിരുന്നു. ഏതെങ്കിലുമൊരു സ്റ്റേജില്‍ കാണികള്‍ക്ക് മുമ്പില്‍ കഴിവു തെളിയിച്ച് കയ്യടിവാങ്ങുകയായിരുന്നു താത്പര്യം. ഇതാണ് മാര്‍ക്കറ്റിംഗില്‍ കൊണ്ടെത്തിക്കാന്‍ കാരണമായത്. കഴിവുകള്‍ കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാര്‍ക്കറ്റിംഗിനെ കാണാന്‍ സാധിച്ചു. ബിരുദ പഠനത്തിന് ഫൈന്‍ ആര്‍ട്ട്‌സ് ആണ് തിരഞ്ഞെടുത്തത്. ഇതില്‍ തന്നെ മാസ്റ്റര്‍ ഡിഗ്രി ചെയ്യാമെന്നായിരുന്നു മോഹം പക്ഷെ ഒരു വര്‍ഷത്തേക്ക് തന്റെ പ്രവേശനം വൈകിയത് തന്റെ മോഹങ്ങള്‍ തകര്‍ത്തു. ഈ ഒരു വര്‍ഷം ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറായി പ്രവര്‍ത്തിച്ചു. ഇതാണ് സ്വപ്‌നവും ഭാവിയും തിരഞ്ഞെടുക്കാന്‍ കാരണമായത്.

ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിച്ച് വിവിധ ഫാഷന്‍ ബ്രാന്‍ഡുകളുടെ വില്‍പന വര്‍ധിപ്പിക്കുന്നതാണ് നിലവിലുള്ള ജോലി. എപ്പോഴും ഉയര്‍ന്ന ഫാഷന്‍ ബ്രാന്‍ഡുകളാണ് താന്‍ ഫോക്കസ് ചെയ്യാറുള്ളത്. അല്പം സര്‍ഗാത്മകതയും തന്ത്രങ്ങളും പുതിയ ഐഡിയകളും ഇതില്‍ ആവശ്യമാണ്. ഒരേ സമയം വലത്തും ഇടത്തും ബ്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ ജോലിയോട് തോന്നിയ മതിപ്പിന് പ്രധാന കാരണം. ന്യൂയോര്‍ക്ക് നഗരത്തെ സംബന്ധിച്ചെടുത്തോളം ഫാഷന്‍ എന്നത് ഇഴുകിച്ചേര്‍ന്ന ഒന്നാണ്. ഇത് ഡിജിറ്റല്‍ ടെക്‌നോളജിയുമായും ആധുനിക മീഡിയയുമായും കൂടിക്കലരുമ്പോള്‍ വളരെപെട്ടെന്ന് ജന മനസ്സ് കീഴടക്കുന്നു. ഇതിന്റെ ഭാഗമായി തീരാന്‍ കഴിഞ്ഞതില്‍ ശിവികക്ക് അഭിമാനമുണ്ട്. മാര്‍ക്കറ്റിംഗ് താത്പര്യം തോന്നിയപ്പോള്‍തന്നെ ഇതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസിലാക്കാനും ശ്രമിച്ചിരുന്നു. മാര്‍ക്കറ്റിംഗ് മാറ്റി നിര്‍ത്തിയാല്‍ ഒരു കലാകാരിയാണെന്നത് ധാരാളം വ്യത്യസ്തമായ അനുഭവ സമ്പത്തിന് ഉടമയാക്കി ശിവികയെ.

ചെറിയ പ്രായത്തില്‍ തന്നെ പ്രൊഫഷനുവേണ്ടി കഷ്ടപെട്ടാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ഭാവി നമുക്ക് നേടാനാകുമെന്നാണ് ശിവിക പുതിയ തലമുറയോട് പറയുന്നത്. കഠിനാദ്ധ്വാനം ചെയ്യുക. പുതിയകാര്യങ്ങള്‍ പഠിക്കുക, കൂടുതല്‍ പേരുമായി പരിചയപ്പെടുക, സംസാരിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക ഇതിലൂടെ മാത്രമേ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയൂ. നിങ്ങള്‍ നേടാനാഗ്രഹിക്കുന്ന മേഖല ഏതായാലും അതിന് പ്രായമോ ഉയരമോ തടസ്സമല്ല. എത്തിപ്പിടിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ശിവിക പറയുന്നു. 20ല്‍ ചെയ്യേണ്ടത് ഇരുപതില്‍ തന്നെ ചെയ്യുക, നിങ്ങള്‍ക്ക് മുപ്പതോ നാല്‍പ്പതോ ആയാല്‍ അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരും. ഞാന്‍ എന്റെ ഇരുപതാമത്തെ വയസ്സില്‍ എടുത്ത തീരുമാനം അപ്പോള്‍ എടുത്തിരുന്നില്ലെങ്കില്‍ ചിലപപ്പോള്‍ പിന്നീടൊരിക്കലും ഇതൊന്നും നേടാന്‍ കഴിയില്ലായിരുന്നു.

എന്റെ മോഹങ്ങള്‍ പൂവണിയുന്നതിന് കിട്ടിയ അവസരങ്ങള്‍ നിറംപകരാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ആധുനിക സമൂഹത്തില്‍ മാര്‍ക്കറ്റിംഗ് വളരെ മൂര്‍ച്ചയേറിയ ഒരു ആയുധമായിരുന്നു. അതിശയകരമായ പ്രഭാവം ഉണ്ടാക്കാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നല്ല ചിന്തകളോടെ ഉണരാന്‍ താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുപോലെ ഓരോ വര്‍ഷവും വിവിധ ബ്രാന്‍ഡുകളിലെ പുതുമകള്‍ എടുത്ത് കാണിക്കാനും കച്ചവടം വര്‍ധിപ്പിക്കാനും ശ്രമിച്ചിരുന്നു.

ആദ്യ താത്പര്യം ഫാഷനോട് തന്നെയായിരുന്നു എങ്കിലും പിന്നീട് ഫാഷന്‍ ബിസിനസ്സിന്റെ രംഗത്തേക്കും ഇറങ്ങിച്ചെല്ലാന്‍ ഞാന്‍ ശ്രമം നടത്തി. സ്ത്രീകളുടെ നിത്യ ജീവിതത്തില്‍ ഫാഷനുള്ള പ്രാധാന്യം മനസിലാക്കിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണങ്ങളും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. സ്ത്രീയും ഫാഷനും ഒരുമിച്ചാണ് സംഞ്ചരിച്ചിരുന്നത്. ഫാഷന്‍ സ്ത്രീയുടെ പടച്ചട്ടയായി തന്നെ മാറിയിരുന്നു. തന്റെ വ്യക്തിപരമായ സ്റ്റൈലും ഇതിനിടയില്‍ മാറിയിരുന്നു. മോടിയായും ട്രെന്‍ഡിയായും വേഷം ധരിക്കാനും തനിക്കും സാധിച്ചു. ചേര്‍ന്നുകിടക്കുന്ന വേഷങ്ങളും ഹീലുള്ള ചെരിപ്പുകളും ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. അല്ലെങ്കില്‍ ഒരു പാന്റും തുന്നിയ ജാക്കറ്റോ ഷര്‍ട്ടോ ധരിച്ചിരുന്നു. ഇത് വളരെ നന്നായി തുന്നിയതും ലളിതമായതും ഭംഗിയുള്ളതുമായിരുന്നു. താന്‍ ഉപയോഗിച്ചിരുന്ന മറ്റ് വസ്തുക്കളും അതുപോലെ തന്നെയായിരുന്നു. ഒരു ക്ലാസ്സിക് വാച്ച്, ഒരു ദിവസത്തെ വസ്ത്രത്തിന് ഇണങ്ങുന്ന കമ്മല്‍, നിറപ്പകിട്ടാര്‍ന്ന ആഭരണങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത്. ക്ലാസ്സിക് ഉത്പന്നങ്ങള്‍ വ്യത്യസ്തതക്കായി ഉപയോഗിച്ചിരുന്നു. ചന്ദ്രകാന്ത കല്ലാണ് ഏറ്റവും പ്രിയം, ഇതിന്റെ നിറം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു.

image


ജോലി ഇല്ലാത്ത സമയങ്ങളില്‍ ധാരാളം മറ്റ് വിനോദങ്ങളും ഉണ്ടായിരുന്നു. പെയിന്റിംഗില്‍ താത്പര്യമുള്ളതുകൊണ്ട് പെയിന്റ് ചെയ്തിരുന്നു. ഫോട്ടോഗ്രാഫ്‌സ് എടുക്കുമായിരുന്നു. ഡാന്‍സ് പരിശീലിക്കും. എന്നാല്‍ തനിക്കൊരു അപകടം സംഭവിച്ചതിനുശേഷം ഡാന്‍സ് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ബ്ലോഗ് എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ തനിക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇനി ഒരിക്കലും സ്വതന്ത്രമായി അനങ്ങാന്‍ തനിക്ക് കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തന്റെ ഗ്രാജുവേറ്റ് സ്‌കൂളിലേക്ക് തിരിച്ച് പോയി പഴയപോലെ ഒരു ജീവിതം നയിക്കാമെന്നുപോലും ആലോചിച്ചു. മനസ്സിന് ധൈര്യം നല്‍കുകയും ആ ധൈര്യം ശരീരത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തോല്‍വിയാണ് തന്റെ യഥാര്‍ത്ഥ വഴികാട്ടിയെന്ന് തിരിച്ചറിഞ്ഞ ശിവിക പല തവണ താന്‍ തോല്‍വികളിലൂടെ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തു. ഈ തിരിച്ചറിവ് പതുക്കെ പതുക്കെ ശിവികയെ ജീവികതത്തിലേക്ക് തിരിച്ചെത്തിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ശിവിക ഡാന്‍സ് ചെയ്യാനും മറ്റ് ജോലികളില്‍ മുഴുകാനും പ്രാപ്തയായി. സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നവര്‍ അതിന് കൂടുതല്‍ സമയം വിശ്രമം നല്‍കുകയും പരിപാലിക്കുകയുമണ്. വേണ്ടതെന്നതാണ് യുവാക്കള്‍ക്ക് നല്‍കുന്ന ഉപദേശം.