വന്‍കിട സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സഹായിച്ച് അര്‍ജുന്‍ പ്രതാപ്

വന്‍കിട സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സഹായിച്ച് അര്‍ജുന്‍ പ്രതാപ്

Sunday April 24, 2016,

2 min Read


എച്ച്ആര്‍ മേഖലയില്‍ അര്‍ജുന്‍ പ്രതാപിന് (40) ഒരു കുടുംബ പശ്ചാത്തലവും ഇല്ല. എന്നാല്‍ ഈ രംഗത്തെ അദ്ദേഹത്തിന്റെ വിജയം ആരെയും അതിശയിപ്പിക്കും.

ഇതിനു മുന്‍പ് സംഗീതരംഗത്ത് അര്‍ജുന്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സാങ്കേതിക രംഗത്ത് കുട്ടികള്‍ക്ക് സ്വയം വിദ്യാഭ്യാസം നല്‍കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സംരംഭവുമായി സഹകരിക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ തയാറായില്ല. വന്‍ നിക്ഷേപം വേണ്ടിവന്നത് ജോലിക്കാര്‍ പിരിഞ്ഞുപോകുന്നതിനും ക്രമേണ സ്ഥാപനം അടച്ചു പൂട്ടുന്നതിനും ഇടയാക്കി.

image


ഏറെ നാളത്തെ ചിന്തകള്‍ക്കുശേഷം 2013 ഒക്ടോബറില്‍ മറ്റൊരു ആശയവുമായി വീണ്ടും എത്തി. വന്‍കിട കമ്പനികള്‍ക്ക് കഴിവുള്ള ജോലിക്കാരെ എത്തിച്ചുകൊടുക്കാന്‍ സഹായിക്കുന്ന പദ്ധതിയായിരുന്നു. ബിസിനസ് തുടങ്ങിയപ്പോള്‍ മികച്ച ജോലിക്കാരെ കണ്ടെത്തുക എന്നതു വെല്ലുവിളിയായി. എന്നാല്‍ സ്വന്തം അനുഭവങ്ങളെ വച്ച് എന്റെ അടുത്തു വരുന്ന ഓരോരുത്തരുടെയും കഴിവുകളെ സ്വയം മനസിലാക്കി അര്‍ജുന്‍ പറഞ്ഞു.

ഇന്നു അര്‍ജുന്റെ കമ്പനിയായ ഹയര്‍ആല്‍ക്കമി ഇന്ത്യയിലെ 5 വന്‍കിട സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു. വിപ്രോ, എച്ച്‌സിഎല്‍, ഡെല്‍, മൈക്രോലാന്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ?

ഇന്ത്യന്‍ വിപണിയില്‍ കഴിവുള്ള നിരവധി പേരുണ്ടെന്ന് ആദ്യം മനസിലാക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ പ്രധാനമായും നൗക്കരി, മോണ്‍സ്റ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴിയാണ് പലരും ജോലിക്കായി ശ്രമിക്കുന്നത്. ഒരു ജാവ ഡവലപ്പറെ ആവശ്യമാണെങ്കില്‍ ഇത്തരത്തിലുള്ള ഏജന്റുകളില്‍ ആയിരക്കണക്കിന് ബയോഡേറ്റകള്‍ ഉണ്ടാകും. ഈ ബയോഡേറ്റകള്‍ എല്ലാം പരിശോധിക്കുക തികച്ചും പ്രയാസമാണ്.

image


മാത്രമല്ല ഇത്തരം ഏജന്‍സികള്‍ക്ക് കഴിവുള്ള വ്യക്തികളെ നേരാംവണ്ണം നല്‍കാനോ കമ്പനിയുടെ ആവശ്യം മനസിലാക്കി നല്‍കാനോ കഴി!ഞ്ഞെന്നു വരില്ല.

എന്നാല്‍ ഹയര്‍ആല്‍ക്കമിക്ക് ഇതിനായി പ്രത്യേക സംവിധാനമുണ്ട്. ഓരോ കമ്പനിയുടെയും ജോലിയെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി മനസിലാക്കും. എന്നിട്ട് ജോലിക്കായി അപേക്ഷിച്ചവരുടെ ബയോഡേറ്റയും ഇതും തമ്മില്‍ പരിശോധിക്കും. രണ്ടുമായി ചേര്‍ന്ന ബയോഡേറ്റ ലഭിച്ചാല്‍ അതു മാറ്റിവയ്ക്കും. എന്നിട്ട് അവയെ ലിസ്റ്റ് ചെയ്യും. അതിനുശേഷം ഓരോരുത്തരെയും വിളിച്ച് വ്യക്തിപരമായി സംസാരിക്കും. എന്നിട്ട് ഓരോരുത്തര്‍ക്കും മാര്‍ക്ക് നല്‍കും. ഇത് അനുയോജ്യരായ ജോലിക്കാരെ കണ്ടെത്തുന്നതിന് കൂടുതല്‍ സഹായിക്കും.

ലിസ്റ്റില്‍ വരുന്നവര്‍ക്ക് ഇമെയില്‍ അയയ്ക്കും. അതിനവര്‍ മറുപടി അയച്ചാല്‍ അഭിമുഖത്തിനായി വിളിക്കും. മറിച്ചാണെങ്കില്‍ ആ വ്യക്തിക്ക് ഈ ജോലിയില്‍ താല്‍പര്യമില്ലെന്നു മനസിലാക്കും. ഈ സംവിധാനം അധികം വൈകാതെ ഫോണ്‍ മുഖേന നടപ്പിലാക്കാനാണ് പദ്ധതി. ഇതിലൂടെ ഓരോ അപേക്ഷകരെയും നേരിട്ട് വിളിച്ച് അയാള്‍ക്ക് ഇഷ്ടപ്പെട്ട ജോലി ഏതാണെന്നു അന്വേഷിക്കും.

image


ഐടി മേഖലയിലെ പല സ്ഥാപനങ്ങള്‍ക്കും നല്ല ജോലിക്കാരെ ലഭിക്കാന്‍ ചില സമയത്ത് പ്രയാസമാണ്. ശരിയായ സമയത്ത് അവര്‍ക്ക് റിക്രൂട്‌മെന്റ് നടത്താന്‍ കഴിയാതെ വരുന്നുണ്ട്. വന്‍കിട കമ്പനികളില്‍ 15 മുതല്‍ 16 ദിവസം വരെ റിക്രൂട്‌മെന്റിനായി വേണ്ടി വരും. ഈ സമയത്ത് ഒരു ദിവസം 800,000 ഡോളര്‍ മുതല്‍ 15 മില്യന്‍ വരെയാണ് അവര്‍ക്ക് നഷ്ടം.

ഹയര്‍ആല്‍ക്കമി ഒരു ബയോഡേറ്റയിലെ മുഴുവന്‍ വിവരങ്ങളും വിശദമായി പരിശോധിക്കും. വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം തുടങ്ങി എല്ലാം സൂക്ഷ്മമായി പരിശോധിക്കും. അതിനുശേഷം മാത്രമേ റിക്രൂട്‌മെന്റ് നടത്താറുള്ളൂ.

image


89 ദിവസത്തിനുള്ളില്‍ ഒരു സ്ഥാപനത്തിന് അനുയോജ്യരായ ജോലിക്കാരെ നല്‍കാന്‍ തന്റെ കമ്പനിക്കു കഴിയുമെന്നു അര്‍ജുന്‍ പറഞ്ഞു.

ഓരോ ജോലിക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഓരോ മാസവും 1500 മുതല്‍ 2000 ബയോഡേറ്റകള്‍ വരെ ലഭിക്കുന്നുണ്ട്. കഴിവുള്ളവര്‍ക്ക് 40,000 മുതല്‍ 50,000 വരെ ജോലി സാധ്യതകളുണ്ട്.

ഇന്ത്യയിലെയും യുഎസിലെയും നിക്ഷേപകരെ ഒന്നിച്ചുകൊണ്ടുവന്ന് ബിസിനസ് വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ്. ലണ്ടന്‍, കാനഡ, സിലിക്കണ്‍വാലി എന്നിവിടങ്ങളില്‍ അടുത്ത 6 മാസത്തിനുള്ളില്‍ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങാനും പദ്ധതിയുണ്ട്.

image


സിലിക്കണ്‍വാലി ഇതിനു അനുയോജ്യമായ സ്ഥലമാണ്. മാര്‍ക്കറ്റ്‌സ് ആന്‍ഡ് മാര്‍ക്കറ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം 2020 ല്‍ 5.05 മില്യന്‍ ഡോളറിന്റെ മൂല്യം ഈ രംഗത്തുണ്ടാകുമെന്നാണ് കരുതുന്നത്. ഇതു മനസിലാക്കിയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ ഹൈപ്പര്‍ വെര്‍ജും സ്‌നാപ്‌ഷോപ്പറും സിലിക്കണ്‍വാലിയിലേക്ക് പോകാന്‍ തയാറെടുക്കുന്നത്.

ഇന്ത്യയില്‍ ഇപ്പോഴും ഈ രംഗത്തെ സാധ്യതകള്‍ അധികം ആരും മനസിലാക്കിയിട്ടില്ല.