ഗ്രാമീണജനതയെ തൊട്ടറിഞ്ഞ് 'ചൈതന്യ'

0

ഗ്രാമീണ ജനതക്ക് കൈത്താങ്ങായി ചൈതന്യ. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് കൃഷിക്കും മൃഗസംരക്ഷണത്തിനും ലോണുകള്‍ നല്‍കുന്ന സ്ഥാപനമാണ് ചൈതന്യ. ഇന്ന് ഒരു വലിയ സമൂഹത്തിന്റെ തന്നെ ജീവിതാവസ്ഥലക്ക് തണലാകുകയാണ് ചൈതന്യയും അതിന്റെ അമരക്കാരനായ ആനന്ദ് റാവുവും.

2004ല്‍ ആണ് യു എസ് എയിലെ സൈറാകാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആനന്ദ് റാവു ഇന്‍ര്‍നാഷണല്‍ റിലേഷന്‍സില്‍ എം എ പൂര്‍ത്തിയാക്കിയത്. അതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ച് ഇവിടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ട്രസ്റ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലുള്ളവരുമായി സമ്പര്‍ക്കത്തിന് വഴിയൊരുക്കി. നാല് വര്‍ഷത്തെ ഇവിടെയുള്ള പ്രവര്‍ത്തനത്തിന് ശേഷം സ്വന്തമായി ചൈതന്യ എന്ന സ്ഥാപനം തുടങ്ങാനായിരുന്നു ആനന്ദിന്റെ തീരുമാനം. 200809 കാലയളവില്‍ ഒരു ലാഭവും കൂടാതെ ചെറിയ രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. എന്നാല്‍ കോര്‍പറേറ്റ് മേഖലയിലേക്ക് കടക്കുന്നതാകും കൂടുതല്‍ അഭികാമ്യമെന്ന് തോന്നിയ ആനന്ദ് വാണിജ്യ ലൈസന്‍സിന് അപേക്ഷിച്ചു.

നേരത്തെ എന്‍ ജി ഒയില്‍ ജോലി ചെയ്തിരുന്ന സമയത്ത് കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ നയകനഹാട്ടി ഗ്രാമത്തില്‍ അധ്യാപകനായി ആനന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ആനന്ദ് സ്വരൂപിച്ചിരുന്നു. ആനന്ദിന്റെ ആകെയുള്ള സമ്പാദ്യവും ഇത് തന്നെയായിരുന്നു. ചൈതന്യയുടെ പ്രവര്‍ത്തനങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കാനായിരുന്നു ആനന്ദിന്റെ ശ്രമം. ഇതിന് ഗ്രാമങ്ങള്‍ തന്നെയാണ് മികച്ചതെന്ന് കണ്ടെത്തി താലൂക്ക്, ഗ്രാമതലങ്ങളിലേക്കായിരുന്നു ചൈതന്യയുടെ പ്രവര്‍ത്തനം തുടങ്ങിയത്.

കന്നുകാലി വളര്‍ത്തല്‍, മൃഗസംരക്ഷണം, കൃഷി എന്നീ മേഖലകള്‍ ലക്ഷ്യമിട്ടാണ് ചൈതന്യയുടെ പ്രവര്‍ത്തനം. കന്നുകാലികളെ വളര്‍ത്തുന്നതിനും മൃഗസംരക്ഷണത്തിനും താല്‍പര്യമുള്ളവര്‍ക്ക് ലോണുകള്‍ അനുവദിക്കുകയാണ് തങ്ങള്‍ ചെയ്തത്. ഒരിക്കലും വാണിജ്യപരമായി മൃഗങ്ങളെ വളര്‍ത്തുന്നതിന് ലോണുകള്‍ അനുവദിച്ചിരുന്നില്ല. ലോണിനൊപ്പം മൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ഗ്രാമവാസികളെകൊണ്ട് എടുപിച്ചു. അതുകാരണം ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങള്‍ ചാകാനിടയായാല്‍ ലോണുകളുടെ ബാധ്യത ഇവര്‍ക്ക് വന്നു ചേരില്ല.

35,000 രൂപയാണ് ചൈതന്യ ഇതുവരെ അനുവദിച്ച ഏറ്റവും വലിയ ലോണ്‍ തുക. രണ്ട് ഏക്കറെങ്കിലും കൃഷിയോഗ്യമായ ഭൂമി ഉള്ളവര്‍ക്കാണ് ലോണുകള്‍ അനുവദിക്കുന്നത്. കപ്പലണ്ടിയും സൂര്യകാന്തിയും കൃഷി ചെയ്യുന്നതിന് ഒരു കര്‍ഷകന് 25,000 രൂപ മതിയാകും. ഇവ രണ്ടും മഴക്കാലത്ത് കൃഷി ചെയ്യുന്ന വിളകളാണ്. എന്നാല്‍ കരിമ്പ് പോലുള്ള നാണ്യവിളകളുടെ കൃഷി ഇങ്ങനെയല്ല. പുഷ്പകൃഷിക്ക് വേണ്ടിയും ചൈതന്യ ലോണുകള്‍ അനുവദിക്കാറുണ്ട്.

മഴ ലഭിച്ചതിന് ശേഷമുള്ള രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം കൃഷിയിറക്കണമെന്നാണ്. ഈ സമയത്ത് കര്‍ഷകരുടെ കൈയില്‍ ആവശ്യത്തിന് വിത്തുകള്‍ കാണണമെന്നതാണ് പ്രധആനം. അതല്ലെങ്കില്‍ അവസരം മുതലാക്കി വില്‍പനക്കാര്‍ വിത്തുകളുടെ വില വര്‍ധിപ്പിക്കും. എന്നാല്‍ ചൈതന്യ ലോണുകള്‍ അനുവദിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് വില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

വലിയ ലോണുകള്‍ ഓരോ ഗ്രൂപ്പുകള്‍ക്കാണ് അനുവദിക്കുന്നത്. ഇത് വ്യക്തിഗതമായി നല്‍കാറില്ല. ഉദാഹരണത്തിന് ചെറിയ ഗ്രാമങ്ങളില്‍ കന്നുകാലിചന്തകള്‍ കാണാത്തതിനാല്‍ കര്‍ഷകര്‍ക്ക് കന്നുകാലികളെ വാങ്ങണമെങ്കില്‍ മഹാരാഷ്ട്ര പോലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരും. ഈ സാഹചര്യങ്ങളിലാണ് തങ്ങള്‍ ഓരോ ഗ്രൂപ്പുകള്‍ക്കായി ലോണുകള്‍ നല്‍കുന്നത്. അങ്ങനെചെയ്യുമ്പോള്‍ ഇവര്‍ക്ക് ഗ്രൂപ്പായി മറ്റ് സ്ഥലങ്ങളില്‍ പോയി മൃഗങ്ങളെ വാങ്ങാന്‍ സാധിക്കും. വാങഅങുന്ന സമയത്ത് ഗ്രൂപ്പ് അംഗങ്ങള്‍ എല്ലാവരും ഉണ്ടാകണമെന്നതാണ് നിര്‍ബന്ധം.

ലോണുകള്‍ നല്‍കുന്നതിനോടൊപ്പം കര്‍ഷകരില്‍നിന്ന് മറ്റ് വിവരങ്ങളും ചൈതന്യ ശേഖരിക്കാറുണ്ട്. ഉദാഹരണത്തിന് വാങ്ങുന്ന മൃഗങ്ങളില്‍നിന്നും ചെയ്യുന്ന കൃഷികളില്‍നിന്നും അവര്‍ എന്ത് ലാഭമുണ്ടാക്കുന്നെന്നും എങ്ങനെയാണ് ലാഭം കണ്ടെത്തുന്നതെന്നും എവിടെയാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഉള്ള വിവരങ്ങളെല്ലാം ശേഖരിക്കും.

എല്ലാ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും ഇടനിലക്കാരന്‍ പ്രധാന വിഷയമാണ്. ഇവരെ ഒഴിവാക്കാന്‍ പ്രയാസമാണ്. ഇന്‍ഷുറന്‍സിനോടൊപ്പം തന്നെ പണവും നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ആനന്ദ് പറയുന്നു. കൃഷിക്കാര്‍ അവരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍പനക്കാര്‍ക്ക് നല്‍കുന്നു. ഇടനിലക്കാരില്‍നിന്ന് ആദ്യഘട്ടത്തില്‍ തന്നെ കര്‍ഷകര്‍ക്ക് പ്രതിഫലം കിട്ടാറില്ല. ഇത് ഒഴിവാക്കാന്‍ കര്‍ഷകര്‍ നേരിട്ട് വില്‍പനക്കാരില്‍ എത്തിക്കുന്നത് സഹായിക്കും. എന്നാല്‍ ഇടനിലക്കാരെ അത്ര എളുപ്പത്തില്‍ ഒഴിവാക്കാനാകില്ല. ഇവര്‍ക്ക് കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ താഴേത്തട്ടിലുള്ളവര്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കി കൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. മറ്റ് നിരവധി നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളുണ്ടെങ്കിലും ഇടനിലക്കാരുണ്ട് എന്നതാണ് ഇവിടങ്ങളിലെ പ്രധാന പോരായ്മ.

ഇടനിലക്കാരെ ഒഴിവാക്കി 15,000 കപ്പലണ്ടി കര്‍ഷകരെയാണ് ചൈതന്യ സഹായിച്ചിട്ടുള്ളത്. ഒരു ധനകാര്യ സ്ഥാപനം എന്നതില്‍ മാത്രം ചൈതന്യയുടെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആനന്ദ് പറയുന്നു. അടുത്ത ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരു സംരംഭം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇത് അവരുടെ സാന്ഹത്തിക ചുറ്റുപാട് മെച്ചപ്പെടുത്തുകയും അവര്‍ക്ക് വരുമാനമുണ്ടാക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ നല്‍കുകയും ചെയ്യും.

ഒരു പ്രാവശ്യം ലോണെടുത്ത് ഒരു പശുവിനെ വാങ്ങിയാല്‍ അതില്‍നിന്നുള്ള വരുമാനംകൊണ്ട് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇത് വീണ്ടും കൂടുതല്‍ ലോണുകള്‍ക്ക് അപേക്ഷിക്കുന്നതിന് ഇടയാക്കും. ഇങ്ങനെയാണ് ലോണുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെത്തുന്നത്. മറ്റ് ചില കര്‍ഷകര്‍ ലോണുകളെടുക്കാന്‍ തയ്യാറാകില്ല. എന്നാല്‍ ലോണുകളെടുത്ത കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുന്നത് കാണുമ്പോള്‍ ഇവരും പതിയെ ലോണുകളെടുക്കാന്‍ നിര്‍ബന്ധിതരാകും. കൃഷി പലപ്പോഴും കാലാവസ്ഥക്ക് അനുസരിച്ച് മാത്രമേ ചെയ്യാനാകു എന്നതിനാലാണ് തങ്ങള്‍ മൃഗസംരക്ഷണം കൂടി പരിഗണിക്കുന്നത്. അതില്‍നിന്ന് ഒരു സ്ഥിരവരുമാനം ഇവര്‍ക്ക് ലഭിക്കും.

ലോണുകളില്‍നിന്ന് ലഭിക്കുന്ന പലിശ ഉപയോഗിച്ചാണ് ചൈതന്യയുടെ പ്രവര്‍ത്തനം. ഏഴാമത്തെ മാസം മുതലാണ് ചൈതന്യയുടെ പ്രവര്‍ത്തനം ലാഭത്തിലാകാന്‍ തുടങ്ങിയത്. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിയനുസരിച്ചാണ് ചൈതന്യയുടെ പ്രവര്‍ത്തനം. തങ്ങളുടെ എല്ലാ ഉപഭോക്താക്കളും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരാണ്. കൂടുതലും സ്ത്രീകള്‍ക്കാണ് ലോണ്‍ അനുവദിക്കുന്നത്. ഓരോരുത്തര്‍ക്കും പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ലോണുകള്‍ നല്‍കുന്നത്. ഒരു സിനസ് മോഡലും അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവും ഒരുപോലെ ബാലന്‍സ് ചെയ്യുക എന്നതാണ് ജോലിയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആനന്ദ് പറയുന്നു.