സ്‌നാക്‌സ് ഓണ്‍ലൈന്‍ വഴി എത്തിച്ച് 'അയ്യന്‍കാര്‍സ് ബേക്കറി ഡോട്ട് കോം'

0


ഈ ലേഖനം വെരിസൈന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സിറ്റി സ്പാര്‍ക്‌സ് സീരീസിന്റെ ഭാഗമാണ്.

കുട്ടിക്കാലത്ത് സ്‌കൂള്‍വിട്ട് വീട്ടിലെത്തുമ്പോള്‍ നിങ്ങള്‍ കൊതിയൂറുന്ന പലഹാരങ്ങള്‍ കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലേ? ആലൂ ബന്‍, നിപാട്ടു, വെജ് പഫ്‌സ്, ഹണി കേക്ക് എന്നിവയാണ് ബാംഗ്ലൂരില്‍ വളര്‍ന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. ഇതെല്ലാം അവിടെയുള്ള എല്ലാ ബേക്കറികളിലും ലഭ്യമാണ്. എന്നാല്‍ അയ്യന്‍കാര്‍ ബേക്കറിയാണ് എല്ലാവര്‍ക്കും പ്രിയപ്പെട്ടത്.

മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്ന എച്ച്.ആര്‍.ശ്രീധരയാണ് തന്റെ മുതലാളിയുടെ ഉപദേശം സ്വീകരിച്ച് അയ്യന്‍കാര്‍സ് ബേക്കറി തുടങ്ങിയത്. ശ്രീധര ആദ്യം അക്കൗണ്ടന്റ് ആയാണ് ജോലി ചെയ്തിരുന്നത്. കൂടാതെ അധിക വരുമാനത്തിനായി അവിടത്തെ ബേക്കറി സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഇരിക്കെയാണ് അവിടത്തെ ഉടമ സ്വന്തമായി ഒരു ബേക്കറി ആരംഭിക്കുന്നതിനെക്കുറിച്ച് ശ്രീധരയോട് സൂചിപ്പിച്ചത്. അങ്ങനെ ബേക്കിങ്ങ് എന്ന കലയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പിന്നീട് 1981ല്‍ ചെന്നൈയിലെ ഓസ്റ്റിന്‍ ടൗണിന് അടുത്തായി അദ്ദേഹം അയ്യന്‍കാര്‍സ് ബേക്കറി തുടങ്ങി.

എച്ച്.ആര്‍.ശ്രീധരയുടെ മക്കളായ ലക്ഷ്മീശ, രാമന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു. കോളേജില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ഒരു ഇകൊമേഴ്‌സ് ബിസിനസ് ആരംഭിക്കണം എന്ന മോഹം ലക്ഷ്മീശയുടെ മനസ്സില്‍ ഉദിച്ചത്. പുതുതായി ഒന്ന് തുടങ്ങുന്നതിനു പകരം അദ്ദേഹം സ്വന്തം സമ്പാദ്യം ഉപയോഗിച്ച് അയ്യന്‍കാര്‍സ് ബേക്കറിയുമായി ബന്ധപ്പെട്ട ചില ഡൊമെയിനുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. 2013ല്‍ അതിന്റെ കോര്‍പ്പറേറ്റ് വെബ്‌സൈറ്റ് ഒരു ഇകെവേഴ്‌സ് സൈറ്റാക്കി മാറ്റി.

ഓണ്‍ലൈനില്‍ വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍

'ഓണ്‍ലൈന്‍ സൗകര്യം വന്നതോടെ ഞങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. നേരിട്ടുള്ള വില്‍പ്പന കൂടാതെ പല കമ്പനികളില്‍ നിന്നും വലിയ ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങി.ഇത് ഞങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമായി. പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ ഉതു ഞങ്ങളെ സഹായിച്ചു. ഇതിന്റെ സാധ്യതകള്‍ അനന്തമാണ്,' ലക്ഷ്മീശ പറയുന്നു.

ഈ വെബ്‌സൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ക്ക് വളരെയധികം ആവേശം തോന്നാറുണ്ട്. കുറച്ചു ദിവസം അവരുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തിയപ്പോള്‍ ആള്‍ക്കാര്‍ അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനായി കടയില്‍ നേരിട്ട് എത്തിത്തുടങ്ങി. ഓണ്‍ലൈന്‍ സേവനം നിര്‍ത്തിയതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. 'കടയില്‍ വന്നു തുടങ്ങിയപ്പോള്‍ അവര്‍ വീണ്ടും വീണ്ടും വരാന്‍ തുടങ്ങി. ചിലര്‍ ഓണ്‍ലൈനായും ചിലര്‍ നേരിട്ടും എത്താന്‍ തുടങ്ങി,' അദ്ദേഹം പറയുന്നു.

വെബ്‌സൈറ്റില്‍ പറയുന്ന സമയത്തിനുള്ളില്‍ കൃത്യമായി സാധനങ്ങള്‍ എത്തിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ ബാംഗ്ലൂര്‍ പോലൊരു നഗരത്തില്‍ ട്രാഫിക്കിനെ അതിജീവിച്ച് ഒരു ബേക്കറിയില്‍ നിന്നു മാത്രം സാധനങ്ങള്‍ കൃത്യമായി എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. 'ബാംഗ്ലൂരിലെ വിവിധ പ്രദേശത്തു നിന്നുള്ള ബേക്കറികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇതുവഴി തൊട്ടടുത്തുള്ള ബേക്കറിയില്‍ നിന്ന് വളരെ പെട്ടെന്ന് സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. എന്തു തന്നെയായാലും ഗുണമേ•യാണ് ഞങ്ങള്‍ ആദ്യം പരിഗണിക്കുന്നത്.'

അച്ഛനില്‍ നിന്നാണ് രാമനും ലക്ഷ്മീശയും ഈ വ്യവസായത്തെക്കുറിച്ച് പഠിച്ചത്. 3,300 ചതുരശ്ര അടിയുള്ള നിര്‍മ്മാണ യൂണിറ്റും 1,000 ചതുരശ്ര അടിയില്‍ ഉപഭോക്തൃ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലവുമുള്ള ഒരു സ്റ്റോറാണ് രാമന്റെ ഇനിയുള്ള ലക്ഷ്യം. ഇവിടെ ആര്‍ക്കും പ്രത്യേകിച്ച് പദവികളില്ല. ആധുനിക ഉപാധികള്‍ ഉള്‍പ്പെടുത്തിയ നല്ലൊരു ഫാമിലി ബിസിനസാണ് ഇത്.

'ഓണ്‍ലൈനിലേക്ക് കടക്കും മുമ്പ് നിങ്ങള്‍ ഓഫ്‌ലൈനില്‍ ശക്തരായിരിക്കണം,' ലക്ഷ്മീശ ഉപദേശിക്കുന്നു.

'എല്ലാം ലളിതമായിരിക്കണം പെട്ടെന്ന് ആകര്‍ഷിക്കുന്ന വെബ്‌സൈറ്റുകളെക്കാള്‍ നല്ലത് ലളിതമായ വെബ്‌സൈറ്റുകളാണ്. ഞങ്ങളുടെ സ്റ്റോറില്‍ വരുന്ന ഉപഭോക്താക്കളെപ്പോലെ തന്നെയാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരും. അവര്‍ വന്ന് ഞങ്ങളുടെ പക്കലുള്ള സാധനങ്ങള്‍ മനസ്സിലാക്കി ഇഷ്ടമുള്ളത് വാങ്ങിക്കഴിഞ്ഞ് മടങ്ങുന്നു. വെബ്‌സൈറ്റിലും ഇതേ രീതിയിലുള്ള അനുഭവം പ്രതിഫലിക്കണം. ഉപഭോക്താക്കളുമായി സൗഹൃദ മനോഭാവമാണ് വേണ്ടത്.'