വീടു വൃത്തിയാക്കാന്‍ ഹൗസ് ജോയ്

0

നമ്മളില്‍ പലരും ആഘോഷ വേളകളിലാണ് വീടും പരിസരവും വൃത്തിയാക്കി അറ്റകുറ്റ പണികളെല്ലാം തീര്‍ക്കാറുള്ളത്. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പലര്‍ക്കും ഇതിനൊന്നും സമയം കിട്ടുന്നില്ലെന്നതാണ് വസ്തുത. അവധി ദിനങ്ങള്‍ ഉണ്ടെങ്കിലും വല്ലപ്പോഴുമൊരിക്കല്‍ കിട്ടുന്ന അവധി അടിച്ചുപൊളിക്കുക തന്നെ ചെയ്യും. വീടും പരിസരവും വൃത്തിയാക്കാന്‍ വിശ്വസ്തരായ ആളുകളെ കിട്ടാനില്ല എന്നത് മിക്കവരുടെയും പരാതിയാണ്. ചിലര്‍ പ്രതിഫലം കൂടുതല്‍ ചോദിക്കുന്നവരായിരിക്കും, മറ്റ് ചിലര്‍ കൃത്യമായി ജോലി ചെയ്യാത്തവരായിരിക്കും, വേറെ ചിലരെ വിശ്വസിച്ച് ഇത്തരം ജോലികള്‍ ഏല്‍പിക്കാന്‍ സാധിക്കില്ല. ഇങ്ങനെ നൂറ് നൂറ് പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. എന്നാല്‍ ഇനി ആശങ്കകളും സംശയങ്ങളുമൊന്നും വേണ്ട. ധൈര്യമായി ഹൗസ് ജോയ് ഫൗണ്ടേഷനെ സമീപിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള സഹായങ്ങളെല്ലാം ഹൗസ് ജോയ് ചെയ്തുതരും.

സുനില്‍ ജോയല്‍, അര്‍ജുന്‍ കുമാര്‍ എന്നിവരാണ് ഹൗസ് ജോയ് എന്ന സംരംഭത്തിന് പിന്നില്‍. വീട് വൃത്തിയാക്കലും അറ്റകുറ്റപ്പണികളും മരപ്പണിയും തുണി അലക്കലും വിവാഹ മേക്കപ്പും ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍ സര്‍വീസിംഗ്, ഇലക്ട്രോണിക്‌സ് പ്ലംബിംഗ് എന്നുവേണ്ട നിങ്ങള്‍ക്ക് ആവശ്യമുള്ള എന്ത് ജോലിക്കും വിശ്വസ്തതയോടെ ഹൗസ് ജോയിയെ സമീപിക്കാം. 2015 ജനുവരിയിലാണ് ഹൗസ് ജോയ് പ്രവര്‍ത്തനമാരംഭിച്ചത്.

സുനില്‍ രണ്ട് ദശാബ്ദകാലമായി ഐടി മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ടെസ്‌കോ എന്ന സ്ഥാപനത്തിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് ട്യൂട്ടര്‍ വിസ്ത എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു. ട്യൂട്ടര്‍ വിസ്തയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍വെച്ചാണ് സുനില്‍ അര്‍ജുനെ കണ്ടുമുട്ടിയത്. ബൂക്കഡ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അര്‍ജുന്‍. ബൂക്കഡ അഞ്ച് മില്യന്‍ ഡോളര്‍ വരെ ഫണ്ട് നേടിയിട്ടുള്ള സ്ഥാപനമാണ്.

വീട് വൃത്തിയാക്കലിനെയും പരിപാലനത്തെയും കുറിച്ച് നിരവധി സംഭവങ്ങള്‍ ഇരുവരും കേട്ടിട്ടുണ്ട്. ഇത് വളരെ സാധ്യതയുള്ള മേഖലയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതാണ് ഹൗസ് ജോയിയിലേക്ക് വഴിയൊരുക്കിയത്. സുനിലും അര്‍ജുനും അവര്‍ വഴിയോരകച്ചവടക്കാരോടും നിരവധി ഉപഭോക്താക്കളോടുമെല്ലാം സേവനങ്ങളെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു.

സേവനം ആവശ്യമുള്ളവര്‍ തങ്ങളുടെ അഡ്രസ് നല്‍കാന്‍ ആദ്യം വിസമ്മതിക്കുകയാണുണ്ടായത്. കാരണം നിരവധി ഇത്തരത്തില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് വീട്ടുകാരില്‍നിന്ന് കൂടിയ പ്രതിഫലം ആവശ്യപ്പെട്ടിട്ടുള്ളത്. മാത്രമല്ല അവരുടെ ജോലിയുടെ ഗുണനിലവാരവും കുറവായിരിക്കും. ഹൗസ് ജോയിയെയും എല്ലാവരും ആദ്യം സംശയത്തോടെയാണ് നോക്കികണ്ടത്. എന്നാല്‍ പിന്നീട് തങ്ങളുടെ സേവനം ബോധ്യപ്പെട്ടതോടെ എല്ലാവര്‍ക്കും തങ്ങളെ വിശ്വാസമായി. കൂടുതല്‍ ജോലികള്‍ തങ്ങളെ ഏല്‍പിക്കാനും തുടങ്ങി.

2015ല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ദിവസവും 4050 ഓര്‍ഡറുകളായിരുന്നു തങ്ങള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 4000 ഓര്‍ഡറുകള്‍ വരെ ലഭിക്കുന്നുണ്ട്. ഡല്‍ഹി, അഹമ്മദാബാദ്, പൂനെ, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, സൂററ്റ്, ഛണ്ഡിഗഡ്, ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഹൗസ് ജോയിയുടെ സേവനം ലഭ്യമാകുന്നുണ്ട്.

അടുത്തിടെ ഫല്‍പ് കാര്‍ട്ടിന്റെ സി ഇ ഒ സരണ്‍ ചാറ്റര്‍ജി തങ്ങളുടെ സേവനം ആവശ്യപ്പെട്ടെത്തിയിരുന്നു. ഹൗസ് ജോയ് മികച്ച സ്ഥാപനമാണെന്ന് സരണ്‍ പറയുന്നു. ആട്ടോമൊബൈല്‍ സര്‍വീസിംഗിലേക്കും തിരിയാന്‍ ഹൗസ്‌ജോയ് ലക്ഷ്യമിടുന്നുണ്ട്. ജോലിയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ജോലിക്കിടയില്‍ ജീവനക്കാരുടെ ഭആഗത്ത് നിന്ന് എന്തെങ്കിലും നഷ്ടങ്ങളോ കേടുപാടുകളോ വരുത്തിയാല്‍ അവര്‍ക്ക് 10,000 രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അടുത്ത ആറു മാസത്തോടെ ദിവസം ഒരു ലക്ഷം ഓര്‍ഡറുകള്‍ ലഭിക്കുന്ന രീതിയില്‍ സ്ഥാപനത്തെ വളര്‍ത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം നാല് മില്യന്‍ ഡോളറാണ് ഫണ്ട് ലഭിച്ചത്. തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഹൗസ് ജോയ് തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ ആപ്പിള്‍ ആപ്ലിക്കേഷനും തയ്യാറാക്കാനാണ് തീരുമാനം.

നിരവധി ആളുകള്‍ക്ക് സേവനം ലഭ്യമാക്കുകവഴി വലിയ പ്രവര്‍ത്തന മേഖലയിലേക്കാണ് ഹൗസ് ജോയ് കടന്നിരിക്കുന്നത്. ഈ മേഖലയിലേക്ക് നിരവധി സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. ജസ്റ്റ് ഡയല്‍, ഹെല്‍പ് ചാറ്റ്. ബ്രോ ഫോര്‍ യു എന്നിങ്ങനെ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് തങ്ങളോട് മത്സര രംഗത്തുള്ളതെന്ന് അര്‍ജുനും സുനിലും പറയുന്നു.