ടനായ്: പതിനാറാം വയസില്‍ സംരംഭകനായ ബാലന്‍

ടനായ്:  പതിനാറാം വയസില്‍ സംരംഭകനായ ബാലന്‍

Wednesday January 27, 2016,

2 min Read

16 വയസ്സുള്ള ഒരു സാധാരണ കുട്ടിയെ സംബന്ധിച്ചിടത്തോളം കളിക്കാനും സിനിമകള്‍ കാണാനും ഒക്കെ ആയിരിക്കും കൂടുതല്‍ താല്‍പര്യം. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ടനായ് കോത്താരി. സ്വന്തമായിട്ടൊരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചാണ് ടനായ് തന്റെ 16ാം വയസ്സില്‍ ചിന്തിച്ചത്.

image


ടനായുടെ അച്ഛന്‍ ഒരു സഞ്ചാര പ്രിയനായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ സുഹൃത്തിനെ കണ്ടുമുട്ടിയ സംഭവം ടനായോട് പറഞ്ഞു. ഒരേ സ്ഥലത്ത് ആറുമാസം താമസിച്ചിട്ടും ഒരുപാട് കഷ്ടപ്പെട്ടാണ് തന്റെ സുഹൃത്തിനെ കണ്ടുമുട്ടിയതെന്ന് അദ്ദേഹം മകനോട് പറഞ്ഞു. അപ്പോഴാണ് ടനായുടെ ഉള്ളില്‍ ഒരു ആശയം ഉദിച്ചത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രാവേളകളില്‍ സുഹൃത്തുക്കള്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിന് വേണ്ടിയുള്ള ഒരു ആശയമായിരുന്നു അത്.

ടനായ് ഇന്‍വെസ്റ്റോപാഡിന്റെ സഹസ്ഥാപകനായ അര്‍ജുന്‍ മല്‍ഹോത്രയോട് ഈ ആശയത്തെക്കുറിച്ച് സംസാരിച്ചു. സഞ്ചാരിയായ അര്‍ജുനും ടനായുടെ പിതാവിനുണ്ടായ അതേ അവസ്ഥ പലതവണ ഉണ്ടായിട്ടുണ്ട്. ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള തന്റെ സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ കഴിയാതെ പോയിട്ടുണ്ട്. തുടര്‍ന്ന് ടനായും അര്‍ജുനും ഇഷാന്‍ പര്‍വാണ്ടയും ചേര്‍ന്ന് ഒരു ട്രാവല്‍ ആപ് രൂപീകരിക്കാന്‍ തീരുമാനിച്ചു. അഞ്ചു ദിവസത്തിനുള്ളില്‍ ടനായ് മൊബൈലില്‍ ഉപയോഗിക്കാവുന്ന ഐഒഎസ് ഉണ്ടാക്കി.

image


ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കള്‍ എവിടെയാണ് താമസിക്കുന്നത് എന്നതിനെക്കുറിച്ച് അറിയാന്‍ കഴിയും. മാത്രമല്ല നിങ്ങള്‍ യാത്ര ചെയ്യുന്ന സ്ഥലത്തെക്കുറിച്ചും ഇപ്പോള്‍ എവിടെ എത്തി എന്നതിനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും അറിയാന്‍ കഴിയും. മാത്രമല്ല ഇതിലൂടെ പരസ്പരം നിങ്ങള്‍ക്ക് കണ്ടുമുട്ടുന്നതിനുള്ള സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനും സാധിക്കും. ഒരു പരസ്യവും നല്‍കാതെ തന്നെ 250 പേര്‍ ഇതിലധികം ആപ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

ചെറുപ്പത്തില്‍ തന്നെ പ്രോഗ്രാമിങ്ങിനോട് വലിയ താല്‍പര്യമായിരുന്നു. ഏഴാം ക്ലാസ് മുതല്‍ തന്നെ ചെറിയ ആപ്ലിക്കേഷനുകള്‍ ഡവലപ് ചെയ്യാന്‍ തുടങ്ങി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ചില ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കി. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കി. പഠനത്തോടൊപ്പം തന്നെ പ്രോഗ്രാമിങ്ങും ഒപ്പംകൊണ്ടുപോയി.

2013 ല്‍ ആദ്യമായി ഹാക്കത്തോണ്‍ പരിപാടിയില്‍ പങ്കെടുത്തു. 100 ലധികം പ്രൊഫഷണലുകളായ പ്രോഗ്രാമേഴ്‌സ് അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒരു പുതിയ ആപ്ലിക്കേഷന്‍ ഡവല്പ് ചെയ്യുന്നതിനെക്കുറിച്ച് എഴുതാനാണ് അവര്‍ ആവശ്യപ്പെട്ടത്. 30 മണിക്കൂറായിരുന്നു അനുവദിച്ചിരുന്ന സമയം. എനിക്ക് ഒന്നും തന്നെ എഴുതാനായില്ല. 10 മണിക്കൂര്‍ പോയി. മറ്റുള്ളവര്‍ വളരെ ഗൗരവമായി എഴുത്ത് തുടര്‍ന്നു. പക്ഷേ ഈ മേഖലയില്‍ അവരെപ്പോലെ അത്രയും അറിവില്ലാത്ത ഒരു ചെറിയ കുട്ടിയായ എനിക്ക് എഴുതാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

മനസ്സ് ഒന്നു ശാന്തമാകാനായി !ഞാന്‍ എഴുന്നേറ്റ് നടന്നു. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരാശയം ഉദിച്ചു. ഞാന്‍ എഴുതാന്‍ തുടങ്ങി. നൂറുക്കണക്കിന് വരികള്‍ എനിക്ക് എഴുതാനായി. അന്നു ഞാന്‍ ഒരു പാഠം പഠിച്ചു. പ്രശ്‌നങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടോേയിരിക്കും. എന്നാല്‍ അവയ്ക്കുള്ള പരിഹാരം ചിന്തിച്ച് കണ്ടെത്താന്‍ കഴിയും. ഇതു പുതിയ സ്റ്റാര്‍ട്ടപ് തുടങ്ങാന്‍ ധൈര്യമേകി.

സ്റ്റവന്‍ഫോര്‍ഡ്, എംഐടി, പ്രിന്‍സ്‌ടോണ്‍ തുടങ്ങി ഏതെങ്കിലും ഉയര്‍ന്ന യൂണിവേഴ്‌സിറ്റികള്‍ എന്‍ജിനീയറിങ് പഠിക്കാനാണ് തീരുമാനം. അതോടൊപ്പം തന്നെ സംരംഭത്തിലും ശ്രദ്ധ പുലര്‍ത്തണം..

പഠനവും സ്റ്റാര്‍ട്ടപും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുമെന്ന് വിസ്വാസമുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തും ഇവ രണ്ടും ഒന്നിച്ചുകൊണ്ടു പോയിരുന്നു. കോളജില്‍ പഠിക്കുമ്പോഴും ഇതിനു സാധിക്കുമെന്നു തന്നെയാണ് വിശ്വാസം ടനായ് പറഞ്ഞു.