വിശ്വകര്‍മ്മ സമുദായത്തിനുള്ള ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍ പരിഗണനയില്‍: മന്ത്രി എ കെ ബാലന്‍  

0

മറ്റ് ക്ഷേമ പെന്‍ഷനുകളുടേതിന് സമാനമായി വിശ്വകര്‍മ്മ സമുദായത്തിനുള്ള പെന്‍ഷന്‍ തുക പ്രതിമാസം 1000 രൂപയായി ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി എ കെ ബാലന്‍. വി പി സജീന്ദ്രന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയായി നിശ്ചയിക്കുന്നതും സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായും ഇതിനുളള നടപടികള്‍ പിന്നാക്ക സമുദായ വികസന വകുപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞ മറ്റു ക്ഷേമ പെന്‍ഷനുകളൊന്നും ലഭിക്കാത്ത ബി പി എല്‍ വിഭാഗക്കാര്‍ക്ക് പ്രതിമാസം 500 രൂപയാണ് നിലവില്‍ പെന്‍ഷന്‍ നല്‍കി വരുന്നത്. ഇത്തരത്തില്‍ 2014ല്‍ മുതല്‍ സ്വീകരിച്ച 1694 അപേക്ഷകളില്‍ 490 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ പെന്‍ഷന്‍ നല്‍കിയതായി മന്ത്രി അറിയിച്ചു.