സ്വാപ്പ് ആപ്ലിക്കേഷനുമായി സിംഗപ്പൂര്‍ കമ്പനി കേരളത്തില്‍

0

സോഫ്റ്റ്‌വെയര്‍ സാങ്കേതികത, ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവല്‍ തുടങ്ങിയ മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച് മുന്നേറുന്ന സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ബി ഇന്‍ഷ്യേറ്റീവ്‌സ്് തങ്ങളുടെ പുതിയ ആപ്ലിക്കേഷനായ സ്വാപ്പ് കേരളത്തില്‍ അവതരിപ്പിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും ആവശ്യമായ സംരംഭകരുമായി വളരെ എളുപ്പത്തില്‍ സംവദിക്കാനുളള അവസരമൊരുക്കുന്ന ആപ്ലിക്കേഷനാണ് സ്വാപ്പ.് റെസ്റ്റോറന്ററുകള്‍, ഗ്രോസറി സ്റ്റോറുകള്‍, സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, ഡ്രൈ ക്ലീനിംഗ് സ്റ്റോറുകള്‍, തുടങ്ങി നിരവധി സംരംഭങ്ങളുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്വാപ്പ്.

'പുതിയ സാങ്കേതിക വിദ്യകളോട് അഭിനിവേശമുളള വിപണിയാണ് കേരള വിപണി. ഡിജിറ്റല്‍ യുഗത്തിലേക്ക് അതിവേഗം ചുവടുറപ്പിക്കുന്ന ഒരു വിപണി കൂടിയാണ് കേരളം. ഇതിനാലാണ് സിംഗപ്പൂരില്‍ രൂപകല്പന ചെയ്ത സ്വാപ്പ് കേരളത്തില്‍ അവതരിപ്പിക്കുന്നത്,' സ്വാപ്പ് സി.ഇ.ഒ അശ്വിന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു.

'ഡിജിറ്റല്‍ യുഗത്തിലേക്ക് ലോകം വഴിമാറുന്ന ഈ സാഹചര്യത്തില്‍ അനുദിനം നിരവധി ആപ്ലിക്കേഷനുകളാണ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നത്. ചെറുകിട വ്യാപാരികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണെങ്കിലും, ഉപഭോക്താക്കളുടെ ആവശ്യാനുസരണം സേവനങ്ങള്‍ കൃത്യമായി പ്രദാനം ചെയ്യാന്‍ പലപ്പോഴും ഇവയ്ക്ക് കഴിയാതെ പോകുന്നു. ഈ അവസ്ഥ പരിഗണിച്ചാണ് സ്വാപ്പ് എന്ന ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്,'' അശ്വിന്‍ പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

'സ്വാപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി വ്യാപാര സ്ഥാപനങ്ങള്‍, സംരംഭകര്‍, വ്യാപാരികള്‍ തുടങ്ങിയവരുമായി ഈ ആപ്ലിക്കേഷനിലൂടെ നേരിട്ട് സംവദിക്കാവുന്നതാണ.് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും അടുത്തുളള ഗ്രോസറി സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍, ഡ്രൈ ക്ലീനിംഗ് ഷോപ്പുകള്‍, തുടങ്ങിയവ ഏറ്റവും വേഗത്തില്‍ മനസിലാക്കുന്നതിനും സ്വാപ്പ് സഹായകരമായിരിക്കുമെന്ന് സ്വാപ്പ് സി ഇ ഒ പറഞ്ഞു.

മികച്ച സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന ആപ്ലിക്കേഷനാണ് സ്വാപ്പ്. വരിക്കാരാകുന്ന ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന നെയിം കാര്‍ഡിലൂടെ സ്വാപ്പിന്റെ മറ്റ് ഉപഭോക്താക്കളോടും, ചുറ്റുമുളള സംരംഭകരോടും ആശയവിനിമയം നടത്താവുന്നതാണ്. സ്വാപ്പിന്റെ നെയിം കാര്‍ഡില്‍ ഉള്‍പ്പെടുന്നതോടു കൂടി സ്വാപ്പിലെ മറ്റ് ഉപഭോക്താക്കളുമായി ഒരു ദീര്‍ഘകാല ബന്ധം സ്ഥാപിക്കാന്‍ സ്വാപ്പ് അവസരമൊരുക്കുന്നു.

അധികം വൈകാതെ തന്നെ സലൂണുകള്‍, ക്ലബുകള്‍,ലോണ്‍ട്രി സേവനങ്ങള്‍, മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സേവനങ്ങളും സ്വാപ്പിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. ഗൂഗിള്‍പ്ലേ വഴി സ്വാപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സിംഗപ്പൂര്‍ ആസ്ഥാനമായി 2013-ല്‍ ആരംഭിച്ച എ.ബി ഇനിഷ്യേറ്റിവ്‌സ് എന്ന മാതൃസ്ഥാപനത്തിന്റെ കീഴില്‍ വിവിധ കമ്പനികള്‍ പല മേഖലകളിലായി പ്രവര്‍ത്തിച്ചു വരുന്നു. ഏഷ്യ, പസഫിക്ക് ഉള്‍പ്പടെയുളള വിപണികളില്‍ സാംസ്‌കാരിക-സാമൂഹിക-പാരിസ്ഥിതിക ഉത്തരവാദിത്വങ്ങളോടു കൂടി നൂതനമായ അവസരങ്ങള്‍ വിനിയോഗിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.