12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ്

12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ്

Saturday April 29, 2017,

1 min Read

പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. ആറ് ജില്ലകളിലെ ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 

image


നാമനിര്‍ദ്ദേശ പത്രിക ഏപ്രില്‍ 21 മുതല്‍ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28. പത്രികകളുടെ സൂക്ഷ്മ പരിശോധന 29നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മെയ് 2 മാണ്. വോട്ടെടുപ്പ് മെയ് 17ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണല്‍ 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍: പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് -09 കിഴക്കക്കര, ആലപ്പുഴ- എഴുപുന്ന ഗ്രാമപഞ്ചായത്ത്-16 കുമാരപുരം, തൃശ്ശൂര്‍- വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്- 09 നടുവിക്കര വെസ്റ്റ്, മലപ്പുറം- ആലങ്കോട് ഗ്രാമപഞ്ചായത്ത്-08 ചിയാന്നൂര്‍, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്-01 ചെങ്ങാനി, കോഴിക്കോട് - ചെക്യാട് ഗ്രാമപഞ്ചായത്ത്-13 പാറക്കടവ്, കണ്ണൂര്‍-പായം ഗ്രാമപഞ്ചായത്ത്-02 മട്ടിണി. പത്തനംതിട്ട മുനിസിപ്പാലിറ്റി-21 കുമ്പഴ വെസ്റ്റ്, കണ്ണൂര്‍-പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- 21 കണ്ടങ്കാളി നോര്‍ത്ത്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി-16 ഉരുവച്ചാല്‍. കോഴിക്കോട്- ഫറോക്ക് മുനിസിപ്പാലിറ്റി- 38 ഇരിയംപാടം, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-09 വെങ്ങളം.