പെപ്പര്‍ ടാപ്പ് സേവനം നിര്‍ത്തുന്നു

0

ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി യൂനിറ്റായ പെപ്പര്‍ടാപ്പ് സേവനം നിര്‍ത്തലാക്കുന്നു. ഗുര്‍ഗാവോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സേവനം ഈ മാസം അവസാനത്തോടെ അവസാനിപ്പിക്കുകയാണെന്ന് കമ്പനി സി ഇ ഒ ആയ നവനീത് സിംഗ് യുവര്‍ സ്റ്റോറിയോട് പറഞ്ഞു. സ്‌നാപ്പ് ഡീലുമായി പാര്‍ട്ട്‌നര്‍ഷിപ്പില്‍ ആരംഭിച്ച പെപ്പര്‍ ടാപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുകയായി 15 മില്ല്യണ്‍ ഡോളര്‍ ബ്ലൂചിപ്പ് ഇന്‍വെസ്റ്റേഴ്‌സില്‍ നിന്നുമാണ് വാങ്ങിയത്. ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടുന്നത് എന്ന് മാത്രമാണ് അധികൃതര്‍ യുവര്‍ സ്റ്റോറിയോടി വെളിപ്പെടുത്തിയിട്ടുള്ളത്.

ഉപഭോക്താക്കളെ ഉയര്‍ത്താനായി വന്‍തുക ചെലവാക്കേണ്ടിവന്നതും പാര്‍ട്ടര്‍ സ്ഥാപനങ്ങളെ ഏകീകരിച്ച് കൊണ്ടുപോകുന്നതിലുള്ള പരാജയവുമാണ് സ്ഥാപനം നിര്‍ത്തലാക്കന്‍ കാരണമായത്.

ഇത്തരമൊരു സ്ഥാപനം അടച്ചുപൂട്ടുക എന്നത് വിഷമകരമായ ഒരു കാര്യമാണെങ്കിലും ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതാവശ്യമാണെന്നും നവനീത് പറഞ്ഞു. ഈ ബിസിനസ്സില്‍ നിന്നും നേടിയ അനുഭവ പരിചയം അടുത്ത തലമുറക്ക് ഇ കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നതിന് പ്രയോജനപ്രദമാകും. പെപ്പര്‍ ടാപ്പിന് ശേഷം നുവോഎക്‌സ് എന്ന പുതിയ സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

നിലവില്‍ സംരംഭത്തിനായി നക്ഷേപിച്ച നൂലധനം നഷ്ടമാകാതെ അവസാനിപ്പിക്കുക എന്നതാണ് യുക്തിപരമായ തീരുമാനമെന്ന് അധികൃതര്‍ തന്നെ പറയുന്നു. മാത്രമല്ല ഫഌപ്പകാര്‍ട്ട്‌പോലുള്ള മറ്റ് പ്രമുഖ കമ്പനികള്‍ ഓണ്‍ ഡിമാന്‍ഡ് ഗ്രോസറി സംരംഭങ്ങള്‍ ആരംഭിച്ചതും പെപ്പര്‍ടാപ്പിന് വെല്ലുവിളിയായി. ദിവസം 20,000ത്തോളം ഓര്‍ഡര്‍ നേടിയിരുന്നിടത്ത് കഴിഞ്ഞ മാസം ആയിരത്തില്‍ താഴെ ഓര്‍ഡറുകള്‍ മാത്രമാണ് പെപ്പര്‍ ടാപ്പിന് നേടാനായത്. മത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിടേണ്ട അവസ്ഥയും വന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ നനീത് വിസമ്മതിച്ചു.

2014 നവംബറില്‍ നവ്‌നീതും മില്ലിന്റ് ശര്‍മ്മയും ചേര്‍ന്ന് ആരംഭിച്ച സംരംഭത്തിന്റെ മറ്റ് നഗരങ്ങളിലെ പ്രവര്‍ത്തനം നേരത്തെ തന്നെ അവസാനിപ്പിച്ച തുടങ്ങിയിരുന്നു. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സേവനമാണ് നേരത്തെ തന്നെ അവസാനിപ്പിച്ചത്. ഈ വര്‍ഷം ജനുവരിയോടെയാണ് മറ്റ് നഗരങ്ങളില്‍ നിന്നുകൂടി സേവനം പിന്‍വലിച്ചത്. നാല് ഘട്ടങ്ങളിലായി ഫണ്ട് സമാഹരിച്ചതാണ് പെപ്പര്‍ടാപ്പിന് സുരക്ഷിതമാകാന്‍ സാധിച്ചത്. സീഡ് ക്യാപിറ്റലായ ഒരു മില്ല്യണ്‍ ഡോളറിന് പുറത്തെ പത്ത് മില്യണ്‍ ഡോളറാണ് സിഖ്വോയ ക്യാപ്പിറ്റലില്‍ നിന്നും ശേഖരിച്ചത്. കൂടാതെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്‌നാപ്പ് ഡീലില്‍ നിന്നും 36 മില്ല്യണ്‍ ഡോളറും ഡിസംബറില്‍ മറ്റുള്ളവരില്‍ നിന്നും അവസാനമായി നാല് മില്യണ്‍ ഡോളറും ശേഖരിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ പിറവിയെടുത്ത എം-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കമ്പനിയായ ജിഫ്‌സ്റ്റോര്‍ ആപ്പ് ആണ് പെപ്പര്‍ടാപ്പ് ഉപയോഗിച്ചിരുന്നത്.