ലഹരി വിരുദ്ധ ബോധവത്കരണം: കെ എസ്ആര്‍ടിസി ബസുകളില്‍ വിമുക്തി സ്റ്റിക്കറുകള്‍ പതിച്ചു

0

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിമുക്തി സ്റ്റിക്കറുകള്‍ എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും പതിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നിര്‍വഹിച്ചു.

 എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ രാജമാണിക്യം, വിമുക്തി ചീഫ് എക്‌സിക്യൂട്ടീ്‌വ് ഓഫീസര്‍ അനുപമ റ്റി.വി, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി. അജിത്ത് ലാല്‍, എന്‍.എസ്.എസ് സ്റ്റേറ്റ് ലെവല്‍ ഓഫീസര്‍ ഡോ. കെ. സാബുക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സഹകരണത്തോടെ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെ ബസുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചു. വിമുക്തി ലഘുലേഖകള്‍ വിതരണം ചെയ്തു. എല്ലാ ജില്ലകളിലും എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സഹായത്തോടെ കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ വിമുക്തി സ്റ്റിക്കര്‍ പതിക്കും.