സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം 26- ാം വാര്‍ഷികാഘോഷം

0

കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 26ാം വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് ആറുമണിക്ക് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനാകും.

 സാക്ഷരതാ ക്ലാസിലും വിവിധ തുല്യതാ കോഴ്‌സുകളിലും ഏറ്റവും കൂടുതല്‍ പഠിതാക്കളെച്ചേര്‍ത്ത തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. ഓരോ ജില്ലയിലെയും മുതിര്‍ന്ന സാക്ഷരതാ തുല്യതാപഠിതാവിനെ സഹകരണദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദരിക്കും. സാക്ഷരതാമിഷന്‍ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന വാര്‍ത്താപത്രിക 'മേയര്‍ വി കെ പ്രശാന്ത് പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി കെ മധു, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാടൈറ്റസ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എന്‍ ബി സുരേഷ്‌കുമാര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നാലു മണിമുതല്‍ പഠിതാക്കളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.