ക്രിക്കറ്റില്‍ വിജയ വിസ്മയം തീര്‍ത്ത് കോഹ്‌ലി

ക്രിക്കറ്റില്‍ വിജയ വിസ്മയം തീര്‍ത്ത് കോഹ്‌ലി

Thursday May 26, 2016,

4 min Read

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ ബാറ്റിംഗ് വിസ്മയം, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പിന്‍ഗാമി അങ്ങനെ ഒട്ടേറെ വിശേഷങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ആരാധനകര്‍ നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന വിരാടിന്റെ ഓരോ കളിയുടെയും വിജയരഹസ്യം ക്രിക്കറ്റിനോടുള്ള അമിതമായ സ്‌നേഹമാണ് എന്നത് അദ്ദേഹത്തിന്റെ മാച്ചുകളുടെ വിജയം നമുക്ക് കാട്ടി തരുന്നു.

image


വക്കീലായിരുന്ന പ്രേമിന്റെയും സരോജ് കോലിയുടെ പുത്രനായി 1988 ല്‍ ഡല്‍ഹിയിലാണ് വിരാട് ജനിച്ചത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കോഹ്‌ലിക്ക് ചെറുപ്പം മുതല്‍ക്ക് തന്നെ ക്രിക്കറ്റിനോട് വലിയ താത്പര്യം ആയിരുന്നു. 1988 -ല്‍ ഡല്‍ഹിയില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോള്‍ കോഹ്‌ലിയും അതിലൊരംഗമായിരുന്നു. പിതാവിന്റെ മരണദിവസം രഞ്ജിട്രോഫി ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കുവേണ്ടി കര്‍ണാടകയ്‌ക്കെതിരായി നടന്ന മാച്ചായിരുന്നു കോഹ്‌ലിയുടെ ക്രിക്കറ്റ് ജീവിതത്തിലെ നിര്‍ണ്ണായകമായ മത്സരം. അന്ന് 90 റണ്‍സ് നേടിക്കൊണ്ട് സ്വന്തം പിതാവിനോടുള്ള സ്മരണാഞ്ജലി നിറവേറി. ആ സംഭവത്തോടെ അദ്ദേഹത്തിന് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു.

image


ഒരു മീഡിയം പേസ്ബൗളര്‍ കൂടിയാണ് കോലി. 2008 ല്‍ മലേഷ്യല്‍ വച്ചു നടന്ന ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിലെ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ നായകത്വം വഹിച്ചത് വിരാട് ആയിരുന്നു. 2008 ല്‍ തന്റെ ഏകദിനക്രിക്കറ്റ് കരിയര്‍ ആരംഭിച്ച കോലി 2011 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. 2011 ഓഗസ്റ്റ് മുതല്‍ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിച്ച് ഐസിഐസി പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡ് നേടി.

image


118 ഏകദിനങ്ങളില്‍ നിന്നായി ഒട്ടേറെ റെക്കോര്‍ഡുകള്‍ കോഹ്‌ലി നേടിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ 15 ഏകദിന സെഞ്ച്വറികള്‍ നേടിയ താരമാണ് വിരാട് കോഹ്ലി. ഏറ്റവും വേഗത്തില്‍ 4000 ഏകദിന റണ്‍സ് നേടിയ താരവും അദ്ദേഹം തന്നെ. ഏറ്റവും വേഗത്തില്‍ 5000 ഏകദിന റണ്‍സ് നേടിയതിന് റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്ലിക്ക് വേണ്ടത് ഇനി വെറും 81 റണ്‍സ് കൂടിമാത്രം. തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സുകളില്‍ അമ്പതിലധികം റണ്‍സ് എന്ന നേട്ടം രണ്ട് തവണ കൈവരിച്ച ആദ്യതാരവും കോഹ്‌ലി തന്നെ. ഓസ്‌ട്രേലിക്കെതിരെ 66 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 115 റണ്‍സ് ഒരിന്ത്യാക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റ് വിജയം നേടാന്‍ ഇന്ത്യയെ സഹായിച്ചത് ഈ സെഞ്ച്വറിയാണ്. ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നു സച്ചിനെയും കോഹ്ലിയെയും താരതമ്യം ചെയ്താല്‍ കോഹ്‌ലിയാണ് മുന്നില്‍ നില്‍ക്കുന്നത്. അത്രത്തോളം മുന്നില്‍ എത്തി നില്‍ക്കുന്നതാണ് വിരാടിന്റെ വിജയ കൊടുമുടി. സാഹചര്യങ്ങളും അവസ്ഥകളും കോഹ്‌ലി നന്നായി മനസ്സിലാക്കുന്നു. എതിരാളികളെയും അദ്ദേഹത്തിന് നന്നായി അറിയാം. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഇതാണ് അദ്ദേഹത്തിന് സഹായമാകുന്നത്.

image


ഇന്ത്യയുടെ റണ്‍ചേസുകള്‍ കോഹ്‌ലി ശരിക്കും ആസ്വദിക്കുകയാണെന്ന് ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിരാട് തെളിയിച്ച് കഴിഞ്ഞു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം നേടിയിട്ടുള്ള പതിനൊന്ന് സെഞ്ച്വറികളും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യാന്‍ ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു കാരണം അപ്പോള്‍ ടാര്‍ജറ്റ് നമുക്ക് അറിയാം. എത്ര സമയത്തിനുള്ളില്‍ എത്ര റണ്‍സ് നേടണമെന്ന് കൃത്യമായി കണക്ക് കൂട്ടിത്തന്നെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ക്രിക്കറ്റില്‍ വിസ്മയം തീര്‍ത്ത താരം പറയുന്നു.

image


കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ഏകദിനത്തില്‍ 1000 റണ്‍സ് മറികടന്ന ആദ്യതാരം എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തം. 2011 ല്‍ 1381 റണ്‍സും, 2012 ല്‍ 1026 ല്‍ അഞ്ച് ഇന്നിങ്‌സുകളില്‍ അമ്പതിലധികം റണ്‍സ് എന്ന നേട്ടം രണ്ട് തവണ കൈവരിച്ച ആദ്യതാരവും കോഹ്‌ലി തന്നെ. അത്രത്തോളം വിജയം സ്വന്തമാക്കാന്‍ വിരാടിന്റെ തന്റെ ഈ പ്രായത്തില്‍ സാധിച്ചെങ്കില്‍ അത് അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള അര്‍പ്പണ മനോഭാവമാണ്.

image


എത്ര സമ്മര്‍ദ്ദത്തിലാണ് തന്റെ ജീവിതസാഹചര്യമെങ്കിലും അത് ഒരിക്കലും തന്റെ കരിയറിനെ ബാധിക്കരുത് എന്ന വിരാടിന്റെ ഉറച്ച തീരുമാനമാണ് ഇപ്പോള്‍ സച്ചിന്റെ പിന്‍ഗാമിയെന്ന വിശേഷണവും അദ്ദേഹത്തെ തേടി എത്തിയത് വിരാട് ഗ്രൗണ്ടില്‍ എത്തിയാല്‍ ആരാധകര്‍ ആവേശത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സച്ചിനെ സ്വന്തം വീട്ടിലെ അംഗമായി ഏറ്റെടുത്ത ക്രക്കറ്റ് ആരാധകര്‍ ഇപ്പോള്‍ വിരാടിന്റെ പുറകേയാണ്. സച്ചിന് 25 വയസ് പൂര്‍ത്തിയായപ്പോഴേയ്ക്കും 15 ഏകദിന സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു ഒരാഴ്ചക്കുള്ളില്‍ 25 തികയുന്ന കോഹ്ലി ഇതുവരെ 17 സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ച് കഴിഞ്ഞു. ഇതില്‍ 16 എണ്ണവും ഇന്ത്യ ജയം നേടിയ മത്സരങ്ങളായിരുന്നു എന്നതും ശ്രദ്ധേയം.

image


വിരാട് കോഹ്‌ലി സച്ചിനെ മറികടക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ് ഉറച്ച് വിശ്വസിക്കുന്നു. വിരാട് സച്ചിനെ മറികടക്കുമെന്ന് അദ്ദേഹം പറയുന്നു. അടുത്ത 15 വര്‍ഷത്തേക്ക് വര്‍ഷത്തില്‍ 30 ഏകദിനങ്ങള്‍ വീതം കോഹ്‌ലി കളിക്കും സച്ചിനെ മറികടക്കുകയും ചെയ്യും. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. മനുഷ്യപുരോഗതിയുടെ രഹസ്യം തന്നെ അതാണ്. അസാധ്യമെന്ന് കരുതിയ പല റെക്കോര്‍ഡുകളും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. മറ്റൊരാള്‍കൂടി 200 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമെന്നോ 15 സെഞ്ച്വറികള്‍ നേടുമെന്നോ ഞാന്‍ കരുതിയിട്ടില്ല. എന്നാല്‍ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശൈലി കാണുമ്പോള്‍ അത് സാധ്യമാകുമെന്ന് കരുതുന്നു. ഇന്ത്യയുടെ പല മാച്ചുകളിലും പരാജയത്തിന്റെ കയ്പ്നീരു കുടിച്ച് തുടങ്ങുമ്പോള്‍ അവിടെ വിജയത്തിന്റെ മധുരവുമായി കോഹ്‌ലിയെന്ന നായക ബാറ്റ്‌സ്മാന്‍ എത്തി തന്റെ മിന്നുന്ന പ്രകടനത്തില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഉറ്റു നോക്കുന്ന ഒരു താരമായി വളരാന്‍ കുറഞ്ഞ സമയത്തിനുളിളില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞു. ഭാവിയില്‍ ഇന്ത്യുടെ നായകത്വം വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് താന്‍ എന്ന് വിരാട് തന്റെ തുടര്‍ച്ചയായ വിജയം കൊണ്ട് കാണിച്ചു തന്നിട്ടുണ്ട്.

image


ഐ.പി.എല്‍ മത്സരങ്ങളിലും റണ്‍വേട്ട നടത്തുന്നത് റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍ വിരാട് തന്നെയാണ് 14 മത്സരങ്ങളില്‍ നിന്നായി 919 റണ്‍സാണ് വിരാട് കോഹ്‌ലിയുടെ സമ്പാദ്യം നാല് സെഞ്ച്വറികളും ആറ് അര്‍ദ്ധ സെഞ്ച്വറികളും വിരാടിന്റെ ഐ പി സി ജൈത്രയാത്രയുടെ തിളക്കമാണ് ഐ പി സി ഒന്‍പതാം സീസണിലേക്ക് കടക്കുമ്പോള്‍ ഈ വര്‍ഷം ടി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കോഹ്‌ലി ഇന്ത്യക്കായി ഏഴ് അര്‍ദ്ധശതകങ്ങള്‍ ഉള്‍പ്പെടെ 625 റണ്‍സ് നേടിയിരുന്നു ഒരു വര്‍ഷത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് എല്ലാം താന്‍ ഏറ്റെടുക്കാന്‍ ഏത് കളിയും വിജയിപ്പിച്ചെടുക്കുവാന്‍ അതിരു കവിഞ്ഞ പരിശ്രമം നടത്തുന്ന നേടുന്ന വിരാട് അവിടെ എല്ലാം വിജയം നേടി എടുക്കുകയും ചെയ്തിട്ടുണ്ട്.

image


ഇതിഹാസതാരത്തിന് ഒരു പിന്‍ഗാമിയെയാണ് വിരാടില്‍ നിന്ന് ക്രക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. സച്ചിന്റെ നേട്ടങ്ങളുടെ സമീപത്ത് എത്തുക എന്നത് തന്നെ ചരിത്രമാണ് ആ ചരിത്രത്തിലേക്ക് അടുക്കുകയാണ് വിരാട് എന്ന ക്രിക്കറ്റിന്റെ വിസ്മയം. വിരാട് എന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ മുഖം. ഇദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം പലപ്പോഴും സച്ചിന്റെ പ്രകടനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


കടപ്പാട്: കാര്‍ത്തിക ജി ആര്‍