ദന്ത സംരക്ഷണത്തിന് ടാറ്റു

0

ദന്ത രോഗങ്ങള്‍ നമ്മളില്‍ പലരെയും നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങളാണ്. കേടായ പല്ലുകളും ബാക്ടീരിയ ബാധയുമെല്ലാം കാരണം ഒരിക്കലെങ്കിലും ദന്ത ഡോക്ടറെ കാണേണ്ടി വന്നിട്ടില്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പല്ലുകള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകാതെ അവയെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടായാലോ? അതെ, ഒരു ടാറ്റുവാണ് ഇതിനായി കണ്ടുപിടിച്ചിരിക്കുന്നത്.

എടുത്ത് മാറ്റാനാകുന്ന സ്മാര്‍ട്ടായ ഈ ടാറ്റു ബാക്ടീരിയകളെ ചെറുക്കും. പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നത് തടയും. വയറിലെ ക്യാന്‍സറിനെ പോലും തടയാന്‍ ശേഷിയുള്ളവയാണിവ. ബാക്ടീരികയളെ ചെറുത്ത് പല്ലിന് പുറത്ത് ഒരു ആവരണം തന്നെ തീര്‍ക്കുകയും അണുബാധകളോ ഒന്നും ഉണ്ടാകില്ല. ദന്തല്‍ മെഡിസിന്‍ സ്ഥാപനങ്ങളായ പ്രിന്‍സ്ടണ്ണിലെയും ടഫ്റ്റ്‌സിലെയും ശാസ്ത്രജ്ഞന്മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.

പ്രിന്‍സ്ടണ്ണിന്റെ സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് ശലഭ കോശങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പട്ട് നൂലുകളും ചിലന്തി വലയേക്കാള്‍ കട്ടി കുറഞ്ഞ സ്വര്‍ണ നൂലുകളും കൊണ്ടാണ് ടാറ്റു നിര്‍മിച്ചിരിക്കുന്നത്. എടുത്ത് മാറ്റാനാകുന്ന ടാറ്റു പല്ലിന്റെ ആരോഗ്യത്തെ പൂര്‍ണമായി സംരക്ഷിക്കും.

ടഫ്റ്റ്‌സിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഇതിവ് വലിയ ഉപയോഗങ്ങളുണ്ട്. മനു മന്നൂര്‍, മൈക്കല്‍ മക്അല്‍പിന്‍ എന്നീ ഗവേഷകര്‍ ഉമിനീരിലുള്ള ചില ബാക്ടീരിയകള്‍ വയറില്‍ ക്യാന്‍സര്‍ ബാധയും അള്‍സറും ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ടഫ്റ്റ്‌സ് സ്‌കൂള്‍ ഓഫ് ദന്തല്‍ മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറായ ജെറാള്‍ജ് കുജല്‍ പറയുന്നത് ശരീരത്തിലേക്ക് കടക്കാനുള്ള വാതിലാണ് വായ എന്നാണ്. ഉമിനീരിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിനെയെല്ലാം അതിജീവിക്കാന്‍ ശേഷിയുള്ളതാണ് ടാറ്റു.