ഇന്ധന പമ്പുകളിലെ ക്രമക്കേട് കണ്ടെത്താന്‍ ജില്ലാ സ്‌ക്വാഡുകള്‍ രൂപീകരിക്കും

0

പെട്രോള്‍/ഡീസല്‍ പമ്പുകളിലെ ഇന്ധന വിതരണ ക്രക്കേടുകള്‍ കണ്ടെത്താന്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍, ഇന്ധന വിതരണ കമ്പനികള്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക ജില്ലാതല സ്‌ക്വാഡുകള്‍ രൂപീകരിച്ച് തുടര്‍ച്ചയായ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചു. 

ഉത്തരേന്ത്യയില്‍ കണ്ടെത്തിയത് പോലെ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്ത് കൃത്രിമം നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതികള്‍ സംസ്ഥാനത്ത് ഉണ്ടെങ്കില്‍ കണ്ടെത്തി തടയാനാണ് നടപടി. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫീസര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ ഹക്ക്, എച്ച്.പി.സി.എല്‍ ചീഫ് റീജിയണല്‍ മാനേജര്‍ ജി. വിനോദ് കുമാര്‍, ഐ.ഒ.സി ചീഫ് മാനേജര്‍ ഹരികുമാര്‍ വി.എം, ബി.പി.സി.എല്‍ ടെറിറ്ററി മാനേജര്‍ ഹരികൃഷ്ണന്‍, ലീഗല്‍ മെട്രോളജി ജോയിന്റ് കണ്‍ട്രോളര്‍ ആര്‍. റീനാഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ആര്‍.റാം മോഹന്‍, എസ്.ലെഡ്‌സണ്‍ രാജ്, ഐ.രാമപ്രസാദഷെട്ടി എന്നിവര്‍ പങ്കെടുത്തു.