സ്മാര്‍ട്ടാകാന്‍ തയ്യാറായി തിരുവനന്തപുരം നഗരം

സ്മാര്‍ട്ടാകാന്‍ തയ്യാറായി തിരുവനന്തപുരം നഗരം

Friday October 14, 2016,

1 min Read

സമര്‍ത്ഥമായ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുവാന്‍, നഗരത്തെ പ്രകൃതിയോട് കൂടുതല്‍ ഇഴുകിച്ചേര്‍ക്കാന്‍, അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യക്ഷമമായ മാറ്റം കൊണ്ടുവരാന്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതി. വികസന നയരൂപീകരണം നടത്തേണ്ടത് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശ പ്രകാരം മാത്രം, എന്നതാണ് സ്മാര്‍ട്ട്‌സിറ്റി നഗരങ്ങളുടെ പ്രത്യേകത. ലോകനഗരങ്ങള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ അതേ മാറ്റത്തിലേക്ക് ഇന്ത്യന്‍ നഗരങ്ങളെയും കൈപിടിച്ചുയര്‍ത്തുക എന്നതാണ് 500 കോടിയോടെ ഈ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ ഇടം നേടിയ തിരുവനന്തപുരവും ഇപ്പോള്‍ സ്മാര്‍്ട്ടാകാനുള്ള തീവ്ര പരിശ്രമത്തിലാണ്.

image


പൊതുജനാഭിപ്രായങ്ങള്‍ പലപ്പോഴും നയരൂപീകരണ തലങ്ങളിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍, സ്മാര്‍ട്ട് സിറ്റി പദ്ധതി അതിനൊരു വേദിയാവുകയാണ്. നമ്മുടെ നഗരം നാളെ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് സുദൃഢമായ അഭിപ്രായമുള്ളവരാണ് നാം ഓരോരുത്തരും.

image


 സമഗ്ര വികസനത്തില്‍ നമ്മുടെ നഗരം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ഇനിയുള്ള സഞ്ചാരം എങ്ങോട്ടായിരിക്കുണമെന്നുമുള്ള കാര്യങ്ങളില്‍ സുചിന്തിതമായ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെയുള്ള ഓരോ വ്യക്തിക്കും സാധിക്കും.

image


നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാന്‍ വെബ്‌സൈറ്റ്, നവമാധ്യമങ്ങള്‍, മത്സരങ്ങള്‍ തുടങ്ങി അഭിപ്രായപ്പെട്ടികള്‍ വരെ തിരുവനന്തപുരം നഗരസഭ ഒരുക്കിയിട്ടുണ്ട്.

image