നഗരം ചുറ്റിക്കാണാന്‍ ഹോപ്പ് ഓണ്‍ ഹോപ്പ് ബസ്‌

നഗരം ചുറ്റിക്കാണാന്‍ ഹോപ്പ് ഓണ്‍ ഹോപ്പ് ബസ്‌

Tuesday January 12, 2016,

1 min Read

ഒരു യാത്രയില്‍ തന്നെ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടു തീര്‍ക്കുന്നതിനായി ഹോപ്പ് ഓണ്‍ഹോപ്പ് ഓഫ് ബസ്സു(ഹോഹോ)മായി ടൂറിസം വകുപ്പ്. ഹോഹോ ബസ്സില്‍ കയറിയാല്‍ തലസ്ഥാന നഗരം മുഴുവന്‍ ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ടിക്കറ്റ് എടുത്ത് കണ്ടുതീര്‍ക്കാനാകും. ഉടന്‍ ഹോഹോ ബസില്‍ നഗരത്തില്‍ ഓടിത്തുടങ്ങും. മൂന്ന് ബസുകളാണ് ടൂറിസം വകുപ്പ് ഇതിനായി ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഹോഹോ ബസ് സര്‍വീസ് തുടങ്ങുന്നത്. ഡല്‍ഹിയിലും ബംഗളൂരിലും വന്‍ വിജയമായതിനെത്തുടര്‍ന്നാണ് ടൂറിസം വകുപ്പ് സംസ്ഥാനത്തും ഹോഹോ ബസ് സര്‍വീസ് ആരംഭിക്കുന്നത്.

image


കോവളം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ശംഖുംമുഖം, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം, നേപ്പിയര്‍ മ്യൂസിയം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് ബസ് സര്‍വീസ് നടത്തുക. വിനോദ സഞ്ചാരികള്‍ക്ക് വഴിതെറ്റാതിരിക്കാനും സമയം ലാഭിക്കാനും ബസ്സ് യാത്ര സഹായിക്കും. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഒരു ടിക്കറ്റുമായി മൂന്ന് ബസ്സിലും സഞ്ചരിക്കാനും വിനോദസഞ്ചാരികള്‍ക്ക് സാധിക്കും.

image


ആധുനിക സൗകര്യങ്ങളോടുകൂടിയതാണ് ഹോഹോ ബസ്. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ ഓഡിയോ വീഡിയോ സംവിധാനങ്ങളും ഉണ്ടാകും, വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വീഡിയോയും യാത്രയില്‍ പ്രദര്‍ശിപ്പിക്കും. വിനോദ സഞ്ചാക കേന്ദ്രത്തില്‍ എത്തുന്നതിന് മുമ്പ് കാണാന്‍ ഉദ്ദേസിക്കുന്ന സ്ഥലം പരിചയപ്പെടാനും സഞ്ചാരികള്‍ക്ക് സഹായകരമാകും. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയായിരിക്കും ഹോഹോ ബസ് നഗരത്തില്‍ സര്‍വീസ് നടത്തുക. അറുപത് ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

    Share on
    close