വിത്തിട്ടാല്‍ വിളയുന്ന മനസു തീര്‍ക്കാന്‍ 2016

വിത്തിട്ടാല്‍ വിളയുന്ന മനസു തീര്‍ക്കാന്‍ 2016

Monday January 11, 2016,

3 min Read

ജീവിത വിജയത്തിനായി എന്തു ബുദ്ധിമുട്ടും സഹിക്കാന്‍ തയ്യാറായ തലമുറയാണ് ഇന്നുള്ളത്. എല്ലാം മറന്ന് ലക്ഷ്യത്തിനായുള്ള ഓട്ടത്തിനിടെ എപ്പോഴെങ്കിലും സ്വന്തം മനസിന്റെ വിളി കേള്‍ക്കാന്‍ തയ്യാറായിട്ടുണ്ടോ? ഈ ചോദ്യം സ്വയം ചോദിച്ചാല്‍ പലപ്പോഴും ഇല്ല എന്നു തന്നെയാകും ഉത്തരം. 2015ലെ തിരക്കുകളുടേയും ബിസിനസ് ലക്ഷ്യങ്ങളുടേയും മധ്യത്തില്‍ നിന്ന് സ്വന്തം മനസിലേക്ക് തിരിഞ്ഞു നോക്കുകയാണ് യുവര്‍ സ്‌റ്റോറി സ്ഥാപക, ശ്രദ്ധ ശര്‍മ്മ. 2016 പുതുവര്‍ഷത്തില്‍ ഊഷരമായ മനസിനെ വിത്തിട്ടാല്‍ വിളയുന്ന മണ്ണാക്കി മാറ്റാണമെന്ന സ്വപ്‌നം പങ്കു വെക്കുകയാണ് ശ്രദ്ധ.

image


കുഞ്ഞുങ്ങളൊന്നുമായില്ലേ എന്നത് നവ ദമ്പതികള്‍ നേരിടേണ്ടി വരുന്ന സ്ഥിരം ചോദ്യമാണ്. കുഞ്ഞുങ്ങളായില്ലെങ്കില്‍ അതു പരിശോധിക്കാനുള്ള ടെസ്റ്റുകള്‍ക്കും പരിശോധനകള്‍ക്കും കുടുംബാംഗങ്ങള്‍ തന്നെ നിര്‍ബന്ധിക്കുകയും ചെയ്യും. നിങ്ങളുടെ പ്രത്യുത്പാദനശേഷിയെക്കുറിച്ച് കുടുംബത്തിലെ എല്ലാവരും ഒറ്റക്കെട്ടായി ചര്‍ച്ച ചെയ്യും. ചാനല്‍ ചര്‍ച്ചയിലെ മുഖ്യ ചോദ്യം പോലെ നമ്മുടെ ശരീരത്തിന്റെ പ്രത്യുത്പാദന ശേഷി കുടുംബത്തിലെ എല്ലാവരുടേയും ചര്‍ച്ചാവിഷയമാകും.എന്നാല്‍ ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് മറ്റൊരു പ്രത്യുത്പാദനക്ഷമതയെക്കുറിച്ചാണ്. എല്ലാ ദിവസവും നാം കാണേണ്ടതും എന്നാല്‍ കാണാതെ പോകുന്നതുമായ മനസിന്റെ പ്രത്യുല്‍പ്പന്നക്ഷമതയാണത്. യുവര്‍സ്‌റ്റോറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇത് പങ്കു വെക്കാം. കഴിഞ്ഞു പോയ വര്‍ഷങ്ങെേള അപേക്ഷിച്ച് 2015 യുവര്‍സ്‌റ്റോറിയെ സംബന്ധിച്ച് പ്രത്യേകത നിറഞ്ഞതായിരുന്നു. ഏഴു വര്‍ഷത്തെ പ്രയാണത്തിനൊടുവില്‍ സീരീസ് ഫണ്ടിംഗ് സമാഹരിക്കാനായ വര്‍ഷമായിരുന്നു 2015. 23000 സ്വന്തം രചനകളാല്‍ സമ്പന്നമായ യുവര്‍‌സ്റ്റോറി ഇതിനകം 12 ഇന്ത്യന്‍ ഭാഷകളില്‍ സാന്നിധ്യമറിയിച്ചു. 65 അംഗങ്ങളുള്ള പ്രസ്ഥാനമായി യുവര്‍‌സ്റ്റോറി മാറി. പുതിയ ഉത്പ്പന്നങ്ങള്‍ പുതിയ ബ്രാന്‍ഡുകള്‍ എന്നിവ രംഗത്തു കൊണ്ടു വരികയും ഇവയെക്കുറിച്ച് സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി സജീവ ചര്‍ച്ചകള്‍ നടക്കുകയും ചെയ്ത വര്‍ഷമാിയിരുന്നു പോയ വര്‍ഷം. പോയ ഏഴു വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ഫലസൂചനകള്‍ ലഭിച്ച വര്‍ഷം കൂടിയായിരുന്നു 2015. വിജയങ്ങളും ഭാവിയിലേക്കുള്ള ശുഭസൂചനകളുടെ മധ്യത്തിലും മനസ് വല്ലാതെ ഏകാന്തമാകുന്നതായും ശൂന്യമാകുന്നമായുമുള്ള അനുഭവമാണ് തനിക്കുണ്ടായത്. സ്റ്റാര്‍ട്ട് അപ്പ് എക്കോ സംരഭങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു താന്‍ നേരിട്ട വലിയ വെല്ലുവിളി. ഒറ്റ രാത്രി കൊണ്ട് സൗഹൃദങ്ങളും ബന്ധങ്ങളും മാറുന്നത് നീറുന്ന മനസോടെ തിരിച്ചറിഞ്ഞു. പ്രതീക്ഷിക്കാത്തിടങ്ങളില്‍ നിന്നുള്ള മുറുമുറുപ്പുകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ ഘട്ടത്തില്‍ സ്വയം ഉള്‍വലിയുന്ന അവസ്ഥയിലേക്കു താന്‍ മാറി. ഈ കഴുത്തറുപ്പന്‍ ലോകത്ത് അതിജീവിക്കാന്‍ താനിക്കാകുമോ എന്നു പോലും ചിന്തിച്ചു. എന്നാല്‍ മുന്നോട്ട് പോകാനുളള നിശ്ചയദാര്‍ഢ്യമാണ് 2015ല്‍ തന്നെ ശക്തമായി നിലനിര്‍ത്തിയത്. 64 സംരഭക പരിപാടികളില്‍ പങ്കെടുത്ത് സംസാരിച്ചു. 6000 വ്യത്യസ്തരായ വ്യക്തികളുമായി നേരിട്ട് സംവദിച്ചു. 6000 മെയിലുകള്‍ക്ക് മറുപടിയയച്ചു. പതിനായിരത്തോളം ഇ മെയിലുകള്‍ക്ക് മറുപടി അയക്കാന്‍ സാധിച്ചില്ല. മറുപടി അയക്കാത്ത ഓരോ ഇ മെയിലും മനസില്‍ കുറ്റബോധമായി അവശേഷിക്കുകയാണ്. ഇടപെടുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പഴയതു പോലെ വ്യക്തികള്‍ക്ക് മറുപടി ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു വന്നു. അങ്ങനെ ചിലര്‍ ബന്ധം ഉപേക്ഷിച്ചു പോയി. ഇത്തരം ഘട്ടങ്ങളില്‍ തീര്‍ത്തും മനസ് ശൂന്യമാകുന്ന അവസ്ഥയിലായി മാറുന്നതും താന്‍ തിരിച്ചറിഞ്ഞു. തീര്‍ത്തും നിസഹായ അവസ്ഥയില്‍ കുടുംബാഗങ്ങളും സഹപ്രവര്‍ത്തകരില്‍ ചിലരെങ്കിലും എന്നെ തെറ്റിദ്ധരിച്ചു. അവര്‍ക്ക് അപ്രാപ്യയായ ഒരു വ്യക്തിയായി എന്നെ അവര്‍ കരുതി. ഫലപ്രാപ്തിയിലെത്തിയ ചര്‍ച്ചകളില്‍ പോലും എനിക്ക് സന്തോഷം കണ്ടെത്താനായില്ല.

നവംബറോടെ കാര്യങ്ങള്‍ക്ക് മാറ്റം കൊണ്ടു വരണമെന്ന് സ്വയം തീരുമാനമെടുത്തു. സ്വന്തം മനസിനെ വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. വലിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം മാറി നിന്നു. സ്വന്തം ഉള്ളിലേക്ക് നോക്കാന്‍ ശീലിച്ചു. മനസ് ശാന്തമാകുന്നതും ഉത്തരങ്ങള്‍ സ്വയം ഉരുത്തിരിഞ്ഞു വരുന്ന അത്ഭുതകരമായ കാഴ്ചയായിരുന്നു പിന്നീട്.

ഇന്ത്യയില്‍ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണാണ് കിഴക്കന്‍ മേഖലയിലുള്ളത്. എല്ലാ വര്‍ഷത്തെ വിളവെടുപ്പിന് ശേഷവും മണ്ണിന് വിശ്രമം അനുവദിക്കുന്ന കൃഷിരീതിയാണ് അവിടുള്ള കര്‍ഷകര്‍ ചെയ്യുന്നത്. വിളവെടുപ്പിന് ശേഷം ഉടന്‍ കൃഷി ചെയ്താല്‍ മണ്ണില്‍ നിന്ന് നല്ല ഫലം ഉണ്ടാകില്ല. ഇത് മണ്ണിനേയും കാര്‍ഷിക ഉത്പ്പന്നത്തേയും ബാധിക്കുമെന്ന അനുഭവമാണ് അവര്‍ പങ്കുവെക്കുന്നത്. ഈ പാഠം തന്നെയാണ് വ്യക്തിപരമായ വിജയത്തിനും എനിക്ക് മുന്നോട്ട് വെക്കാനുള്ളത്. സ്വയം തിരിച്ചറിയുക, ഉള്ളിലേക്ക് നോക്കാന്‍ ശീലിക്കുക, അവനവനെ പരിഗണിക്കാനും സ്‌നേഹിക്കാനും പഠിക്കുക. മറ്റുള്ളവരുടെ മാജിക്ക് കൊണ്ട് നിങ്ങളുടെ ജീവിതം മാറുമെന്ന് കരുതാതിരിക്കുക. സ്വയം അതിനായി പ്രയത്‌നിക്കുക. വിത്തു വീണാല്‍ വിളയുന്ന മനസിനെ സൃഷ്ടിച്ച് 2016 ഇത്തരം പ്രയത്‌നത്തിന്റേതാക്കുക. ഇതാണ് തന്റെ സന്ദേശമെന്ന ശ്രദ്ധ ശര്‍മ്മ വ്യക്തമാക്കുന്നു.