പാവങ്ങളുടെ ഫ്രിഡ്ജുമായി മാന്‍സുഖ്ഭായ് പ്രജാപതി

പാവങ്ങളുടെ ഫ്രിഡ്ജുമായി മാന്‍സുഖ്ഭായ് പ്രജാപതി

Saturday March 26, 2016,

1 min Read


ഗുജറാത്ത് സ്വദേശിയായ മാന്‍സുഖ്ഭായ് പ്രജാപതി 2005ല്‍ ഒരു ചെറുകിട മണ്‍പാത്ര നിര്‍മാതാവായാണ് തന്റെ സംരംഭക ജീവിതം ആരംഭിച്ചത്. പിന്നീട് വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു റിഫ്രിജറേറ്റര്‍ കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. നാലുവര്‍ഷത്തെ പരിശ്രമമാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തം വിജയകരമാക്കാന്‍ വേണ്ടി വന്നത്.

image


2010ല്‍ ഫോര്‍ബ്‌സിന്റെ പട്ടികയിലെ ആദ്യ ഏഴ് സംരംഭകരില്‍ ഒരാളായി മന്‍സുഖ്ഭായ് മാറി. 1985ല്‍ മന്‍സുഖ്ഭായ് ഒരു പരിശീലകനായി ജഗ്ദാംബ പോട്ടറീസില്‍ ചേര്‍ന്നു. അവിടെ നിന്നും പോട്ടറിയുടെ തന്ത്രങ്ങള്‍ പഠിച്ചു. പിന്നീട് മറ്റൊരു സംരംഭക സാധ്യത അദ്ദേഹത്തിന്റെ മനസില്‍ തെളിഞ്ഞു. ഒരു എര്‍ത്തേണ്‍ പ്ലേറ്റ് മാനുഫാക്ച്ചറിംഗ് ഫാക്ടറി ആരംഭിക്കാന്‍ തീരുമാനിച്ചു. തന്റ ജോലി ഉപേക്ഷിച്ച് അദ്ദേഹം 30,000 രൂപ കടമെടുത്ത് കുറച്ച സ്ഥലം വാങ്ങി വാന്‍കെനര്‍ എന്ന സ്ഥലത്ത് ഒരു വര്‍ക്‌ഷോപ്പ് ആരംഭിച്ചു. പിന്നീട് ക്ലേയും വാട്ടര്‍ ഫില്‍ട്ടേഴ്‌സും ലഭിക്കുന്ന ഇടം അന്വേഷിച്ചു. അത്തരത്തില്‍ ഒരാളെ കണ്ടത്താനായതോടെ സംരംഭത്തിന് തുടക്കമായി. പിന്നീട് 2001ല്‍ ഗുജറാത്തില്‍ ഒരു ഭൂചലനം ഉണ്ടായി. ഇതാണ് ക്ലേയില്‍ നിന്നും റഫ്രിജറേറ്റര്‍ നിര്‍മിക്കാനുള്ള പ്രചോദനമായത്. മണ്ണില്‍ നിന്നും വീട് മനോഹരമക്കാനുള്ള കരകൗശല വസ്തുക്കളുടെ ശേഖരവും ഉണ്ടാക്കാന്‍ തുടങ്ങി.

image


മാധ്യമ പ്രവര്‍ത്തകര്‍ പലരും എത്തി വൈദ്യുതി ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതി. പാവപ്പെട്ടവന്റെ ഫ്രിഡ്ജ് എന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. ഇതേ തണുപ്പില്‍ മാതൃക ഉപയോഗിച്ച് ശരിക്കുള്ള ഫ്രിഡ്ജ് എന്തുകൊണ്ട് നിര്‍മിച്ചുകൂട എന്ന് പലരും ചോദിച്ചു. നിര്‍മാണം മുതല്‍ പാക്കേജിംഗ് വരെ മിട്ടികൂളിന് പിന്നില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. വെള്ളം തണുപ്പിക്കാനും പച്ചക്കറികള്‍ ഒരാഴ്ചവരെ കേടുകൂടാതെ സൂക്ഷിക്കാനും ഇതിലൂടെ കഴിഞ്ഞു. വാട്ടര്‍ ഫില്‍ട്ടര്‍, പ്രഷര്‍ കുക്കര്‍, നോണ്‍ സ്റ്റിക് തവ, എന്നിവയും കളിമണ്ണില്‍ ഉണ്ടാക്കി. മന്‍സുഖ്ഭായിയുടെ ഇത്തരം കണ്ടുപിടുത്തങ്ങള്‍ കണ്ട ഡോ. എ പി ജെ അബ്ദുല്‍ കലാം ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിച്ചു.