ഓണത്തിന് ഏറ്റുമുട്ടാന് 10 സിനിമകള്

3

കേരളത്തില് ഏറ്റവും കൂടുതല് ആളുകള് തിയേറ്ററുകളില് എത്തുന്ന സമയം ആണ് ഓണക്കാലം. അതുകൊണ്ട് തന്നെ ഓണത്തിന് ലഭിക്കുന്ന വമ്ബന് കളക്ഷന് മുന്നില് കണ്ട് എല്ലാക്കാലവും ഇവിടെ ചിത്രങ്ങള് നിര്മ്മിക്കപ്പെടാറുണ്ട്. ഇത്തവണയും ആ പതിവിന് മാറ്റമൊന്നുമില്ല, 6 മലയാള ചിത്രങ്ങള് ഉള്‌പ്പെടെ 10 സിനിമകളാണ് ഈ ഓണത്തിന് കേരള ബോക്‌സോഫീസില് മത്സരിക്കാനിറങ്ങുന്നത്.

ഊഴം

ഇപ്പോഴും പൃഥ്വിരാജിന്റെ കരിയര് ബെസ്റ്റായി വാഴ്ത്തപ്പെടുന്ന ചിത്രങ്ങളില് ഒന്നാണ് 'മെമ്മറീസ്'. ആ 'മെമ്മറീസി'ന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ഊഴം'. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം മെയ്ക്കിംഗിന് പ്രാധാന്യം നല്കുന്നു. ദിവ്യ പിള്ള, രസ്‌ന പവിത്രന്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര് 8 ന് ചിത്രം പ്രദര്ശനത്തിനെത്തും.

ഒപ്പം

മലയാളത്തിന്റെ സ്വപ്‌ന കൂട്ടുകെട്ട് മോഹന്‌ലാലും പ്രിയദര്ശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ചിത്രത്തില് മോഹന്‌ലാല് ഒരു മുഴുനീള അന്ധന് വേഷമാണ് അവതരിപ്പിക്കുന്നത്. സമുദ്രക്കനി, അനുശ്രീ, വിമല രാമന്, നെടുമുടി വേണു, അര്ജുന് നന്ദകുമാര് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. സെപ്റ്റംബര് 8ന് ചിത്രം തിയേറ്ററുകളില് എത്തും.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

മലയാളത്തില് ഒരു കാലത്ത് സൂപ്പര്ഹിറ്റുകള് നിര്മ്മിച്ചുകൊണ്ടിരുന്ന കുഞ്ചാക്കോയുടെ 'ഉദയ' എന്ന ബാനറിന്റെ തിരിച്ച് വരവ് കൂടിയാണ് ഈ ചിത്രം. കുഞ്ചാക്കോ ബോബന് നിര്മ്മിക്കുന്ന ഈ ചിത്രത്തില് നായകനും അദ്ദേഹം തന്നെ. കെപിഎസി എന്ന ചുരുക്ക പേരില് അറിയപ്പെടുന്ന ഈ സിനിമ ഓണത്തിന് ഏറ്റവും പ്രതീക്ഷ നല്കുന്ന സിനിമകളില് ഒന്നാണ്. സുധീഷിന്റെ മകന് രുദ്രാക്ഷ് ചിത്രത്തില് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധാനം സിദ്ധാര്ത്ഥ് ശിവ.

വെല്കം ടു സെന്ട്രല് ജയില്‍

ദിലീപ് ചിത്രമായ ' വെല്കം ടു സെന്ട്രല് ജയില്' റിലീസിന് ഒരുങ്ങുകയാണ്. സല്ലാപം, കുടമാറ്റം, വര്ണകാഴ്ചകള്, കുബേരന് എന്നീ ചിത്രങ്ങള്ക്ക് ശേഷം ദിലീപും സംവിധായകന് സുന്ദര്ദാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഓണത്തിന് തിയേറുകളില് എത്തുന്നത്.

ഒരു മുത്തശ്ശി ഗദ

'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു മുത്തശ്ശി ഗദ'. വിനീത് ശ്രീനിവാസന്, രാജീവ് പിള്ള, ലെന, ഭാഗ്യ ലക്ഷ്മി എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ ഓണത്തിന് വേള്ഡ് വൈഡ് റിലീസായ് എത്തും.

ഒരേ മുഖം

'അടി കപ്യാരെ കൂട്ടമണി'ക്ക് ശേഷം ധ്യാന് ശ്രീനിവാസനും അജു വര്ഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഒരേ മുഖം' ഓണത്തിനാണ് തിയേറ്ററുകളില് എത്തുക. നവാഗതനായ സജിത് ജഗന്നാഥനാണ് ചിത്രം സംവിധാനം ചെയ്യു

ജനത ഗാരേജ്

മോഹന്‌ലാലിന്റെ ആരാധകരെ ത്രസിപ്പിക്കാനുള്ള ചേരുവകളുമായ് എത്തുന്ന തെലുങ്ക് മൊഴിമാറ്റ ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ജനത ഗാരേജ്'. മോഹന്‌ലാലും ജൂനിയര് എന്ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വമ്ബന് പ്രതീക്ഷയോടെയാണ് കേരളത്തില് എത്തുന്നത്. സെപ്തംബര് 2 നാണ് റിലീസ്.

ഇരുമുഖന്‍

വിക്രം ഇരട്ട വേഷത്തിലെത്തുന്ന 'ഇരുമുഖന്' സെപ്തംബര് 8 ന് തിയേറ്ററുകളില് എത്തും. നയന്താരയാണ് ചിത്രത്തിലെ നായിക. വിക്രമിന്റെ നപുംസക വേഷം കൊണ്ട് ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. മലയാളിയായ ഷിബു തമീന്‌സാണ് നിര്മ്മാണം.

തൊടാരി

ധനുഷും മലയാളി നായിക കീര്ത്തി സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊടാരിയും റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബര് ആദ്യം ചിത്രം തിയേറ്ററുകളില് പ്രദര്ശനത്തിനെത്തും.

അക്കിര

എആര് മുരുകദോസിന്റെ 'അക്കിര' എന്ന ബോളിവുഡ് ചിത്രവും ഓണകാലത്തു തന്നെ റിലീസിന് എത്തും. സോനാക്ഷി സിന്ഹ, കങ്കണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോനാക്ഷിയുടെ കിടിലന് ആക്ഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം ഉണ്ടാക്കുന്ന ലിസ്റ്റാണ് ഇത്. എല്ലാം പ്രതീക്ഷ നല്കുന്ന സിനിമകള്. കേരളാ ബോക്‌സോഫീസില് ഏതൊക്കെ ചിത്രങ്ങള് വാഴും ഏതൊക്കെ വീഴും എന്ന് ഈ ഓണത്തിനറിയാം.