പരാതി പരിഹാരത്തിന് മന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍

പരാതി പരിഹാരത്തിന് മന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍

Monday December 21, 2015,

1 min Read


ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും, അവ ഉടനടി പരിഹരിക്കുന്നതിനുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നു. തൊഴില്‍-നൈപുണ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണാണ് ആദ്യമായി പരസ്പര സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്ന വിധത്തിലുള്ള ഇന്ററാക്ടീവ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

image


ചവറ മണ്ഡലത്തിലെ എം എല്‍ എ എന്ന നിലയിലും, തൊഴില്‍വകുപ്പ് മന്ത്രി എന്ന നിലയിലും ഉള്ള രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് സജ്ജമായിട്ടുള്ളത്. ഷിബു ബേബിജോണ്‍ എം എല്‍ എ, ഷിബു ബേബിജോണ്‍ മിനിസ്റ്റര്‍ എന്നീ ആപ്ലിക്കേഷനുകള്‍ ആഡ്രോയിഡ് ഫോണുകളിലും, ഐ-ഫോണിലും ലഭ്യമാണ്.

എം എല്‍ എ എന്ന നിലയിലുള്ള മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍, പരാതികള്‍, അഭിപ്രായങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ രേഖപ്പെടുത്താന്‍ കഴിയും. മിനിസ്റ്റര്‍ എന്ന നിലയിലുള്ള ആപ്ലിക്കേഷന്‍ സര്‍ക്കാരിലെ വിവിധ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

image


ഈ ആപ്ലിക്കേഷനുകളിലൂടെ പരാതിയോ, മറ്റെന്തെങ്കിലോ സ്വീകരിച്ചാലുടന്‍ പരാതിക്കാരന് എസ് എം എസ്-ലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. പരാതിയെ ആധാരമാക്കിയുള്ള നടപടിയുടെ ഓരോ ഘട്ടം കഴിയുമ്പോഴും പരാതിക്കാരന് എസ് എം എസ് വരുമെന്നതാണ് ഇതിന്റെ പ്രത്യേകത.

പരാതിപ്പെടുന്നവരുടെ പൂര്‍ണ്ണവിവരങ്ങള്‍ തികച്ചും സംരക്ഷിതമായിക്കും. ലോകത്തിലെവിടെയാണെങ്കിലും മണ്ഡലത്തിലെയും വകുപ്പിലെയും കാര്യങ്ങള്‍ അതാത് സമയം തന്നെ അറിയാന്‍ കഴിയുകയും നേരിട്ട് പരിശോധനക്ക് വിധേയമാക്കാന്‍ കഴിയുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത.

ജനങ്ങളുമായി മന്ത്രിക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ടാക്കാനും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗത്തില്‍ തന്നെ പരിഹാരമുണ്ടാക്കാനും കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.