സ്റ്റാര്‍ട്ട് അപ്പുകളില്‍ കായിക വിനോദങ്ങളുടെ സ്ഥാനം

0


സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ന് എല്ലാവരേയും മടിയന്മാരാക്കുകയാണ്. നിങ്ങളുടെ ആവശ്യം അത് എന്തായാലും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതികിളോട് പ്രിയമേറുന്നു.

ജോലിയും വിനോദവും ഒരുമിച്ച് കൊണ്ടുപോകുക

തുടക്കക്കാരായ സ്റ്റാര്‍ട്ട് അപ്പുകള്‍

സ്റ്റാര്‍ട്ട് അപ്പുകളുടെ തുടക്കത്തില്‍ ഓഫീസുകളില്‍ ജോലിഭാരം കൂടുതലാണ്. മാത്രമല്ല ഓരോ ദിനവും വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ അവിടെ ഒരു വിനോദത്തിനും സ്ഥാനമില്ല. വലിയ കമ്പനികള്‍ നല്‍കുന്നതുപോലെ വിനോദത്തിനുള്ള ഉപാധികള്‍ ഈ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കാന്‍ സാധിക്കുകയില്ല. പല കമ്പനികളിലും സ്ഥാപകന്മാരും ജീവനക്കാരും ഒരുമിച്ച് അടുത്തുള്ള ഏതെങ്കിലും സ്റ്റേഡിയത്തില്‍ പോയി ഫിഡ്‌ബോള്‍, ക്രിക്കറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും കളിലകളില്‍ ഏര്‍പ്പെടാറുണ്ട്. ഇതുവഴി ആ ടീമിലെ അംഗങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. എന്നാല്‍ ഇതിനുവേണ്ടി സമയം കണ്ടെത്തുക എന്നതാണ് പ്രധാനം.

മുതിര്‍ന്ന കമ്പനികള്‍

ബഹുനില കെട്ടിടങ്ങളിലെ എ സി മുറികളില്‍ കമ്പ്യൂട്ടരിന്റെ മുന്നില്‍ നിരവധി സമയം ചെലവഴിക്കുന്നവരുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നു. പല സ്റ്റാര്‍ട്ട് അപ്പുകളും ഓഫീസിലെ ജോലിക്ക് ശേഷം ജീവനക്കാര്‍ക്ക് ജിമ്മില്‍ പോകാനുള്ള സൗകര്യം നല്‍കുന്നു. എന്നാല്‍ ജിമ്മില്‍ പരസ്പരം മനസ്സിലാക്കാനുള്ള അവസരം വളറെ കുറവാണ്. ഇതിന് ഒരു പരിഹാരമായിട്ടാണ് പലരും മാസംതോറും യാത്ര പോകുന്നത്. അങ്ങനെ ടീം അംഗങ്ങള്‍ തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കാനും ജോലിത്തിരക്കില്‍ നിന്ന് വിട്ട് അവര്‍ക്ക് വിശ്രമത്തിനും അശ്വാസത്തിനുമുള്ള അവസരവും ലഭിക്കും. ടീം അംഗങ്ങളുടെ ബന്ധം വളര്‍ത്തി കമ്പനിയെ പരിപോഷിപ്പിക്കുക എന്നതാണ് ഇവിടെ പ്രധാനം.

എന്നാല്‍ നൂറുകണക്കിന് ജീവനക്കാരുള്ള ഒരു കമ്പനിയില്‍ ഇത്തരം യാത്രകളൊക്കെ ശരിയായ രീതിയില്‍ സംഘടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും മൂന്നാമതൊരാളിന്റെ ഇതിന് വേണ്ടി കമ്പനികള്‍ തേടുന്നു. എന്നാല്‍ കമ്പനിയുടെ ഉദ്ദേശം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് സ്‌പോര്‍ട്‌സിനായി ജീവനക്കാര്‍ തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഇതിന് സ്ഥാപകരുടേയും മറ്റ് മേലധികാരികളുടേയും പിന്തുണ വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇത്തരമൊരു യാത്രക്ക് ഒത്തിരി സമയം ചെലവാകുന്നു എന്നതുകൊണ്ട് ഇത് പ്രായോഗികമാണെന്ന് തോന്നുന്നില്ല. പിന്നെ എങ്ങനെയാണ് വലിയ സ്ഥാപനങ്ങളിലും സ്റ്റാര്‍ട്ട് അപ്പുകളിലും ഇതിന് ഒരു പരിഹാരം കണ്ടെത്തേണ്ടത്. യഥാര്‍ത്ഥത്തില്‍ ഇതുവരെ ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല.

കണക്കുകള്‍ പറയുന്നത്

ശാത്രീയമായ ഗവേഷണങ്ങളുടേയും സര്‍വ്വേയുടേയും അടിസ്ഥാനത്തില്‍ ഒരു കമ്പനിയുടെ ടീമിന്റെ വളര്‍ച്ചക്ക് സ്‌പോര്‍ട് ഒരു സ്വാധീന ശക്തിയായി മാറുന്നതായി തെളിഞ്ഞിട്ടുണ്ട്. 18നും 70നും ഇടയില്‍ പ്രായമുള്ളവരില്‍ ഹഡ്‌സണ്‍ നടത്തിയ സര്‍വ്വേയില്‍ സ്‌പോട്‌സില്‍ സജീവമായി 63 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും അവരുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കവിയുന്നതായി പറയുന്നു. സ്‌പോട്‌സില്‍ നിന്ന് ജീവനക്കാര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും നല്ല പാഠങ്ങല്‍ പഠിക്കാന്‍ സാധിക്കുമെന്ന് 71 ശതമാനം പുരുഷന്മാരും 68 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നു. ഒരു ടീമിനായി ജോലി ചെയ്യുന്നതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കാനും ഇതുവഴി സാധിക്കുന്നു. എന്നാല്‍ മൂന്ന് ശതമാനം പേര്‍ക്ക് സ്‌പോട്‌സില്‍ നിന്ന് പ്രത്യാകിച്ച് ഗുണങ്ങളൊന്നും നേടാനില്ലെന്ന അഭിപ്രായമാണുള്ളത്. ഇതൊക്കെയാണെങ്കിലും ജോലി സ്ഥലത്തെ സ്‌പോര്‍ട്‌സും മറ്റ് ശരീര അഭ്യാസങ്ങളും നിങ്ങളുടെ ജോലിയിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുമെന്നത് വാസതവമാണ്.

എന്നാല്‍ ഇതൊക്കെ പറയാന്‍ എളുപ്പമാണ്. ഏത് സ്ഥാപനമാണെങ്കിലും അത് ചെറുതായാലും വലുതായാലും ഒരു ടീമിനെ വച്ചുള്ള കായിക വിനോദങ്ങള്‍ അവര്‍ക്ക് വളരെ പ്രയോജനകരമാണ്. അതുകൊണ്ടുതന്നെ ഇത് പ്രോത്സാഹിപ്പിക്കാന്‍ അവര്‍ തന്നെ മുന്നോട്ടുവരണം. ടീമിന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കാനും ഉത്പാദനം മെച്ചപ്പെടുത്താനുമായി ചില സ്റ്റാര്‍ട്ട് അപ്പുകള്‍ തിരഞ്ഞെടുത്ത വഴികള്‍ ഇതാ;

ഊര്‍ജ്ജസ്വലരായ ജീവനക്കാരെ തിരഞ്ഞെടുക്കുക

ഷോടാങ്കിന്റെ സഹസ്ഥാപകനായ അനീഷ് ബസു റോയിയുടെ അഭിപ്രായത്തില്‍ ശാരീരുക ക്ഷമതയുള്ള ഒരാള്‍ക്ക് മാത്രമേ ജോലകള്‍ നന്നായി ചെയ്യാന്‍ കഴിയുള്ളൂ. അതുകൊണ്ടുതന്നെ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന സമയത്ത് കമ്പനിയുടെ സ്‌പോര്‍ട്‌സ് പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരെ മാത്രമേ അവര്‍ പരിഗണിക്കുകയുള്ളൂ.

വാരാന്ത്യത്തിലെ ഒത്തുചേരലുകള്‍

ഫാഷനും സാങ്കേതികവിദ്യയുമാണ് വൂണിക്കിന്റെ ഓഫീസുകള്‍ക്ക് പ്രിയപ്പെട്ടത്. എന്നാല്‍ ഒഴിവ് സമയങ്ങളിലും വാരാന്ത്യത്തിലും ജീവനക്കാരെ ക്രിക്കറ്റും ഫുട്‌ബോളും കളിക്കാന്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

ഓഫീസില്‍ സൗകര്യം ഒരുക്കുക

ഒരുമിച്ച് സൈക്കിള്‍ സവാരി ചെയ്യാന്‍ ഷോടാങ്ക് ടീം പ്രോത്സാഹിപ്പിക്കാറുണ്ട്. അവരുടെ പുതിയ ഓഫീസില്‍ ഷവര്‍, ലോക്കര്‍ എന്നീ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി അനീഷ് പറയുന്നു. 'സൈക്കിളിലോ നടന്നോ ജോലിക്ക് വരാന്‍ ഞങ്ങള്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. കൂടാതെ അവര്‍ക്ക് വേണ്ടി ഓഫീസില്‍ തന്നെ ഷവര്‍, ലോക്കര്‍ സംവിധാനങ്ങല്‍ ലഭ്യമാക്കും. ഇതുവഴി അവര്‍ക്ക് ഓഫീസില്‍ വന്നതിന് ശേഷം ഫ്രഷ് ആകാന്‍ സാധിക്കും.' അനീഷ് പറയുന്നു.

വാര്‍ഷിക ടൂര്‍ണമെന്റുകള്‍

ഹാക്കര്‍ റാങ്ക് തങ്ങളുടെ ജീവനക്കാരെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രചോദനം നല്‍കുന്നു. ടേബിള്‍ ടെന്നീസും ഫുട്‌ബോളുമാണ് നിലവില്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് ഹാക്കര്‍റാങ്കിന്റെ ഏഷ്യയിലെ മാര്‍ക്കറ്റിങ്ങ് തലവനായ ആല്‍ഫ്രഡ് അലക്‌സാണ്ടര്‍ പറയുന്നു. 'ഞങ്ങളുടെ കമ്പനി ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്ന കാര്യാണ് സ്‌പോര്‍ട്‌സ്. ഞങ്ങളുടെ ടൂര്‍ണമെന്റുകള്‍ കൂടാതെ മറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും ഞങ്ങള്‍ ജീവനക്കാരെ അനുവദിക്കാറുണ്ട്. രജിസ്‌ട്രേഷന്‍, ഫീസ് എന്നിവക്കായും ഞങ്ങള്‍ അവരെ സഹായിക്കാറുണ്ട്.'

ഐ പി എല്‍ മാതൃകയില്‍ ലേലം

ക്രൗഡ്ഫയര്‍ എന്ന സാമൂഹ്യ മാധ്യമം ക്രിക്കറ്റ് മാച്ചുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത് വളരെ വലിയയവിജയമായി മാറുകയും അവരുടെ കളിക്കാരുടെ എണ്ണം കൂടിവരുകയും ചെയ്യുന്നു. പുരുഷന്മാരും സ്ത്രീകളും ഇതില്‍ ഒരുപോലെ പങ്കെടുക്കുന്നു. 'ഓരോ രണ്ടുമാസം കൂടുംതോറും ഞങ്ങള്‍ ക്യാപിറ്റന്‍മാരെ മാറ്റി എല്ലാവര്‍ക്കും ടീമിനെ നയിക്കാന്‍ അവസരം നല്‍കുന്നു. ഞങ്ങല്‍ കൊണ്ടുവന്ന ഏറ്റവും വലിയ പരിപാടി ഐ പി എല്‍ മാതൃകയിലുള്ള ലേലമാണ്. ഇതുവഴി നല്ല കളിക്കാരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ഇത് ഓരോരുത്തരുടേയും പ്രകടനം മെച്ചപ്പെടുത്താനും സഹായകരമായി.' ക്രൗഡ്ഫയറിന്റെ കള്‍ച്ചര്‍ ക്യൂറേറ്ററായ പ്രയങ്ക ശര്‍മ്മ പറയുന്നു.

ക്രിക്കറ്റില്‍ ഉണ്ടായ വിജയം ഫുട്‌ബോളിലും ആവര്‍ത്തിക്കാന്‍ അവര്‍ശ്രമിക്കുന്നു. നിലവില ക്രിക്കറ്റും ഫുട്‌ബോളും ഒരുമിച്ച് കൊണ്ടുപോകുകയാണ് ക്രൗഡ്ഫയറിലെ ജീവനക്കാര്‍. ഫീല്‍ഡില്‍ കാണക്കുന്ന അതേ രീതിയിലുള്ള ഊര്‍ജ്ജമാണ് ഓരോരുത്തരും ഓഫീസിലും ആവര്‍ത്തിക്കുന്നത്. എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ജോലിയിലും പ്രതിഫലിക്കുന്നു. 'ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്‌പോര്‍ട്‌സ് വളരെ വലിയൊരു പങ്ക് വഹിക്കുന്നു; സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുന്നു; ഇത് ആരോഗ്യകരമായ ഒരു ടീം പ്രവര്‍ത്തനമാണ്. മറ്റ് കോര്‍പ്പറേറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് ഇത് മറ്റ് തലത്തിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.' പ്രിയങ്ക പറയുന്നു.

ഒരു ടീമിന്റെ വിജയത്തിനായി കമ്പനികള്‍ തിരഞ്ഞെടുക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങല്‍ എന്തൊക്കെയാണ്? അത് നിങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കുക. നൂതന ആശയങ്ങള്‍ തീര്‍ച്ചയായും ഞങ്ങല്‍ ഈ ലേഖനത്തില്‍ കൂട്ടിചേര്‍ക്കുന്നതാണ്.