ശ്രദ്ധേയമായി മെഡക്‌സ് ബൈക്ക് റാലി  

0

 ഹെല്‍മറ്റ് ബോധവത്കരണത്തിനായ് കവടിയാര്‍ പാര്‍ക്കില്‍ നിന്നും ശംഖുമുഖത്തേക്ക് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ബൈക്ക് റാലി ശ്രദ്ധേയമായി.

 ജനുവരി രണ്ടാം തീയതി മെഡിക്കല്‍ കോളേജില്‍ തുടങ്ങുന്ന മെഡിക്കല്‍ എക്‌സിബിഷന്റെ ഭാഗമായാണ് ഈ റാലി സംഘടിപ്പിച്ചത്. 

നൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തു. ജംഗ്ഷന്‍ തോറും ബൈക്കുകളുടെ വേഗത കുറച്ച് ഹെല്‍മറ്റിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ടാണ് റാലി കടന്നു പോയത്.

കവടിയാര്‍ പാര്‍ക്കില്‍ നിന്നും തുടങ്ങിയ റാലി മ്യൂസിയം ജംഗ്ഷന്‍, ജനറല്‍ ആശുപത്രി വഴി ശംഖുമുഖത്ത് എത്തിച്ചേര്‍ന്നു. ഇതോടൊപ്പം ശംഖുമുഖത്ത് സജ്ജമാക്കിയ മണല്‍ ശില്‍പ്പ മാതൃകയിലുള്ള മെഡക്‌സ് ലോഗോയും അനാച്ഛാദനം ചെയ്തു.