കോഡിങ്ങ് വിദഗ്ധരെ തേടി സാമൂഹ്യ സംഘടനകള്‍

0

നിരന്തരം കോഡിങ്ങ് ചെയ്ത് നിങ്ങള്‍ക്ക് മടുത്തു എങ്കില്‍ അത് നല്ലൊരു വാര്‍ത്തയാണ്. സോഫ്റ്റ്‌വെയര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മതിയായ പ്രതിഫലമല്ല. കസ്റ്റമേഴ്‌സുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇന്ത്യയിലെ വികസന പ്രശനങ്ങകോഡിങ്ങ് വിദഗ്ധരെ തേടി സാമൂഹ്യ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സംഘടനകളുണ്ട്. ഇവര്‍ക്ക് നിങ്ങളുടെ സേഫ്റ്റ്‌വെയര്‍ മേഖലയിലെ ഒഴിവുകള്‍ ആവശ്യമുണ്ട്.

കഴിഞ്ഞ ദശകത്തില്‍ സാങ്കേതികവിദ്യുടെ മുന്നേറ്റം നമ്മള്‍ കണ്ടതാണ്. ഇതിന്റെ വിവിധ ഉപയോഗ തലങ്ങള്‍ എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു. ഈ മുന്നേറ്റം ആള്‍ക്കാരെ കൂടുതല്‍ അടുപ്പിക്കുന്നു. നിരവധി പ്രശ്‌നങ്ങല്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. ഇനിയും ഒരുപാട് സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. പ്രത്യേകിച്ചും നമ്മളെപ്പോലുള്ള വികസ്വര രാജ്യങ്ങല്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാണ്.

കുറച്ചുകൂടി ഫലപ്രദമായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കണ്ടതുണ്ട്. നിങ്ങളുടെ കോഡിങ്ങ് ഉപയോഗിച്ച് ഒരു ആപ്പുണ്ടാക്കാന്‍ സാധിക്കും. ഈ ആപ്പുവഴി ആയിരക്കണക്കിന് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുടെ പണം നേരിട്ട് നല്‍കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടമായിരിക്കും. സന്നദ്ദ സംഘടനകള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അതുവഴി സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കാനും കഴിയും. ഒരു സംഘടനക്ക് പോഷകക്കുറവുള്ള കുട്ടികളെ കണ്ടെത്താന്‍ ഇത് സാഹായിക്കുന്നു. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ കഴിവുകള്‍ ഒരാളുടെ ജീവിതം എങ്ങനെ മാറ്റിയെടുക്കുന്നു എന്നതിന് ഇതാ ഒരു ഉദാഹരണം.

ശരിയായ തുടക്കം

ലാഭേച്ഛയില്ലാതെ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഒരുപാട് സംഘടനകല്‍ പാര്‍ട്ട് ടൈമായും ഫുള്‍ ടൈമായും അവസരങ്ങല്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഒരു പരീക്ഷണം ചെയ്ത ശേഷം ഇതിലേക്ക് മുഴുനീള സേവനം നല്‍കാവുന്നതാണ്. ഒരു കാര്യം ഉറപ്പാണ് നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അവസരമുണ്ട്. ജനങ്ങളുടെ ജീവിതം മാറ്റിയെടുക്കുന്ന സോഫ്റ്റ്‌വെയറുകള്‍ രൂപപ്പെടുത്താന്‍ നിരവധി അവസരങ്ങള്‍ ലഭിക്കും.

ഏറ്റവും നല്ല ബുദ്ധിയുള്ളവരെയാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. മൊബൈല്‍ സാങ്കേതിക വിദ്യ പോലെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകളുടെ അറിവ് ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്നവര്‍ ആയിരിക്കണം-

രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞിട്ടുണ്ട്. 'സമുദ്ര തീരത്ത് നിന്ന് ജലത്തെ നോക്കി നിന്നാല്‍ ഒരിക്കലും നിങ്ങള്‍ക്ക് സമുദ്രത്തെ നീന്തിക്കടക്കാന്‍ സാധിക്കില്ല.' സാങ്കേതിക വിദ്യയുമായി ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'രാംഗ് ദേ'എന്ന എന്‍ ജി ഒയുടെ സ്ഥാപകയാണ് ഞാന്‍. എന്റെ അഭിപ്രായത്തില്‍ നിങ്ങല്‍ക്ക് ഈ മേഖലയില്‍ നിന്ന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ നേടാന്‍ അനേകം കാര്യങ്ങളുണ്ട്.

ഒരുപക്ഷേ നിങ്ങളുടെ പോക്കറ്റ് നിറക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. എന്നാല്‍ ഒരു ദിവസത്തെ ജോലിക്ക് ശേഷം കുടന്നുറങ്ങുമ്പോള്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ടാകും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അത് എത്ര വലുതായാലും ചെറുതായാലും അതിന് പരിഹാരം കാണുക എന്നത് ഓരോ ദിവസവും നിങ്ങലെ ഒരു സാഹസികതയിലേക്ക് നയിക്കും. ടെക്കികള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഭാവി ഓപ്ഷനുകള്‍ പരിശോധിക്കാന്‍ മറക്കരുത്. ഞങ്ങള്‍ ഇനിയും അവസരങ്ങല്‍ നിങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ അറിയാനായി smita@rangde.org അല്ലെങ്കില്‍ sowmya@rangde.org യില്‍ എഴുതുക.