അച്ഛന്‍ തുടക്കമിട്ട സംരംഭത്തിന് ചിറക് നല്‍കിയ അമീറ

അച്ഛന്‍ തുടക്കമിട്ട സംരംഭത്തിന് ചിറക് നല്‍കിയ അമീറ

Friday November 13, 2015,

5 min Read

അച്ഛന്റെ ഓര്‍മ്മകള്‍ അമീറ ഷാക്ക് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. തൈറോയിഡ്, ഫേര്‍ട്ടിലിറ്റി, ഹോര്‍മോണല്‍ ടെസ്റ്റുകള്‍ ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്. ഡോ. സുശില്‍ ഷാ ആയിരുന്നു.എണ്‍പതുകളില്‍ ഈ സംവിധാനം ലഭ്യമായിരുന്നില്ല. ആദ്യമായി ഈ സംവിധാനങ്ങള്‍ ആരംഭിച്ചത് സുശില്‍ ആണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ മകള്‍ അമീറക്ക് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. ഇന്ത്യയിലെ ചികിത്സാ സംവിധാനങ്ങളിലെ പോരായ്മകള്‍ താന്‍ ഡിഗ്രി നേടിയ കാലഘട്ടത്തില്‍ തന്നെ സുശിലിന് മനസിലായിരുന്നു. പരിശോധനകളുടെ കാര്യത്തില്‍ ഈ പോരായ്മകള്‍ നിരവധിയായിരുന്നു. ഇത് മനസിലാക്കിയ അദ്ദേഹം യു എസ് എയില്‍ പോയി ഫെലോഷിപ്പ് നേടി ഇത്തരം സംവിധാനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയായിരുന്നു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്വന്തമായി പാത്തോളജി ലബോറട്ടറി ആരംഭിച്ചു. സ്വന്തം വീട്ടില്‍ ആരംഭിച്ച ലബോറട്ടറിക്ക് ഡോ. സുശില്‍ ഷാ ലോബോറട്ടറി എന്ന് നാമകരണം ചെയ്തു.

image


35 വയസ്സുകാരിയായ അമീറ ഇപ്പോള്‍ തന്റെ പിതാവിന്റെ പാത്തോളജി ലബറട്ടിയെ ഒരു വാണിജ്യ സാമ്രാജ്യമാക്കി വളര്‍ത്തിയിരിക്കുകയാണ്. 21ാം വയസ്സില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് ഇത്തരമൊരു ആശയം അമീറക്ക് ലഭിച്ചത്.

ന്യൂയോര്‍ക്കിലെ ഗോള്‍ഡ്മാന്‍ സാക്ക്‌സിലെ തന്റെ ജോലിയില്‍ സുഹൃത്തുക്കള്‍ക്ക് പോലും ആസൂയ ഉണ്ടായിരുന്നു. എന്നാല്‍ തനിക്കാ ജോലിയില്‍ ആനന്ദം കണ്ടെത്താന്‍ കഴിഞ്ഞില്ല. പണം ഉണ്ടാക്കുക മാത്രമായിരുന്നില്ല തന്റെ ലക്ഷ്യം. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക കൂടി വേണമെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ന്യൂയോര്‍ക്കിലെ ജോലി വിട്ട് നാട്ടിലെത്തി. പിന്നീട് അഞ്ച് പേര്‍ മാത്രം ജോലി ചെയ്യുന്ന ഒരു കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. ഇത്തരം ചെറിയ കമ്പനികളിലെ പരിചയം ധാരാളം ലഭിച്ചു. പക്ഷെ 21 വയസില്‍ തന്നെ മനസിലാക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല. എന്തെങ്കിലും നേടിയെടുക്കണമെന്ന ത്വര ഉണ്ടായിരുന്നു. തന്റെ അച്ഛന്റെ വാക്കുകള്‍ അവള്‍ ഓര്‍ത്തു. ഒരു ഓഫീസര്‍ ആകാനാണോ സംരംഭക ആകാനാണോ നിനക്ക് താത്പര്യം എന്നായിരുന്നു ചോദ്യം. ഇതു തമ്മില്‍ എന്താ വ്യത്യാസം എന്നായിരുന്നു തന്റെ സംശയം. ആദ്യത്തേതാണ് താത്പര്യപ്പെടുന്നതെങ്കില്‍ യു എസ് തന്നെയാണ് നിനക്ക് നല്ലത്. അതില്‍ നിന്നും നിനക്ക് കരയിറും പേരും പ്രശസ്തിയും പണവും ലഭിക്കും എന്നാല്‍ നിനക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഒരു സംരംഭകയായിരുന്നാല്‍ മാത്രമാണ്. ഒരു കമ്പനിയുടെ ഹൃദയവും ആത്മാവുമായി പ്രവര്‍ത്തിക്കന്‍ കഴിയും. നിരവധിപ്പേര്‍ക്ക് ജീവിതമാര്‍ഗം നല്‍കാനും നിനക്ക് സാധിക്കും. അതാണ് ആഗ്രഹമെങ്കില്‍ നീ ഇന്ത്യയിലേക്ക് വരിക. അങ്ങനെയാണ് അമീറ 2001ല്‍ ഇന്ത്യയിലെത്തിയത്.

image


എന്നാലിവിടെ നിരവധി പ്രശ്‌നങ്ങള്‍ അമീറക്ക് നേരിടേണ്ടിവന്നു. സംരംഭങ്ങളൊന്നും പച്ചപിടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നില്ല അത്. മാത്രമല്ല കമ്പ്യൂട്ടറോ, ഈ മേയിലോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടം. ഒറ്റക്ക് ഒരു ലാബ് നടത്തിക്കൊണ്ട് പോകണമായിരുന്നു. ഫോണ്‍ കോളുകള്‍ എടുക്കുന്നതുമുതലുള്ള എല്ലാ കാര്യങ്ങളും ഒരാള്‍ തന്നെ നിയന്ത്രിക്കേണ്ടിയിരുന്നു. 1500 ചതുരശ്ര അടിയില്‍ സൗത്ത് മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി 25 വര്‍ഷമായി മികച്ച രീതിയില്‍ മുമ്പോട്ട് പോകുകയായിരുന്നു. എന്നാല്‍ സൗത്ത് മുംബൈക്ക് പുറത്ത് ആര്‍ക്കും ഇതിനെപ്പറ്റി അറിവില്ലായിരുന്നു. അമീറയുടെ അച്ഛന് ധാരാളം ലബോറട്ടറികള്‍ എല്ലായിടത്തും സ്ഥാപിക്കണമെന്നതായിരുന്നു ആഗ്രഹം. എന്നാല്‍ ഇതെങ്ങനെ സാധ്യമാകും എന്നതിലായിരുന്നു ആശയക്കുഴപ്പം.

ഒരാളുടെ അധീനതയിലിരുന്ന സ്ഥാപനത്തെ ഒരു കമ്പനിയാക്കി മാറ്റുകയായിരുന്നും ആദ്യം ചെയ്തത്. ഇത് പുതിയ രീതിയിലുള്ള ഒന്നായിരുന്നു. കമ്പനിക്ക പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകളും ഡിജിറ്റലൈസ്ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഉണ്ടാക്കി. അമീറയെ സംബന്ധിച്ച് വളരെ പുതിയ ഒരു അനുഭമാനിരുന്നു ഇത്. കാരണം ബിസിനസ്സില്‍ മുന്‍ അനുഭവങ്ങള്‍ ഒന്നും അമീറക്ക് ഉണ്ടായിരുന്നില്ല. വലിയ ശമ്പളം നല്‍കി ജീവനക്കാരെ നിയമിക്കാനും കഴിയുമായിരുന്നില്ല. എക്‌സലില്‍ കണക്കുകള്‍ ചെയ്യാനോ കാഷ് ഫ്‌ളോ സ്‌റ്റേറ്റ്‌മെന്റുകള്‍ തയ്യാറാക്കാനോ കഴിഞ്ഞില്ല. തന്റെ സാമാന്യ ബുദ്ധിക്ക് ശരിയെന്നുതോന്നുന്ന രീതിയില്‍ സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെ അമീറ തീരുമാനിക്കുകയായിരുന്നു.

തന്റെ ഈ സംരംഭത്തില്‍ ആദ്യ ദിവസം തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടാന്‍ അച്ഛന്‍ അനുവദിച്ചിരുന്നില്ല. കസ്റ്റമര്‍ കെയര്‍ കൗണ്ടറില്‍ നിന്നാണ് തന്റെ ആദ്യ ഘട്ടം ആരംഭിച്ചതെന്ന് അവള്‍ ഓര്‍ക്കുന്നു. രോഗികളുമായുള്ള ദൈനംദിന ഇടപെടല്‍ കൂടുതല്‍ കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചു. പിന്നീട് സംരംഭത്തിന്റെ പടവുകള്‍ കയറാനും തുടങ്ങി. അടിത്തട്ടില്‍ നിന്നും മുകളിലേക്ക് കയറുക അത്ര എളുപ്പമായിരുന്നില്ലെങ്കിലും അത് സാധിച്ചു. അടിത്തട്ടില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണാന്‍ ഇതുകൊണ്ട് തനിക്ക് കഴിഞ്ഞു. ഇത് ശരിയായ ദിശയിലേക്കെത്താന്‍ രണ്ട് വര്‍ഷത്തോളം വേണ്ടിവന്നു.

image


ഇതിനുശേഷം സംരംഭത്തിന്റെ വളര്‍ച്ചയായിരുന്നു ലക്ഷ്യം. ലാബോറട്ടറിക്ക് കഴിഞ്ഞ 25 വര്‍ഷമായി തന്റെ അച്ഛന്‍ സമ്പാദിച്ച നല്ല പേരുണ്ട്. എന്നാല്‍ ഇതുപോലെതന്നെ സഹോദര സ്ഥാപനങ്ങള്‍ മറ്റ് നഗരങ്ങളിലും സ്ഥാപിച്ചാല്‍ മാത്രമേ വളര്‍ച്ച സാധ്യമാകൂ. അതിനായി സ്ഥാപനത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചു. പുതിയ സാഹചര്യത്തില്‍ ആധുനിക സംവിധാനങ്ങളോടെ നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതുകൊണ്ട് അവയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആദ്യം നല്ലൊരു പേരായിരുന്നു വേണ്ടത്. അങ്ങനെയാണ് മെട്രോപൊളിസ് എന്ന പേരിലേക്കുള്ള മാറ്റം.

2004ല്‍ ആണ് ആദ്യമായി മെട്രോപൊളിസ് ഒരു സ്ഥാപനവുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. ചെന്നെയിലെ പാത്തോളജിസ്റ്റ് ആയ ഡോ. ശ്രീനിവാസന്‍ ആയിരുന്നു അത്. ഞങ്ങളുടെ തത്വങ്ങളുമായി ഒത്തുപോകാന്‍ അവര്‍ക്ക് സാധിച്ചു. നിലവില്‍ ഇത്തരത്തിലുള്ള 25 പാങ്കാളിത്തങ്ങളാണ് സ്ഥാപനത്തിനുള്ളത്.

2006ലാണ് മെട്രോപൊളിസ് പുറത്തു നിന്നും ഫണ്ട് സ്വീകരിക്കാന്‍ തീരുമാനിക്കുന്നത്. ഐ സി ഐ സി ഐ ഉദ്യമങ്ങളില്‍ നിന്നാണ് ഇത് സ്വീകരിച്ചത്. മറ്റ് കമ്പനികളില്‍ നിന്നും സ്വീകരിക്കുന്ന ഷെയറുകള്‍ കടമായി വാങ്ങാന്‍ താത്പര്യമില്ലാതിരുന്നതാണ് ഫണ്ട് മറിക്കാന്‍ ഇടയാക്കിയത്. ഒരു ബിസിനസ്സില്‍ കുടുംബത്തില്‍ നിന്നുമായിരുന്നില്ല അമീറയുടെ വരവ് എന്നതു കൊണ്ടുതന്നെ കൂടുതല്‍ പണം സംരംഭത്തില്‍ നിക്ഷേപിക്കാന്‍ കഴിയുമായിരുന്നില്ല. ബിസിനസ്സില്‍ നിന്നും ലഭിക്കുന്ന പണം തന്നെ വീണ്ടും അതില്‍ നിക്ഷേപിക്കാനേ കഴിയുമായിരുന്നുള്ളൂ. 2002ല്‍ ഏഴ് കോടി രൂപ വരുമാനമുള്ള കമ്പനിയായി ഇത് മാറി. 40 മുതല്‍ 50 വരെ ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. 13 വര്‍ഷങ്ങള്‍ കൊണ്ട് ഏഴ് രാജ്യങ്ങളിലായി 125 ലബോറട്ടറികളും 800 കേന്ദ്രങ്ങളും സ്ഥാപിച്ചു. 500 കോടി വാര്‍ഷിക വരുമാനമാണ് കണക്കാക്കിയിട്ടുള്ളത്.

സംരഭത്തിന് വിദേശത്ത് വേരുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായിരുന്നു 2005ല വരുത്തിയ മാറ്റം. മുംബൈ, ചെന്നൈ, കേരള എന്നിവിടങ്ങളില്‍ മാത്രമാണ് ആദ്യം ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നത്. ശ്രീലങ്കയില്‍ ബ്രാഞ്ച് തുടങ്ങാനാണ് അവസരം ലഭിച്ചത്. ഇന്ത്യയില്‍ മാര്‍ക്കറ്റ് വളരെ മത്സര ബുദ്ധിയോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഈ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിംഗപ്പൂരിനെയാണ് മെഡിസിനല്‍ ആവശ്യങ്ങള്‍ക്കായി ശ്രീലങ്ക ആശ്രയിച്ചിരുന്നത്. 2006ല്‍ മധ്യകിഴക്കന്‍ ഭാഗത്ത് ലഭിച്ച മറ്റൊരു അവസരവും കമ്പനി പ്രയോജനപ്പെടുത്തി. അതുപോലെ 2007ല്‍ ആഫ്രിക്കയിലും അവസരം ലഭിച്ചു.

മെട്രോപൊളിസിലെ പ്രവര്‍ത്തനം അമീറ വളരെയധികം ആസ്വദിച്ചിരുന്നു. ഓരോ പ്രദേശത്തേയും മാര്‍ക്കറ്റുകള്‍ വളെര വ്യത്യസ്തമായിരുന്നു. ശ്രീലങ്ക വളരെ ശാന്തമായ പ്രദേശമായിരുന്നു. ഇവിടെ ധാരാളം പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ കൂടുതലും കോര്‍പ്പറേറ്റ് അന്തരീക്ഷം ആയിരുന്നു. സൗത്ത് ആഫ്രിക്കയില്‍ ബിസിനസ്സ് വളരെ പ്രൊഫഷണലായിരുന്നു. അവര്‍ക്ക് ഒമ്പത് മുതല്‍ അഞ്ച് വരെ എന്ന സമയരീതി വളരെ പ്രധാനമായിരുന്നു. നിലവില്‍ ഇന്ത്യയിലും കെനിയയിലും പ്രവര്‍ത്തിക്കുന്ന മെട്രോപൊളിസ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പുലര്‍ത്തുന്നത് ചില മൂല്യങ്ങളിലധിഷ്ടിതമായ പൊതു തത്വങ്ങളാണ്. സമന്വയം, ആത്മാര്‍ത്ഥത, അനുകമ്പ, ഉത്തരവാദിത്വം എന്നിവയായിരുന്നു ആ മൂല്യങ്ങള്‍.

വിജയങ്ങള്‍പോലെ തന്നെ ചില പരാജയങ്ങളും മെട്രോപൊളിസിന് നേരിടേണ്ടിവന്നു. പല പങ്കാളികളും മികച്ച രീതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും ചിലര്‍ ഇതിന് തയ്യാറായില്ല. ഇത് തിരിച്ചടിയായി. ആരോഗ്യമേഖല പെട്ടെന്നു തന്നെ പുരുഷന്‍മാരുടെ അധീനതയിലുള്ള ഒരു കേന്ദ്രമായി മാറുകയായിരുന്നു. ഒരു യുവതിക്ക് തനിച്ച് ഇവരുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. ആരോഗ്യ രംഗത്ത് മുന്‍പരിചയമില്ലാത്ത തനിക്ക് വെറും ബിസിനസ്സ് പ്രതിഛ്ഛായ മാത്രമായിരുന്നു ഇതില്‍ നിന്നും ലഭിച്ചത്.

image


പുരുഷാധിപത്യം കൂടുതലായിരുന്ന സംരംഭക മേഖലയില്‍ അന്ന് പിടിച്ചു നില്‍ക്കാന്‍ അമീറക്ക് പാടുപെടേണ്ടിവന്നു. ഒരു ചെറുപ്പക്കാരിയായ വനിതാ സരംഭകക്ക് ഒരു വനിതാ ഓഫീസര്‍ക്ക് നേരിടേണ്ടി വരുന്നതിനേക്കാള്‍ പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരിക. കൂടെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും അപവാദപ്രചരണങ്ങള്‍ അടക്കം കേള്‍ക്കേണ്ടിവരാറുണ്ട്. സ്വന്തമായി ഒരു ബ്രാന്‍ഡ് ആരംഭിക്കുന്ന സംരംഭകക്ക് പുറത്ത് പലരോടും ഇടപെഴകുകയും വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണ്ടിവരും. ഇതെല്ലാം തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെടും. പല ആളുകള്‍ക്കും ഒരു സ്ത്രീയോടൊപ്പം തുല്യ പ്രാധാന്യം നല്‍കി ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ടായിരുന്നു. പലരും സ്ത്രീകള്‍ക്ക് അമ്മ, ഭാര്യ എന്നീ രണ്ട് നിലകളില്‍ മാത്രം കാണാനാണ് ആഗ്രഹിച്ചിരുന്നത്. അത്തരക്കാര്‍ക്ക് ഒരു ഓഫീസ് മേധാവിയായി സ്ത്രീകള്‍ ഇരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.

ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകള്‍ മാറിയ സാഹചര്യത്തില്‍ ബിസിനസ് കൂടുതല്‍ പ്രൊഫഷണല്‍ ആക്കാനുള്ള ശ്രമത്തിലാണ് അമീറ. തന്റെ മാനസികവും ശാരീരികവുമായ ആരോഗ്യകാര്യങ്ങള്‍ക്ക് സമയം കണ്ടെതത്താന്‍ അമീറ ശ്രമിക്കാറുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ ടെന്നീസ്, കളിക്കും. എ സി റൂമില്‍ അടച്ചിരിക്കാന്‍ അമീറ ഇഷ്ടപ്പെട്ടിരുന്നില്ല. പുറത്തുപോകാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാറില്ല. യാത്ര ചെയ്യാനും ട്രെക്കിംഗ് നടത്താനും ഇഷ്ടപ്പെട്ടിരുന്നു. ഇത് പ്രവര്‍ത്തിക്കാനുള്ള പോസിറ്റീവ് എനര്‍ജി അമീറക്ക് നല്‍കിയിരുന്നു.